Coconut Oil Price: വെളിച്ചെണ്ണ വില ഉയരുന്നു; ഇന്നത്തെ വിപണി വില…
Coconut oil price: കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ ഒരു കിലോ വെളിച്ചെണ്ണയ്ക്കു രാജ്യാന്തര വിപണിയില്‍ ശരാശരി വില 116 രൂപയായിരുന്നു.

ഓണക്കാലം കഴിഞ്ഞതോടെ സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഉയരുകയാണ്. തമിഴ്നാട്ടില്‍ നിന്നുള്ള കൊപ്ര വരവ് കുറഞ്ഞതാണ് വീണ്ടും വില ഉയരാനുള്ള കാരണമായി വ്യാപാരികൾ പറയുന്നത്. (Image Credit: Getty Images)

നിലവിൽ വിപണിയിൽ അഞ്ഞൂറിനടത്താണ് ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വില. ഇന്നലെ പത്തനംതിട്ട മാർക്കറ്റിൽ വെളിച്ചെണ്ണയ്ക്ക് ക്വിറ്റലിന് 50000 രൂപയോളമായിരുന്നു വില. മറ്റ് മാർക്കറ്റുകളിലും ഇതേ സ്ഥിതി തന്നെ. (Image Credit: Getty Images)

നവരാത്രി, ദീപാവലി ആഘോഷങ്ങളെ മുന്‍നിര്‍ത്തി തമിഴ്നാട്ടില്‍ കൊപ്ര സ്റ്റോക്ക് ചെയ്യാന്‍ ആരംഭിച്ചതാണ് തിരിച്ചടിയായത്. ഇതോടെ കേരളത്തിലേക്കുള്ള കൊപ്രയുടെ കയറ്റുമതി മുടങ്ങി. (Image Credit: Getty Images)

2024 അവസാനത്തോടെയാണ് വെളിച്ചെണ്ണ വിലയിൽ കുതിച്ചുചാട്ടമുണ്ടായി. ഇതു തുടരുകയാണ്. കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ ഒരു കിലോ വെളിച്ചെണ്ണയ്ക്കു രാജ്യാന്തര വിപണിയില്‍ ശരാശരി വില 116 രൂപയായിരുന്നു. (Image Credit: Getty Images)

എന്നാൽ 2025 ജൂണിൽ 235 രൂപ ആയി ഉയർന്നു. അതായത് 100 ശതമാനത്തിൽ കൂടുതൽ വർധനവാണ് ഉണ്ടായത്. വെളിച്ചെണ്ണ വില ക്രമാതീതമായി ഉയരുകയാണ്. സാധാരണക്കാരന്റെ കീശയ്ക്കു തങ്ങാനാവാത്ത ഭക്ഷ്യഎണ്ണയായി വെളിച്ചെണ്ണ മാറുന്നു. (Image Credit: Getty Images)