മുട്ടയോ ചിക്കനോ... ഇവരിലാരാണ് ശരീരഭാരം കുറയ്ക്കാൻ കേമൻ? | Chicken vs Eggs Which one is better for Weight Loss diet, find the right option for your health Malayalam news - Malayalam Tv9

Weight Loss Tips: മുട്ടയോ ചിക്കനോ… ഇവരിലാരാണ് ശരീരഭാരം കുറയ്ക്കാൻ കേമൻ?

Published: 

16 Nov 2025 18:32 PM

Chicken vs Eggs For Weight Loss: നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ കഷ്ട്ടപ്പെടുന്നവരാണെങ്കിൽ ചിക്കനാണോ മുട്ടയാണോ ഏറ്റവും നല്ലത്. മെലിഞ്ഞ പ്രോട്ടീന്റെ വളരെ നല്ലൊരു ഉറവിടമാണ് ചിക്കൻ. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ചിക്കൻ നല്ലൊരു ഭക്ഷണമാണ്. മുട്ടയിലാകട്ടെ മിതമായ പ്രോട്ടീൻ മാത്രമാണുള്ളത്.

1 / 5ചിക്കനിലായാലും മുട്ടയിലായാലും ആരോ​ഗ്യ ​ഗുണങ്ങൾ ഏറെയാണ്. തലച്ചോറ്, കണ്ണ്, ഉപാപചയ ആരോഗ്യം എന്നിവ വർദ്ധിപ്പിക്കുന്ന കോളിൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ മുട്ടയിൽ നിന്നാണ് ലഭിക്കുന്നത്. എന്നാൽ, പേശി വളർച്ച ശരീരഭാരം നിയന്ത്രിക്കുക ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുക എന്നിവയ്ക്ക് ആവശ്യമായ പ്രോട്ടീൻ ചിക്കനിലുണ്ട്. (Image Credits: Getty Images)

ചിക്കനിലായാലും മുട്ടയിലായാലും ആരോ​ഗ്യ ​ഗുണങ്ങൾ ഏറെയാണ്. തലച്ചോറ്, കണ്ണ്, ഉപാപചയ ആരോഗ്യം എന്നിവ വർദ്ധിപ്പിക്കുന്ന കോളിൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ മുട്ടയിൽ നിന്നാണ് ലഭിക്കുന്നത്. എന്നാൽ, പേശി വളർച്ച ശരീരഭാരം നിയന്ത്രിക്കുക ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുക എന്നിവയ്ക്ക് ആവശ്യമായ പ്രോട്ടീൻ ചിക്കനിലുണ്ട്. (Image Credits: Getty Images)

2 / 5

നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ കഷ്ട്ടപ്പെടുന്നവരാണെങ്കിൽ ചിക്കനാണോ മുട്ടയാണോ ഏറ്റവും നല്ലത്. മെലിഞ്ഞ പ്രോട്ടീന്റെ വളരെ നല്ലൊരു ഉറവിടമാണ് ചിക്കൻ. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ചിക്കൻ നല്ലൊരു ഭക്ഷണമാണ്. മുട്ടയിലാകട്ടെ മിതമായ പ്രോട്ടീൻ മാത്രമാണുള്ളത്. മുട്ടയുടെ മഞ്ഞക്കരു വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ്. (Image Credits: Getty Images)

3 / 5

ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, മുട്ടയിൽ കോളിൻ, ല്യൂട്ടിൻ തുടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകൾ എ, ഡി, ഇ, കെ എന്നിവയും മുട്ടയിലുണ്ട്. ചിക്കനിൽ നിയാസിൻ, ബി6 തുടങ്ങിയ ബി വിറ്റാമിനുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇവ രണ്ടും ഊർജ്ജ ഉപാപചയം, രോഗപ്രതിരോധ പ്രവർത്തനം, തലച്ചോറിന്റെ ആരോഗ്യം എന്നിവയെ പിന്തുണയ്ക്കുന്നവയാണ്. (Image Credits: Getty Images)

4 / 5

ചിക്കനിൽ സെലിനിയവും ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്, ഇത് തൈറോയ്ഡ് ആരോഗ്യത്തിനും അസ്ഥികളുടെ ശക്തിക്കും കോശങ്ങൾക്കും വളരെ നല്ലതാണ്. ചിക്കനായാലും മുട്ടയായാലും തിരഞ്ഞെടുക്കുന്നത് പൂർണ്ണമായും നിങ്ങളെ ആശ്രയിച്ചിരിക്കുന്നു. മെലിഞ്ഞ പ്രോട്ടീനിലും പേശികളുടെ വികാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക്ക് ചിക്കൻ അനുയോജ്യമാണ്. (Image Credits: Getty Images)

5 / 5

മുട്ടയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ, പ്രോട്ടീനുകൾ, ആന്റി ഓക്‌സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പ്രഭാത ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. (Image Credits: Getty Images)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും