AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil Price: വെളിച്ചെണ്ണ വിലയിൽ വൻ ഇടിവ്, വിനയായത് ഇത്…

Coconut Oil Price in Kerala: ഓണക്കാലത്ത് കിലോ​ഗ്രാമിന് 500 രൂപ എത്തിയെങ്കിലും പിന്നീട് കഷ്ടക്കാലമായിരുന്നു. വിൽപന എഴുപത് ശതമാനം വരെ ഇടിഞ്ഞതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

nithya
Nithya Vinu | Published: 19 Dec 2025 09:50 AM
ക്രിസ്മസ് സീസൺ എത്തിയതോടെ വെളിച്ചെണ്ണയുടെ വില വ‍ർദ്ധിക്കുമോ എന്ന ആശങ്കയിലായിരുന്നു ഓരോ മലയാളികളും. എന്നാൽ നിലവിൽ വെളിച്ചെണ്ണ വിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ക്രിസ്‌തുമസ്‌ അടുത്തിട്ടും വെളിച്ചെണ്ണയ്‌ക്ക്‌ ഡിമാന്‍ഡ് മങ്ങിയതാണ് തിരിച്ചടിക്ക് കാരണമായത്. (Image Credit: Getty Images)

1 / 5
തമിഴ്‌നാട്ടിൽ എണ്ണ വില ക്വിന്റലിന്‌ 350 രൂപയും കൊപ്രയ്‌ക്ക്‌ 500 രൂപയും ഇടിഞ്ഞു. ഇതിന്റെ ഫലമായി കേരളത്തിലും വെളിച്ചെണ്ണ വില കുറഞ്ഞിട്ടുണ്ട്. കൊച്ചിയിൽ വെളിച്ചെണ്ണ വില 200 രൂപ കുറഞ്ഞ്‌ 32,500 രൂപയായി. കൊപ്ര വില 100 രൂപ താഴ്‌ന്നു. (Image Credit: Getty Images)

2 / 5
ഓണക്കാലത്ത് കിലോ​ഗ്രാമിന് 500 രൂപ എത്തിയെങ്കിലും പിന്നീട് കഷ്ടക്കാലമായിരുന്നു. നിലവിൽ കിലോഗ്രാമിന് 360-375 രൂപ വരെയാണ് വെളിച്ചെണ്ണവില. (Image Credit: Getty Images)

3 / 5
വെളിച്ചെണ്ണ ഉപഭോ​ഗത്തിൽ അറുപത് ശതമാനം വരെ ഇടിവുണ്ടായെന്നാണ് വ്യാപാരികൾ പറയുന്നത്.
വില താഴ്ന്നിട്ടും പഴയതുപോലെ ഉപഭോക്താക്കൾ വെളിച്ചെണ്ണ വാങ്ങാൻ വരുന്നില്ല. പൊതുമേഖലാ സ്ഥാപനമായ കേരഫെഡിനും സമാനമായ പ്രയാസം നേരിടുന്നുണ്ട്. (Image Credit: Getty Images)

വെളിച്ചെണ്ണ ഉപഭോ​ഗത്തിൽ അറുപത് ശതമാനം വരെ ഇടിവുണ്ടായെന്നാണ് വ്യാപാരികൾ പറയുന്നത്. വില താഴ്ന്നിട്ടും പഴയതുപോലെ ഉപഭോക്താക്കൾ വെളിച്ചെണ്ണ വാങ്ങാൻ വരുന്നില്ല. പൊതുമേഖലാ സ്ഥാപനമായ കേരഫെഡിനും സമാനമായ പ്രയാസം നേരിടുന്നുണ്ട്. (Image Credit: Getty Images)

4 / 5
വില കൂടിയ കൊപ്ര വാങ്ങിയതിനാൽ പൊതുവിപണിയിൽ വില താഴ്ന്നിട്ടും അത്ര കണ്ട് വില കുറയ്ക്കാൻ അവർക്ക് കഴിയുന്നില്ല. വിൽപന എഴുപത് ശതമാനം വരെ ഇടിഞ്ഞതായി വലിയ കൊപ്ര ഉപഭോക്തക്കളായ കമ്പനികളും ചൂണ്ടിക്കാട്ടുന്നു. (Image Credit: Getty Images)

5 / 5