C P Rizwan: തലശേരിക്കാരന്‍, യുഎഇ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍; സി പി റിസ്വാന്‍ വിരമിച്ചു
C P Rizwan retires from international cricket: സി പി റിസ്വാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളിയാണ് റിസ്വാന്‍. തലശേരി സ്വദേശിയാണ്. യുഎഇ ടീമിന്റെ മുന്‍ ക്യാപ്റ്റനായിരുന്നു

യുഎഇ ടീമിന്റെ മുന്‍ ക്യാപ്റ്റനും മലയാളിയുമായ സി പി റിസ്വാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളിയാണ് റിസ്വാന്‍. തലശേരി സ്വദേശിയാണ്. കേരളത്തിനായി അണ്ടര്‍ 19, അണ്ടര്‍ 23 തലങ്ങളില്‍ കളിച്ചിട്ടുണ്ട്. 2014ലാണ് യുഎഇയിലെത്തിയത് (Image Credits: facebook.com/rizwaan.rauf.3)

2019ല്‍ നേപ്പാളിനെതിരെ ഏകദിനത്തിലും ടി20യിലും അരങ്ങേറി. 2023 നേപ്പാളിനെതിരെയായിരുന്നു ഏകദിനത്തിലെ അവസാന മത്സരം കളിച്ചതും. 2023 അഫ്ഗാനിസ്ഥാനെതിരെ ടി20യിലെ അവസാന മത്സരം കളിച്ചു. 29 ഏകദിന മത്സരങ്ങളില്‍ നിന്നായി 736 റണ്‍സ് നേടി. ഒരു സെഞ്ചുറിയും, മൂന്ന് അര്‍ധ സെഞ്ചുറിയും സ്വന്തമാക്കി (Image Credits: facebook.com/rizwaan.rauf.3)

ഹൃദയഭാരത്തോടെ വിരമിക്കുന്നുവെന്നാണ് ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ റിസ്വാന്‍ വ്യക്തമാക്കിയത്. ''അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കണമെന്ന് സ്വപ്‌നം കണ്ടിരുന്ന തലശേരിക്കാരനായ ഒരു ആണ്‍കുട്ടി 2014ല്‍ യുഎഇയിലെത്തുന്നു. പകല്‍ എട്ട് മണിക്കൂറോളം ജോലി ചെയ്യുകയും, രാത്രി ക്രിക്കറ്റ് കളിക്കുകയുമായിരുന്നു വെല്ലുവിളി''-റിസ്വാന്‍ ഇന്‍സ്റ്റഗ്രാമില്‍ എഴുതി (Image Credits: facebook.com/rizwaan.rauf.3)

യുഎഇയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ ദൈവത്തിന് നന്ദി. ഏകദിനത്തില്‍ സെഞ്ചുറി നേടിയതും, ടി20 ലോകകപ്പില്‍ യുഎഇയെ നയിച്ചതും ഉള്‍പ്പെടെ ധാരാളം ഓര്‍മകളുണ്ട്. ഇതൊരു മികച്ച യാത്രയായിരുന്നെന്നും താരം വ്യക്തമാക്കി (Image Credits: facebook.com/rizwaan.rauf.3)

പരിശീലകര്‍, സഹതാരങ്ങള്‍ തുടങ്ങിയവര്‍ക്ക് നന്ദി. സുഹൃത്തുക്കള്‍, കുടുബാംഗങ്ങള്‍ എല്ലാവര്‍ക്കും നന്ദി. ഇവരുടെ പിന്തുണയില്ലായിരുന്നെങ്കില്‍ ഒന്നും സാധ്യമാകുമായിരുന്നില്ലെന്നും താരം വ്യക്തമാക്കി (Image Credits: facebook.com/rizwaan.rauf.3)