AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: രണ്ടാം ടി20 ലോകകപ്പ് ടീമിലും സ്ഥാനം ലക്ഷ്യമിട്ട് സഞ്ജു; ഇന്ന് പരീക്ഷ, നാളെ ഫലപ്രഖ്യാപനം

T20 World Cup 2026: ടി20 ടീമില്‍ സ്ഥാനം ഉറപ്പിക്കുന്നതിന് സഞ്ജുവിന് ഇന്ന് കിട്ടുന്ന അവസരം പ്രയോജനപ്പെടുത്തിയേ മതിയാകൂ. ചുരുക്കിപ്പറഞ്ഞാല്‍, സഞ്ജുവിന് ഇന്ന് പരീക്ഷയാണ്

jayadevan-am
Jayadevan AM | Published: 19 Dec 2025 17:18 PM
ടി20 ലോകകപ്പിനും, ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ നാളെ പ്രഖ്യാപിച്ചേക്കും. മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച യോഗം ചേരും. ടീം പ്രഖ്യാപനം ജനുവരി ആദ്യ വാരമെന്നായിരുന്നു ആദ്യം പുറത്തുവന്ന സൂചനകള്‍ (Image Credits: PTI)

1 / 5
തുടര്‍ച്ചയായ രണ്ടാം ടി20 ലോകകപ്പിലും ഇടം നേടുകയാണ് മലയാളി താരം സഞ്ജു സാംസണിന്റെ ലക്ഷ്യം. കഴിഞ്ഞ ടി20 ലോകകപ്പിലും സഞ്ജു സ്‌ക്വാഡിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും കളിക്കാനായില്ല. ഋഷഭ് പന്തായിരുന്നു പ്രധാന വിക്കറ്റ് കീപ്പര്‍  (Image Credits: PTI)

2 / 5
ഇത്തവണയും സഞ്ജു സ്‌ക്വാഡിലുണ്ടാകാനാണ് സാധ്യത. ശുഭ്മാന്‍ ഗില്‍ ഓപ്പണറായി തുടര്‍ന്നാണ് സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. അങ്ങനെയെങ്കില്‍ ജിതേഷ് ശര്‍മ വിക്കറ്റ് കീപ്പറായി പ്ലേയിങ് ഇലവനിലെത്തും  (Image Credits: PTI)

3 / 5
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഇഷാന്‍ കിഷാനെ പരിഗണിക്കാന്‍ സാധ്യത കുറവാണ്. നിലവിലെ സാഹചര്യത്തില്‍ ജിതേഷും സഞ്ജുവുമാകും വിക്കറ്റ് കീപ്പര്‍മാര്‍. എന്നാല്‍ ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഹമ്മദാബാദില്‍ നടക്കുന്ന അഞ്ചാം ടി20 സഞ്ജുവിന് നിര്‍ണായകമാണ്  (Image Credits: PTI)

4 / 5
ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റതിനാല്‍ സഞ്ജു ഇന്ന് ഓപ്പണറായി കളിച്ചേക്കും. ടി20 ടീമില്‍ സ്ഥാനം ഉറപ്പിക്കുന്നതിന് സഞ്ജുവിന് ഇന്ന് കിട്ടുന്ന അവസരം പ്രയോജനപ്പെടുത്തിയേ മതിയാകൂ. ചുരുക്കിപ്പറഞ്ഞാല്‍, സഞ്ജുവിന് ഇന്ന് പരീക്ഷയാണ്. നാളെ ഫലപ്രഖ്യാപനവും  (Image Credits: PTI)

5 / 5