Chanakya Niti: കോടികളുണ്ടെങ്കിലും കാര്യമില്ല, ഇവരാണ് ലോകത്തിലെ യഥാർത്ഥ ഭാഗ്യവാന്മാർ
Chanakya Niti: പലരും കരുതുന്നത് ആവശ്യത്തിന് പണവും സ്വത്തും സമ്പത്തും ഉണ്ടെങ്കിൽ മാത്രമേ ജീവിതത്തിൽ സന്തോഷവാനായിരിക്കാൻ കഴിയൂ എന്നാണ്. എന്നാൽ അത്തരം ചിന്ത തെറ്റാണെന്ന് ചാണക്യൻ പറയുന്നു.

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും നയതന്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്നു ആചാര്യനായ ചാണക്യൻ. ജീവിതത്തിലെ വിവിധ മേഖലകളിൽ വിജയം നേടാനുള്ള വഴികളെ കുറിച്ച് അദ്ദേഹം തന്റെ ചാണക്യനീതിയിൽ പരാമർശിക്കുന്നുണ്ട്.

പലരും കരുതുന്നത് ആവശ്യത്തിന് പണവും സ്വത്തും സമ്പത്തും ഉണ്ടെങ്കിൽ മാത്രമേ ജീവിതത്തിൽ സന്തോഷവാനായിരിക്കാൻ കഴിയൂ എന്നാണ്. എന്നാൽ ആചാര്യ ചാണക്യന്റെ അഭിപ്രായത്തിൽ, ഈ മൂന്ന് കാര്യങ്ങളുള്ളവരാണ് ഈ ഭൂമിയിലെ യഥാർത്ഥ ഭാഗ്യവാന്മാർ.

ആചാര്യ ചാണക്യന്റെ അഭിപ്രായത്തിൽ, നല്ല സ്വഭാവമുള്ള കുട്ടികളുള്ള മാതാപിതാക്കൾ വളരെ ഭാഗ്യവാന്മാരാണ്. കാരണം അത്തരം കുട്ടികൾ മാതാപിതാക്കളെ സന്തോഷത്തോടെ നോക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.

ഭാര്യ വെറുമൊരു ജീവിത പങ്കാളിയല്ല, മറിച്ച് വീട്ടിലെ സമാധാനത്തിന്റെയും സമൃദ്ധിയുടെയും അടിത്തറയാണെന്ന് ചാണക്യൻ പറയുന്നു. ഭർത്താവിനെ മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഭാര്യയെ ലഭിക്കുന്ന പുരുഷന്റെ ജീവിതം സന്തോഷം നിറഞ്ഞതാണ്.

ഒന്നിനോടും അത്യാഗ്രഹം കാണിക്കാതെ, മറ്റുള്ളവരോട് അസൂയപ്പെടാതെ, ഉള്ളതിൽ സന്തോഷിക്കുന്ന, സംതൃപ്തമായ ജീവിതം നയിക്കുന്ന ഒരാൾ എപ്പോഴും സന്തുഷ്ടനാണ്, അയാൾക്ക് ജീവിതത്തെക്കുറിച്ച് ദുഃഖം തോന്നുന്നില്ല.