Chicken vs Eggs: ചിക്കനാണോ മുട്ടയാണോ കൂടുതൽ പ്രോട്ടീൻ നൽകുന്നത്? കഴിക്കും മുമ്പ് ആറിയാം
Chicken vs Eggs Protein Challenge: ഏകദേശം 100 ഗ്രാം ബോൺലെസ് ചിക്കൻ ബ്രെസ്റ്റിൽ നിന്ന് നിങ്ങൾക്ക് 31 ഗ്രാം പ്രോട്ടീൻ ലഭിക്കുമ്പോൾ കലോറി വെറും 165 മാത്രമാണ്. മുട്ടയിലെ പ്രോട്ടീൻ അളവ് ചിക്കനേക്കാൾ കുറവാണെങ്കിലും, ശരീരത്തിന് എളുപ്പത്തിൽ ആഗിരണം ചെയ്യാൻ കഴിയുന്ന ഹൈ-ക്വാളിറ്റി പ്രോട്ടീനാണ് ഇതിലുള്ളതെന്നതാണ് പ്രത്യേകത. ഏറ്റവും കുറഞ്ഞ കലോറിയിൽ കൂടുതൽ പ്രോട്ടീൻ നൽകുന്ന കാര്യത്തിൽ ചിക്കൻ തന്നെയാണ് എല്ലാത്തിനും മുന്നിൽ.

മസിൽ പെരുപ്പിക്കാനും തടി കുറയ്ക്കാനും ആഗ്രഹിക്കുന്നവരാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളത്. ഇത്തരക്കാരുടെ ഭക്ഷണക്രമത്തിലെ പ്രധാന വിഭവമാണ് ചിക്കനും മുട്ടയും. ഇവ രണ്ടും മികച്ച പ്രോട്ടീൻ സ്രോതസ്സുകളാണെങ്കിലും, കുറഞ്ഞ കലോറിയിൽ കൂടുതൽ പ്രോട്ടീൻ നൽകുന്നത് ഏതാണെന്ന് അറിഞ്ഞാണോ നിങ്ങൾ കഴിക്കുന്നത്. കുറഞ്ഞ കലോറിയിൽ കൂടുതൽ പ്രോട്ടീൻ നിങ്ങൾക്ക് സമ്മാനിക്കുന്നത് ഇവയിലേതാണെന്ന് നോക്കാം. (Image credit Source: Getty Images)

ഏകദേശം 100 ഗ്രാം ബോൺലെസ് ചിക്കൻ ബ്രെസ്റ്റിൽ നിന്ന് നിങ്ങൾക്ക് 31 ഗ്രാം പ്രോട്ടീൻ ലഭിക്കുമ്പോൾ കലോറി വെറും 165 മാത്രമാണ്. മുട്ടയിലെ പ്രോട്ടീൻ അളവ് ചിക്കനേക്കാൾ കുറവാണെങ്കിലും, ശരീരത്തിന് എളുപ്പത്തിൽ ആഗിരണം ചെയ്യാൻ കഴിയുന്ന ഹൈ-ക്വാളിറ്റി പ്രോട്ടീനാണ് ഇതിലുള്ളതെന്നതാണ് പ്രത്യേകത. ഏറ്റവും കുറഞ്ഞ കലോറിയിൽ കൂടുതൽ പ്രോട്ടീൻ നൽകുന്ന കാര്യത്തിൽ ചിക്കൻ തന്നെയാണ് എല്ലാത്തിനും മുന്നിൽ.

വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി, കോളിൻ, മറ്റ് അവശ്യ അമിനോ ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് മുട്ട. കുറഞ്ഞ കലോറിയിൽ കൂടുതൽ പ്രോട്ടീൻ ആവശ്യമായതിനാൽ ചിക്കൻ ബ്രെസ്റ്റ് കഴിക്കുന്നതാണ് ഉചിതം. ഇനി മുട്ട കഴിക്കണമെങ്കിൽ മുട്ടയുടെ വെള്ള മാത്രം കഴിച്ചാൽ കലോറിയും കൊഴുപ്പും വീണ്ടും കുറയ്ക്കാം. മുട്ടയുടെ മഞ്ഞക്കരുവിൽ കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാൽ കലോറി കൂടുതലാണ്. മുട്ടയുടെ വെള്ള മാത്രം കഴിക്കുകയാണെങ്കിൽ വെറും 52 കലോറിയിൽ 11 ഗ്രാം പ്രോട്ടീൻ ലഭിക്കും.

മനുഷ്യശരീരത്തിന് ഏറ്റവും എളുപ്പത്തിൽ ആഗിരണം ചെയ്യാൻ കഴിയുന്ന പ്രോട്ടീൻ സ്രോതസ്സുകളിലൊന്നാണ് മുട്ട. വിറ്റാമിൻ B12, വിറ്റാമിൻ D, വിറ്റാമിൻ A, റൈബോഫ്ലേവിൻ എന്നിവയാൽ സമ്പന്നമാണ് മുട്ട എന്ന് ഓർക്കണം. മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിരിക്കുന്ന കോളിൻ തലച്ചോറിന്റെ പ്രവർത്തനങ്ങൾക്കും ഓർമ്മശക്തിക്കും വളരെ നല്ലതാണ്. ഇത് അമിതമായി ശരീരത്തിലെത്തിയാൽ മാത്രമെ നിങ്ങൾ പേടിക്കുന്നതുപോലെ കലോറി എത്തുകയുള്ളൂ.

പെട്ടെന്ന് മസിൽ വോളിയം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ പ്രോട്ടീൻ ഒറ്റയടിക്ക് നൽകാൻ ചിക്കന് സാധിക്കും. കാരണം ശരീരത്തിന് ഊർജ്ജം ഉത്പാദിപ്പിക്കാനും മെറ്റബോളിസം ഉയർത്താനും ചിക്കനിലെ B-വിറ്റാമിനുകൾ സഹായിക്കുന്നു. ചിക്കൻ ബ്രെസ്റ്റിൽ സാചുറേറ്റഡ് ഫാറ്റ് വളരെ കുറവാണ്. ചിക്കനും മുട്ടയും ചേർത്തുള്ള ഡയറ്റാണ് ഏറ്റവും അനുയോജ്യം. ഉച്ചയ്ക്ക് ചിക്കനും രാവിലെയും വൈകുന്നേരവും മുട്ടയും ഉൾപ്പെടുത്തുന്നത് നല്ലതാണ്.