Chennai Super Kings: ചെന്നൈ സൂപ്പർ കിംഗ്സ് അഞ്ച് താരങ്ങളെ റിലീസ് ചെയ്യുന്നു?; റിപ്പോർട്ടുകളോട് പ്രതികരിച്ച് ഫ്രാഞ്ചൈസി
CSK About Releasing 5 Players: വരുന്ന സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സ് അഞ്ച് താരങ്ങളെ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്. ഈ റിപ്പോർട്ടിനോട് ചെന്നൈ പ്രതികരിച്ചിരിക്കുകയാണ്.

വരുന്ന ഐപിഎൽ ലേലത്തിന് മുന്നോടിയായി അഞ്ച് താരങ്ങളെ റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. 2026 സീസണ് മുന്നോടിയായി പ്രമുഖതാരങ്ങളടക്കം അഞ്ച് പേരെ ചെന്നൈ റിലീസ് ചെയ്യുമെന്നായിരുന്നു ക്രിക്ക്ബസിലെ റിപ്പോർട്ട്. (Image Credits- PTI)

'പേടിക്കേണ്ട, ഞങ്ങൾ ബയോ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്' എന്നായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. 'നിങ്ങൾ ഇവിടെ കാണുന്നത് വരെ ഒന്നും ഔദ്യോഗികമല്ല' എന്നാണ് ബയോയിലൂടെ ചെന്നൈ അറിയിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയാണ്.

ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ എക്സ് പോസ്റ്റ് ക്രിക്ക്ബസിൻ്റെ റിപ്പോർട്ട് തള്ളുന്നതാണെന്ന് ആരാധകർ പറയുന്നു. പരോക്ഷ പ്രതികരണമാണെങ്കിലും ഉദ്ദേശിച്ചത് ക്രിക്ക്ബസിൻ്റെ റിപ്പോർട്ടിനെയാണെന്നും സിഎസ്കെ ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിയ്ക്കുന്നുണ്ട്.

സാം കറൻ, ദീപക് ഹൂഡ, വിജയ് ശങ്കർ, രാഹുൽ ത്രിപാഠി, ഡെവോൺ കോൺവേ എന്നിവരെ ചെന്നൈ സൂപ്പർ കിംഗ്സ് റിലീസ് ചെയ്യുമെന്നാണ് ക്രിക്ക്ബസ് റിപ്പോർട്ടിലുണ്ടായിരുന്നത്. കറനും കോൺവേയും നല്ല പ്രകടനങ്ങൾ നടത്തിയിട്ടും റിലീസ് ചെയ്യുന്നത് എന്തിനാണെന്ന് ആരാധകർ ചോദിച്ചിരുന്നു.

വരുന്ന സീസണിൽ മലയാളി താരം സഞ്ജു സാംസണെ ചെന്നൈ സൂപ്പർ കിംഗ്സ് പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ. താരം രാജസ്ഥാൻ റോയൽസ് വിടുമെന്നും ലേലത്തിൽ ചെന്നൈ, കൊൽക്കത്ത, ഡൽഹി തുടങ്ങിയ ടീമുകൾ സഞ്ജുവിനായി ശ്രമിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.