AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil Price: ധൈര്യമായി മീൻ വറുത്തോളൂ, താഴേക്കിറങ്ങി വെളിച്ചെണ്ണ വില; ഇന്നത്തെ നിരക്ക് ഇങ്ങനെ….

Coconut Oil Price Today: സപ്ലൈകോ വഴി വില കുറവിൽ വെളിച്ചെണ്ണ നൽകിയേക്കുമെന്നാണ് സൂചന. അതേസമയം, സപ്ലൈകോയുടെ ക്രിസ്മസ്- പുതുവത്സര ചന്തകള്‍ ഡിസംബർ 22 (ഇന്ന്) മുതൽ പ്രവർത്തനം ആരംഭിക്കുന്നതാണ്.

nithya
Nithya Vinu | Updated On: 22 Dec 2025 09:31 AM
ക്രിസ്മസ് കാലത്ത് ആശ്വസിക്കാൻ വകയുണ്ട്. ആശങ്കകൾക്ക് അറുതി വരുത്തി വെളിച്ചെണ്ണ വില താഴുന്നതോടെ മലയാളികൾ സന്തോഷത്തിലാണ്. ഓണക്കാലത്ത് അടുക്കള ബജറ്റ് താളം തെറ്റിച്ചെങ്കിൽ മാസങ്ങൾക്കിപ്പുറം വില വീണ്ടും ഇടിയുന്നുണ്ട്.

1 / 5
ഓണക്കാലത്ത് ഒരുലിറ്റർ വെളിച്ചെണ്ണയ്ക്ക് 500 രൂപയ്ക്ക് മുകളിലായിരുന്നു വില. തമിഴ്നാട്ടിലും കർണ്ണാടകയിലും കൊപ്രയ്ക്ക് നേരിട്ട ക്ഷാമമാണ് വെളിച്ചെണ്ണ വില വർദ്ധിക്കാൻ കാരണമായത്. എന്നാൽ നിലവിൽ 340-360 രൂപ നിരക്കിലാണ് വെളിച്ചെണ്ണ ചില്ലറ വില.

2 / 5
കേരളത്തിൽ തേങ്ങ ഉൽപാദനം വർദ്ധിച്ചതും അയൽസംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കൊപ്ര കേരളത്തിലേക്കെത്തുന്നതാണ് നിലവിൽ വില കുറയാൻ കാരണമാകുന്നത്. തമിഴ്നാട്ടിൽ കൊപ്ര വില കുറയുന്നതും നേട്ടമാണ്. കിലോഗ്രാമിന് 172 രൂപയാണ് നിലവിലെ വില.

3 / 5
ഓണക്കാലത്ത് വെളിച്ചെണ്ണ വിലയെ പിടിച്ചുകെട്ടാൻ സപ്ലൈകോ മുന്നിട്ടിറങ്ങിയിരുന്നു. രണ്ട് ലിറ്റർ കേര വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ നൽകിയിരുന്നു. സബ്‌സിഡി നിരക്കിൽ ലഭിക്കുന്ന ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്കും നോൺ സബ്‌സിഡി നിരക്കിൽ ലഭിക്കുന്ന സപ്ലൈകോയുടെ ശബരി വെളിച്ചെണ്ണയ്ക്കും പുറമെയായിരുന്നു ഇത്.

4 / 5
ക്രിസ്മസ് മുൻനിർത്തിയും സപ്ലൈകോ വഴി വില കുറവിൽ വെളിച്ചെണ്ണ നൽകിയേക്കുമെന്നാണ് സൂചന. 
അതേസമയം, സപ്ലൈകോയുടെ ക്രിസ്മസ്- പുതുവത്സര ചന്തകള്‍ ഡിസംബർ 22 (ഇന്ന്) മുതൽ പ്രവർത്തനം ആരംഭിക്കുന്നതാണ്. നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ച് മുതല്‍ 50 ശതമാനം വരെ വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. (Image Credit: Getty Images)

ക്രിസ്മസ് മുൻനിർത്തിയും സപ്ലൈകോ വഴി വില കുറവിൽ വെളിച്ചെണ്ണ നൽകിയേക്കുമെന്നാണ് സൂചന. അതേസമയം, സപ്ലൈകോയുടെ ക്രിസ്മസ്- പുതുവത്സര ചന്തകള്‍ ഡിസംബർ 22 (ഇന്ന്) മുതൽ പ്രവർത്തനം ആരംഭിക്കുന്നതാണ്. നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ച് മുതല്‍ 50 ശതമാനം വരെ വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. (Image Credit: Getty Images)

5 / 5