BTS: ബിടിഎസിന്റെ ഫ്ളൈറ്റ് വിവരങ്ങൾ ചോർത്തി, 3 എയലൈൻ ഉദ്യോഗസ്ഥർ അറസ്റ്റിൽ
BTS Flight History: യാത്രക്കാരുടെ യാത്രാ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ട ഉദ്യോഗസ്ഥൻ അത് ബ്രോക്കർമാർക്ക് നൽകുകയും പണം കൈപ്പറ്റുകയും ചെയ്യുകയായിരുന്നു.

ബിടിഎസ് ആരാധകർ ആശങ്കയിലാണ്. ബിടിഎസിന്റെ ഫ്ലൈറ്റ് വിവരങ്ങൾ ചോർത്തപ്പെട്ടതായാണ് വിവരം. ബിടിഎസ് താരങ്ങളുടെ യാത്രവിവരങ്ങൾ ചോർത്തിയ കേസിൽ മൂന്ന് എയർലൈൻ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായിരിക്കുന്നത്.

സിയോൾ മെട്രോപൊളിറ്റൻ പൊലീസ് ഏജൻസിയുടെ സൈബർ ക്രൈം യൂണിറ്റ് ഈ വർഷം ഫെബ്രുവരി മുതൽ മാർച്ച് വരെ ഒരു എയർലൈൻ ക്രൂ അംഗം ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ഹൈബിയുടെ പബ്ലിക് റിലേഷൻസ് മാനേജർ അറിയിച്ചു.

യാത്രക്കാരുടെ യാത്രാ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ട ഉദ്യോഗസ്ഥൻ അത് ബ്രോക്കർമാർക്ക് നൽകുകയും പണം കൈപ്പറ്റുകയും ചെയ്യുകയായിരുന്നു. ഇതൊരു വലിയ ബിസിനസ്സായി വരികയായിരുന്നു.

എൻക്രിപ്റ്റ് ചെയ്ത മെസ്സേജിംഗ് ആപ്പുകൾ, ഓപ്പൺ ഗ്രൂപ്പ് ചാറ്റുകൾ, സോഷ്യൽ മീഡിയ ഡയറക്ട് മെസ്സേജുകൾ എന്നിവ വഴിയാണ് വിവരങ്ങൾ പ്രചരിപ്പിച്ച് പണം സമ്പാദിക്കും. ഇത്തരത്തിൽ പ്രതികൾ കോടിക്കണക്കിന് കൊറിയൻ വോൺ ആണ് സമ്പാദിച്ചത്.

സംഭവത്തിൽ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ, ചാറ്റ് ഹിസ്റ്ററികൾ, യൂസർ ഐഡി ഡാറ്റ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ HYBE ഏജൻസി ശേഖരിച്ച് പൊലീസിന് കൈമാറിയിട്ടുണ്ട്.