AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Portugal vs Armenia: ക്രിസ്റ്റ്യാനോ ഇല്ലെങ്കിലെന്ത്; അർമേനിയൻ വലയിൽ 9 ഗോളുകൾ അടിച്ചുകയറ്റി പോർച്ചുഗൽ ലോകകപ്പിന്

Portugal Qualifies For Fifa World Cup 2026: 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി പോർച്ചുഗൽ. അർമേനിയക്കെതിരായ ഗംഭീര ജയത്തോടെയാണ് പോർച്ചുഗൽ ലോകകപ്പ് യോഗ്യത നേടിയത്.

abdul-basith
Abdul Basith | Updated On: 17 Nov 2025 08:05 AM
അർമേനിയക്കെതിരായ തകർപ്പൻ വിജയത്തോടെ പോർച്ചുഗലിന് ലോകകപ്പ് യോഗ്യത. കഴിഞ്ഞ കളി റെഡ് കാർഡ് ലഭിച്ച സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് പോർച്ചുഗൽ ഇറങ്ങിയത്. എന്നാൽ, ഇത് പോർച്ചുഗലിനെ സംബന്ധിച്ച് ഒരു പ്രശ്നമായിരുന്നില്ല. (Image Courtesy- Social Media)

1 / 5
അർമേനിയൻ വലയിൽ 9 ഗോളുകൾ അടിച്ചുകൂട്ടിയ പോർച്ചുഗൾ 9-1 എന്ന സ്കോറിന് കളി വിജയിച്ചു. ജാവോ നെവെസ്, ബ്രൂണോ ഫെർണാണ്ടസ് എന്നിവർ പോർച്ചുഗലിനായി ഹാട്രിക്ക് നേടി. എഡ്വാർഡ് സ്പെർട്സ്യൻ ആണ് അർമേനിയയുടെ ആശ്വാസഗോൾ നേടിയത്.

2 / 5
ഏഴാം മിനിട്ടിൽ റെനാറ്റോ വീഗയാണ് ഗോൾ വേട്ട ആരംഭിച്ചത്. 18ആം മിനിട്ടിൽ അർമേനിയ സമനില പിടിച്ചു. പിന്നീട് ചിത്രത്തിൽ പോർച്ചുഗൽ മാത്രമായിരുന്നു. ഗോൺസാലോ റാമോസ്, ജാവോ നെവെസ്, ബ്രൂണോ ഫെർണാണ്ടസ് എന്നിവരൊക്കെ ഗോൾ നേടിയപ്പോൾ ആദ്യ പകുതി 5-1ന് പിരിഞ്ഞു.

3 / 5
രണ്ടാം പകുതിയിൽ ഇരട്ടഗോൾ നേടി ബ്രൂണോ ഫെർണാണ്ടസ് ഹാട്രിക് പൂർത്തിയാക്കി. ഒരു ഗോൾ നേടിയ ജാവോ നെവസും തന്റെ ഹാട്രിക് തികച്ചു. 92 മത്തെ മിനിറ്റിൽ കോൻസിയാസോ നേടിയ ഗോളിലൂടെ പോർച്ചുഗൽ ഗംഭീര വിജയവും 2026 ഫിഫ ലോകകപ്പ് യോഗ്യതയും നേടി.

4 / 5
അർമേനിയക്കെതിരായ ജയത്തോടെ 13 പോയിൻ്റുകളുമായി ഗ്രൂപ്പ് എഫ് ജേതാക്കളായാണ് പോർച്ചുഗൽ ലോകകപ്പ് യോഗ്യത നേടിയത്. 2026 ജൂൺ, ജൂലായ് മാസങ്ങളിൽ അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായാണ് അടുത്ത ഫിഫ ലോകകപ്പ് നടക്കുക.

5 / 5