AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Coconut Oil Price: വെളിച്ചെണ്ണ ഉടനെ വാങ്ങിച്ചോളൂ, വില പതുങ്ങുന്നത് കുതിക്കാനോ?

Coconut Oil Price In Kerala: തേങ്ങയുടെ ലഭ്യത കൂടിയതാണ് വെളിച്ചെണ്ണ വിപണിക്ക് നേട്ടമായത്. ചെറുകിട വിപണിയിലടക്കം തേങ്ങ ധാരാളം എത്തുന്നുണ്ട്. കൂടാതെ, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ വിളവെടുപ്പ് കൂടി.

Nithya Vinu
Nithya Vinu | Updated On: 04 Jan 2026 | 08:34 PM
കഴിഞ്ഞ വർഷത്തിൽ വൻ ലാഭം നേടിയ നാളികേര കർഷകർക്ക് 2026 അത്ര ശുഭകരമല്ല. വിലയിൽ വൻ ഇടിവാണ് സംഭവിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ തുകയായ 78 രൂപയിൽ നിന്ന് പച്ചത്തേങ്ങ വില നിലവിൽ കിലോയ്ക്ക് 55 രൂപ നിരക്കിലേക്ക് താഴ്ന്നു. വില ഇനിയും കുറഞ്ഞേക്കുമെന്നാണ് സൂചന.

1 / 5
വിപണിയിൽ നാളികേരത്തിൻ്റെ ലഭ്യത കുറഞ്ഞതായിരുന്നു നേരത്തെ വില കുതിച്ചുയരാൻ കാരണമായത്. എന്നാൽ ഇപ്പോൾ കഥയാകെ മാറി. ചെറുകിട വിപണിയിലടക്കം തേങ്ങ ധാരാളം എത്തുന്നുണ്ട്. കൂടാതെ, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ വിളവെടുപ്പ് കൂടി.

2 / 5
ഇന്തോനേഷ്യയിൽ നിന്നുള്ള നാളികേരവും വിപണിയിലെത്തുന്നുണ്ട്. ഇനി വില വർദ്ധിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. അഞ്ച് വർഷത്തിലേറെയായി 23 മുതൽ 26 വരെയായിരുന്നു പച്ചത്തേങ്ങ വില.  2025 മാർച്ച് മാസത്തോടെയാണ് വില റെക്കോർഡുകൾ തകർത്ത് മുന്നേറിയത്.

3 / 5
അതേസമയം, വെളിച്ചെണ്ണ വിലയും താഴുകയാണ്. ഓണക്കാലത്ത് ലിറ്ററിന് അഞ്ഞൂറ് രൂപ കടന്ന വെളിച്ചെണ്ണ നിലവിൽ ലിറ്ററിന് മുന്നൂറിനടുത്തെത്തിയിരിക്കുകയാണ്. കൊപ്ര വിലയും താഴോട്ടാണ്. സെപ്റ്റംബറിൽ 27,000 രൂപയിൽ എത്തിയ വില 20,000 രൂപയായി കുറഞ്ഞിട്ടുണ്ട്.

4 / 5
തേങ്ങയുടെ ലഭ്യത കൂടിയതാണ് വെളിച്ചെണ്ണ വിപണിക്ക് നേട്ടമായത്. മാസങ്ങൾക്ക് മുമ്പ് റെക്കോർഡുകൾ ഭേദിച്ചതോടെ മലയാളികളുടെ അടുക്കളയിൽ നിന്ന് വെളിച്ചെണ്ണ പുറത്തായി. വിപണിയിൽ വ്യാജന്മാരും വന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ വെളിച്ചെണ്ണ വീണ്ടും തിളങ്ങുകയാണ്. എന്നാൽ വില പതുങ്ങുന്നത് കുതിക്കാനാണോ എന്ന സംശയവുമുണ്ട്. (Image Credit: Getty Image)

5 / 5
Follow Us