Champions Trophy 2025: ചാമ്പ്യന്മാരുടെ ചാമ്പ്യനാര്?; കളി നാളെ മുതൽ: ഉദ്ഘാടന മത്സരത്തിൽ പാകിസ്താൻ ന്യൂസീലൻഡിനെതിരെ
Champions Trophy To Start From Tomorrow: ചാമ്പ്യൻസ് ട്രോഫി ഈ മാസം 19 മുതൽ. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ പാകിസ്താൻ ന്യൂസീലൻഡിനെ നേരിടും. ഫെബ്രുവരി 20നാണ് ഇന്ത്യയുടെ ആദ്യ മത്സരം.

2025 ചാമ്പ്യൻസ് ട്രോഫി ഈ മാസം 19ന് ആരംഭിക്കും. ആതിഥേയരായ പാകിസ്താനും ന്യൂസീലൻഡും തമ്മിൽ കറാച്ചി നാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30ന് മത്സരം ആരംഭിക്കും. ഗ്രൂപ്പ് എയിലാണ് ന്യൂസീലൻഡും പാകിസ്താനും ഉൾപ്പെട്ടിരിക്കുന്നത്. (Image Credits - PTI)

ഇന്ത്യയുടെ ആദ്യ മത്സരം ഈ മാസം 20നാണ്. ബംഗ്ലാശിനെതിരെയാണ് ഇന്ത്യ ഇറങ്ങുക. പാകിസ്താനിലേക്ക് പോകാൻ തയ്യാറല്ലെന്ന് ബിസിസിഐ അറിയിച്ചതോടെ ദുബായിലാണ് ഇന്ത്യയുടെ മത്സരങ്ങൾ നടക്കുക. ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരവും ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കും. ഗ്രൂപ്പ് എയിലെ ബാക്കിയുള്ള രണ്ട് ടീമുകളാണ് ഇത്. (Image Credits- PTI)

ഫെബ്രുവരി 23നാണ് ആവേശകരമായ ഇന്ത്യ - പാകിസ്താൻ മത്സരം. മത്സരത്തിനുള്ള ടിക്കറ്റുകൾ വളരെ വേഗത്തിലാണ് വിറ്റുപോയത്. ഉയർന്ന വിലയായിട്ടും ടിക്കറ്റുകൾ വേഗത്തിൽ വിറ്റഴിഞ്ഞു. ആദ്യം പുറത്തുവിട്ട ടിക്കറ്റുകൾ വേഗം വിറ്റുപോയതോടെ കഴിഞ്ഞ ദിവസം കുറച്ച് ടിക്കറ്റുകൾ വീണ്ടും പുറത്തിറക്കി. ഇതും വേഗത്തിൽ വിറ്റഴിക്കപ്പെടുകയായിരുന്നു. (Image Courtesy - Social Media)

എ, ബി എന്നീ ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുക. ബി ഗ്രൂപ്പിൽ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളാണുള്ളത്. ഗ്രൂപ്പിൽ ടീമുകൾ പരസ്പരം ഏറ്റുമുട്ടും. രണ്ട് ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവരാണ് സെമിഫൈനൽ കളിക്കുക. (Image Courtesy - Social Media)

മാർച്ച് 9നാണ് ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനൽ മത്സരം നടക്കുക. ഇന്ത്യ ഫൈനലിലെത്തിയാൽ ദുബായ് ആവും ഈ മത്സരത്തിന് ആതിഥ്യം വഹിക്കുക. ഇന്ത്യ ഫൈനലിലേക്ക് പ്രവേശനം നേടിയില്ലെങ്കിൽ പാകിസ്താനിലെ കറാച്ചി നാഷണൽ സ്റ്റേഡിയത്തിൽ വച്ചാവും മത്സരം. വേദി പിന്നീട് തീരുമാനിക്കുമെന്ന് അധികൃതർ അറിയിച്ചു. (Image Courtesy - Social Media)