Chanakya Niti: കണ്ണുണ്ടെങ്കിലും കാണുന്നില്ല! നിങ്ങളുടെ ഈ സ്വഭാവം അപകടമാണേ…
Chanakya Niti Life Lessons: ഒരു വ്യക്തിയുടെ ജീവിതത്തിൽ വിജയം നേടാനുള്ള ധാരാളം മാർഗങ്ങളും ഉപദേശങ്ങളും ചാണക്യൻ നൽകിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും മുന്നിൽ വ്യക്തമായി കാണാനും അറിയാനും സാധിച്ചിട്ടും, അതിൽ നിന്ന് പാഠം ഉൾക്കൊള്ളാതെ ജീവിതം തകിടം മറിക്കുന്ന ആളുകൾ ആരൊക്കെയെന്ന് നോക്കിയാലോ....

ഒരു വ്യക്തിയുടെ ജീവിതത്തിൽ വിജയം നേടാനുള്ള ധാരാളം മാർഗങ്ങളും ഉപദേശങ്ങളും ചാണക്യൻ നൽകിയിട്ടുണ്ട്. കൂടാതെ, മനുഷ്യന്റെ സ്വഭാവത്തിലെ പ്രധാനപ്പെട്ട ചില പാളിച്ചകളെക്കുറിച്ചും തെറ്റുകളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും മുന്നിൽ വ്യക്തമായി കാണാനും അറിയാനും സാധിച്ചിട്ടും, അതിൽ നിന്ന് പാഠം ഉൾക്കൊള്ളാതെ ജീവിതം തകിടം മറിക്കുന്ന ആളുകൾ ആരൊക്കെയെന്ന് നോക്കിയാലോ.... (Image Credit source: Getty Images)

ഓരോ വ്യക്തിക്കും കുടുംബത്തോടും സമൂഹത്തോടും തന്നോടുതന്നെയുമുള്ള ചില കടമകളും ഉത്തരവാദിത്തങ്ങളുമുണ്ട്. എന്നാൽ ചിലർ ഈ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ തയ്യാറാകാതെ എപ്പോഴും ഒഴിവുകഴിവുകൾ പറഞ്ഞുനടക്കും. സ്വന്തം ചുമതലകൾ എന്താണെന്ന് തിരിച്ചറിഞ്ഞിട്ടും അത് ചെയ്യാത്തവർ യഥാർത്ഥത്തിൽ കാണാൻ കഴിയാത്ത അന്ധരെപ്പോലെയാണ്.

ജീവിതത്തിൽ കഠിനമായ സാഹചര്യങ്ങൾ നേരിടുമ്പോൾ ശാന്തമായി ചിന്തിച്ച് ഉചിതമായ തീരുമാനമെടുക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ കോപം, അത്യാഗ്രഹം, മോഹം എന്നിവയുടെ സ്വാധീനത്താൽ, ഏത് വഴിയാണ് ശരിയെന്ന് അറിയാമായിരുന്നിട്ടും കണ്ണ് മഞ്ഞളിച്ച് തെറ്റായ വഴി തിരഞ്ഞെടുക്കുന്ന ആളുകൾ വലിയ നഷ്ടങ്ങൾ വരുത്തിവെയ്ക്കും.

വിജയം നേടാൻ കഠിനാധ്വാനം മാത്രം പോരാ. പലരും തുടക്കത്തിൽ വലിയ ലക്ഷ്യങ്ങൾ വെക്കുമെങ്കിലും പിന്നീട് അലസതയോ മറ്റ് സ്വാധീനങ്ങളോ കാരണം വഴിമാറിനടക്കുന്നു. തങ്ങൾ എത്തിച്ചേരേണ്ട ലക്ഷ്യം എന്താണെന്ന് മറന്നുപോയി അലയുന്ന ഇക്കൂട്ടർ കണ്ണ് തുറന്ന് കാണാൻ കഴിയാത്ത അവസ്ഥയിലാണ് ജീവിക്കുന്നതെന്ന് ചാണക്യൻ പറയുന്നു.

സ്വന്തം ഭാഗത്തുള്ള തെറ്റുകൾ മറ്റുള്ളവർ ചൂണ്ടിക്കാണിച്ചു തന്നാലും അത് അംഗീകരിക്കാൻ മടിക്കുന്ന ചിലരുണ്ട്. സ്വന്തം തെറ്റുകൾ മൂടിവെക്കാനും ന്യായീകരിക്കാനും പലതരം കാരണങ്ങൾ ഇവർ കണ്ടെത്തിക്കൊണ്ടേയിരിക്കും. ഇത് ജീവിതത്തിൽ നഷ്ടങ്ങൾ വരുത്തും. (നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെയും വിശ്വാസത്തെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല)