പുതുവർഷത്തിൽ വെളിച്ചെണ്ണ തിളങ്ങും; വിലയിൽ ഞെട്ടിക്കുന്ന മാറ്റമോ? | Coconut Oil and Coconut Rates in Kerala, Will prices increase or decrease in 2026 Malayalam news - Malayalam Tv9

Coconut Oil Price: പുതുവർഷത്തിൽ വെളിച്ചെണ്ണ തിളങ്ങും; വിലയിൽ ഞെട്ടിക്കുന്ന മാറ്റമോ?

Published: 

31 Dec 2025 | 09:18 PM

Coconut Oil Price in Kerala: തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ കൊപ്ര മാർക്കറ്റിൽ കൂടുതലായി എത്തുന്നതോടെ വില ഇനിയും കുറയാൻ സാദ്ധ്യതയുണ്ട്. 2026ൽ വെളിച്ചെണ്ണ വിപണി കുതിച്ചുയരുമെന്നും ഒരു വിഭാഗം പറയുന്നു.

1 / 5വില കൂടിയും കുറഞ്ഞും ഈ വർഷം മലയാളികളെ ഞെട്ടിച്ചവരിൽ മുൻപന്തിയിലാണ് വെളിച്ചെണ്ണയുടെ സ്ഥാനം. ഓണക്കാലത്ത് അഞ്ഞൂറ് കടന്ന വില നിലവിൽ ഒരു ലിറ്ററിന് ഏകദേശം 350 രൂപയിൽ എത്തി നിൽക്കുകയാണ്. 2026ൽ ഇനി എന്ത് സംഭവിക്കുമെന്ന ആകാംക്ഷയിലാണ് ഓരോരുത്തരും.

വില കൂടിയും കുറഞ്ഞും ഈ വർഷം മലയാളികളെ ഞെട്ടിച്ചവരിൽ മുൻപന്തിയിലാണ് വെളിച്ചെണ്ണയുടെ സ്ഥാനം. ഓണക്കാലത്ത് അഞ്ഞൂറ് കടന്ന വില നിലവിൽ ഒരു ലിറ്ററിന് ഏകദേശം 350 രൂപയിൽ എത്തി നിൽക്കുകയാണ്. 2026ൽ ഇനി എന്ത് സംഭവിക്കുമെന്ന ആകാംക്ഷയിലാണ് ഓരോരുത്തരും.

2 / 5

പുതുവർഷത്തിൽ വെളിച്ചെണ്ണ വില മൂന്നൂറിൽ താഴെയാകുമെന്നാണ് ഒരു വിഭാ​ഗത്തിന്റെ പ്രവചനം. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ തേങ്ങ ഉത്പാദനം വർദ്ധിച്ചതും ഇറക്കുമതി കൊപ്ര ധാരാളം മാർക്കറ്റിൽ എത്തിയതുമാണ് നിലവിൽ വെളിച്ചെണ്ണ വില കുത്തനെ കുറയാൻ കാരണമായത്.

3 / 5

തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ കൊപ്ര മാർക്കറ്റിൽ കൂടുതലായി എത്തുന്നതോടെ വില ഇനിയും കുറയാൻ സാദ്ധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. വെളിച്ചെണ്ണ വിലയോടൊപ്പം തേങ്ങ വിലയിലും വലിയ കുറവ് സംഭവിച്ചേക്കും. നിലവിൽ 80 രൂപയ്ക്കു മുകളിൽ വരെയെത്തിയ തേങ്ങയുടെ ചില്ലറ വില 53-60 രൂപയായിട്ടുണ്ട്.

4 / 5

അതേസമയം, 2026ൽ വെളിച്ചെണ്ണ വിപണി കുതിച്ചുയരുമെന്നും ഒരു വിഭാഗം പറയുന്നു. 2025നും 2035നും ചർമസംരക്ഷണ വ്യവസായത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വിഭാഗങ്ങളിലൊന്നായി വെളിച്ചെണ്ണ ഉൽപന്നങ്ങൾ മാറുമെന്നാണ് സൂചന. 2025ൽ ആഗോള വെളിച്ചെണ്ണ മോയ്‌സ്ചറൈസിങ് ക്രീമുകളുടെ വിപണിയുടെ മൂല്യം 2,352.1 ദശലക്ഷം ഡോളറായിരുന്നുവെന്നാണ് റിപ്പോർട്ട്.

5 / 5

2026 - 2036 വരെ ആഗോള വെളിച്ചെണ്ണ മോയ്‌സ്ചറൈസിങ് ക്രീമുകളുടെ വിപണി വലിയ വളർച്ച കൈവരിച്ചേക്കും. 2035 ആകുമ്പോഴേക്കും വിപണി മൂല്യം മൂന്നിരട്ടിയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. (Image Credit: Getty Images)

എയർ ഫ്രയറിൽ ഈ ഭക്ഷണങ്ങൾ ഉണ്ടാക്കാൻ പാടില്ല
രാത്രിയിൽ വറുത്ത ഈന്തപ്പഴം കഴിക്കൂ; ഗുണങ്ങൾ ഞെട്ടിക്കും
കൂൺ ഫ്രിഡ്ജിൽ വെക്കുമ്പോൾ ശ്രദ്ധിക്കണം? ഇല്ലെങ്കിൽ...
ഇന്ത്യക്ക് മുൻപ് പുതുവത്സരം ആഘോഷിക്കുന്ന രാജ്യങ്ങൾ
പക്ഷിയുടെ ജീവൻ രക്ഷിക്കാൻ
വാഹനങ്ങൾ തടഞ്ഞ് കാട്ടാനയുടെ പരാക്രമം
മുടവൻമുകളിലെ വീട്ടിൽ സങ്കടത്തോടെ പ്രണവ്
മോഹലാലിൻ്റെ മാതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി എത്തിയപ്പോൾ