AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hair Care Tips: എന്തൊക്കെ ചെയ്തിട്ടും മുടികൊഴിച്ചിൽ മാറുന്നില്ലേ? എങ്കിൽ മാറ്റാം ഈ ശീലങ്ങൾ

Habits That Cause Hair Fall: നമ്മൾ അധികം ശ്രദ്ധിക്കാതെ പോകുന്ന ചില ശീലങ്ങളാകാം മുടികൊഴിച്ചിലിലേക്ക് നയിക്കുന്നത്. അത് എന്തെല്ലാമെന്ന് നോക്കാം.

nandha-das
Nandha Das | Published: 13 Sep 2025 09:27 AM
എന്തൊക്കെ ചെയ്തിട്ടും മുടികൊഴിച്ചിൽ മാറുന്നില്ല? ജനിതകമോ കാലാവസ്ഥയോ മാത്രമല്ല നമ്മുടെ ഉറക്കം മുതൽ ഭക്ഷണം വരെ മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു. നമ്മൾ അധികം ശ്രദ്ധിക്കാതെ പോകുന്ന ചില ശീലങ്ങളാകാം മുടികൊഴിച്ചിലിലേക്ക് നയിക്കുന്നത്. (Image Credits: Pexels)

1 / 6
ശരീരഭാരം കുറയ്ക്കാനും മറ്റുമായി പലരും ഭക്ഷണം ഒഴിവാക്കാറുണ്ട്. എന്നാൽ, തലമുടിയുടെ വളർച്ചയ്ക്ക് പ്രോട്ടീന്‍, അയണ്‍, ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിനുകള്‍ എന്നിവ വളരെ പ്രധാനമാണ്. ആവശ്യമായ പോഷകങ്ങൾ ലഭിച്ചില്ലെങ്കിൽ മുടി പൊട്ടിപ്പോകാനും കൊഴിയാനുമെല്ലാം സാധ്യതയുണ്ട്. (Image Credits: Pexels)

2 / 6
മാനസിക സമ്മർദ്ദം മൂലവും മുടികൊഴിച്ചിൽ ഉണ്ടാകാം. ശരീരം സ്‌ട്രെസ് ഹോർമോണുകൾ വലിയതോതിൽ ഉത്പാദിപ്പിക്കുമ്പോൾ ഇത് മുടികൊഴിച്ചിലിന് കാരണമാകുന്നു. അതിനാൽ, മാനസിക സമ്മർദ്ദം ഒഴിവാക്കാനായി യോഗ, നടത്തം തുടങ്ങിയവ ശീലമാക്കാം. (Image Credits: Pexels)

3 / 6
മുടിയിൽ പല പരീക്ഷണങ്ങൾ നടത്തുന്നതും മുടികൊഴിച്ചിലിന് കാരണമാകുന്നു. ഹെയര്‍ സ്‌ട്രെയ്റ്റ്‌നര്‍, കേളിങ് ടൂള്‍സ്, ബ്ലോ ഡ്രയറുകള്‍ എന്നിവയെല്ലാം അമിതമായി ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇവ മുടി വരണ്ടതാക്കുന്നു. (Image Credits: Pexels)

4 / 6
അതുപോലെ തന്നെ, ദിവസവും മുടി കഴുകുന്നത് മുടിയുടെ ആരോഗ്യത്തിന് അത്ര നല്ല ശീലമല്ല. ഇത് മുടിയിലെ സ്വഭാവിക എണ്ണ നഷ്ടമാകാൻ കാരണമാകും. എന്നാൽ, തലമുടി തീരേ കഴുകാതിരിക്കുന്നതും പ്രശ്നമാണ്. (Image Credits: Pexels)

5 / 6
ശരീരത്തിൽ ആവശ്യമായ ജലാംശം ഇല്ലെങ്കിലും മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കാം. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിക്കണം. ജലാംശം ധാരാളം അടങ്ങിയ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താനും ശ്രദ്ധിക്കുക. (Image Credits: Pexels)

6 / 6