ബിടിഎസ് ആരാധർക്ക് ഇനിയെന്ത് വേണം? 'ഹൈബ്' ഇന്ത്യയിലും എത്തി | BTS Agency HYBE officially launches Indian subsidiary In Mumbai Malayalam news - Malayalam Tv9

BTS: ബിടിഎസ് ആരാധർക്ക് ഇനിയെന്ത് വേണം? ‘ഹൈബ്’ ഇന്ത്യയിലും എത്തി

Published: 

24 Sep 2025 | 02:07 PM

BTS Agency HYBE In India: കെ പോപ്പ് ലോകത്തെ രാജാക്കന്മാർ, ബിടിഎസിന്റെ ഏജൻസിയായ ഹൈബ് ഇന്ത്യയിൽ പുതിയ ഓഫീസ് തുറന്നിരിക്കുകയാണ്.

1 / 5
ഇന്ത്യൻ ബിടിഎസ് ആരാധകർക്ക് സന്തോഷവാർത്ത. കെ പോപ്പ് ലോകത്തെ രാജാക്കന്മാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബിടിഎസിന്റെ ഏജൻസിയായ ഹൈബ് ഇന്ത്യയിൽ പുതിയ ഓഫീസ് തുറന്നിരിക്കുകയാണ്. (Image Credit: Social Media)

2 / 5
140 കോടിയിലധികം വരുന്ന ജനസംഖ്യയും, ലോകത്തിലെ രണ്ടാമത്തെ വലിയ മ്യൂസിക് സ്ട്രീമിംഗ് വിപണിയുമുള്ള ഇന്ത്യയിൽ വേരുറപ്പിക്കാനാണ് കമ്പനിയുടെ നീക്കം. (Image Credit: Social Media)

3 / 5
ഹൈബിന്റെ അഞ്ചാമത്തെ അന്താരാഷ്ട്ര ആസ്ഥാനമാണ് മുംബൈയിൽ പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യക്ക് പുറമേ ജപ്പാൻ, അമേരിക്ക, ലാറ്റിൻ അമേരിക്ക, ചൈന എന്നിവിടങ്ങളിലും ഓഫീസുകളുണ്ട്. (Image Credit: Social Media)

4 / 5
പ്രാദേശിക ഓഡിഷനുകളിലൂടെ കഴിവുള്ള ഇന്ത്യൻ കലാകാരന്മാരെ കണ്ടെത്തി അവരെ ആഗോളതലത്തിൽ എത്തിക്കാനുള്ള പ്ലാറ്റ്ഫോം ഒരുക്കുക എന്നതാണ് പ്രധാന ലക്ഷ്യം. (Image Credit: Social Media)

5 / 5
കൂടാതെ, ബിടിഎസ്, ടുമോറോ എക്സ് ടുഗെതർ (TXT) തുടങ്ങിയ ഹൈബിൻ്റെ നിലവിലുള്ള ആർട്ടിസ്റ്റുകളുടെ ഇന്ത്യയിലെ പ്രചാരണ പ്രവർത്തനങ്ങൾക്കും പുതിയ ഓഫീസ് പിന്തുണ നൽകും. (Image Credit: Social Media)

Follow Us
ഉണക്കമീന്‍ കഴിച്ചാല്‍ വൃക്കയ്ക്ക് പണിയാണ്, പക്ഷെ ഇങ്ങനെ കഴിക്കാം
ലോകകപ്പിലെ 10 പ്രധാന താരങ്ങള്‍
ഈ ഭാ​ഗങ്ങളിൽ വേദനയുണ്ടോ? ഹാർട്ട് അറ്റാക്കാകാം
പീസ് ലില്ലി വായുവിനെ ശുദ്ധീകരിക്കുമോ? ഗുണങ്ങളേറെ
കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടേൽ ഇഴഞ്ഞ് കുട്ടി, രക്ഷകരായി ബസ് ജീവനക്കാർ
Viral Video: വാട്ടർ ടാങ്കിൽ ഡസൻ കണക്കിന് പാമ്പുകുഞ്ഞുങ്ങൾ
Viral Video: മഴയത്ത് വൈറലായൊരു പോലീസുകാരൻ
AC റോഡിൽ സ്കൂട്ടർ മറിഞ്ഞ് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം