Coconut Oil Price: വെളിച്ചെണ്ണ വില ഏറ്റവും വിലക്കുറവ് മലബാറിലോ?
Coconut Oil Price Comparison: കഴിഞ്ഞ കുറച്ചുനാളുകളായി വെളിച്ചെണ്ണ വില ക്രമാതീതമായി വര്‍ധിക്കാന്‍ തുടങ്ങിയത് പലരെയും വെളിച്ചെണ്ണ ഉപയോഗം കുറയ്ക്കാന്‍ പ്രേരിപിച്ചു. എങ്കിലും വെളിച്ചെണ്ണയില്ലാതെ എങ്ങനെ പാചകം ചെയ്യുന്ന ആശങ്ക എല്ലാവരിലുമുണ്ട്.

മലയാളികള്‍ പാകം ചെയ്യുന്ന ഭക്ഷണങ്ങളില്‍ വലിയ അളവില്‍ തന്നെ എണ്ണ ഉപയോഗിക്കുന്നു. അതില്‍ വെളിച്ചെണ്ണയ്ക്കാണ് കൂടുതല്‍ പ്രാധാന്യം. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി വെളിച്ചെണ്ണ വില ക്രമാതീതമായി വര്‍ധിക്കാന്‍ തുടങ്ങിയത് പലരെയും വെളിച്ചെണ്ണ ഉപയോഗം കുറയ്ക്കാന്‍ പ്രേരിപിച്ചു. എങ്കിലും വെളിച്ചെണ്ണയില്ലാതെ എങ്ങനെ പാചകം ചെയ്യുന്ന ആശങ്ക എല്ലാവരിലുമുണ്ട്. (Image Credits: Getty Images)

നമ്മുടെ സംസ്ഥാനത്ത് നിലവില്‍ ബ്രാന്‍ഡഡ് വെളിച്ചെണ്ണകള്‍ക്ക് 500 രൂപയ്ക്ക് മുകളില്‍ വിലയുണ്ട്. വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ശബരി, കേര വെളിച്ചെണ്ണകള്‍ വിലക്കിഴിവില്‍ വിതരണം ചെയ്യുന്ന നടപടി സര്‍ക്കാര്‍ വീണ്ടും ആരംഭിച്ചു. ഇത് ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകുന്നു. എന്നാല്‍ നമ്മുടെ സംസ്ഥാനത്തൊട്ടാകെ വെളിച്ചെണ്ണയ്ക്ക് ഒരേവിലയാണോ?

തിരുവനന്തപുരത്ത് സാധാരണ വെളിച്ചെണ്ണ ലിറ്ററിന് 350 രൂപയാണെന്നാണ് വിവരം. എന്നാല്‍ ഇവ ശുദ്ധമായ വെളിച്ചെണ്ണയായിരിക്കില്ല. ബ്രാന്‍ഡഡ് വെളിച്ചെണ്ണകള്‍ക്ക് 500 രൂപയ്ക്ക് മുകളില്‍ വില ഇവിടെയുമുണ്ട്. ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് 600 മുതല്‍ 800 രൂപ വരെയാണ് വില.

കൊച്ചിയില്‍ വെളിച്ചെണ്ണ ലിറ്ററിന് 410 രൂപയോളമാണ് വില. 250 രൂപയ്ക്കും ഇവിടെ വെളിച്ചെണ്ണ ലഭിക്കുമെന്ന് പറയപ്പെടുന്നു. എങ്കിലും ശുദ്ധമായ വെളിച്ചെണ്ണ 500 മില്ലിക്ക് പോലും 325 രൂപ നല്‍കണം. അതായത് 650 രൂപയാണ് ശുദ്ധമായ വെളിച്ചെണ്ണ ലിറ്ററിന്.

കോഴിക്കോട് 480 രൂപ വരെയാണ് സാധാരണ വെളിച്ചെണ്ണയുടെ വില. ബ്രാന്‍ഡഡ് വെളിച്ചെണ്ണകള്‍ക്ക് 500 ന് മുകളിലും വിലയുണ്ട്. ശുദ്ധമായ വെളിച്ചെണ്ണ ഇവിടെ 160 രൂപയ്ക്കുള്ളില്‍ ലഭിക്കുന്നുവെന്നാണ് വിവരം. അതിനാല്‍ തന്നെ മറ്റ് ജില്ലകളെ അപേക്ഷിച്ച് മലബാര്‍ മേഖലയില്‍ വെളിച്ചെണ്ണയ്ക്ക് വില കുറവാണെന്ന് അനുമാനിക്കാം.