വിപണിയിൽ കുരുമുളകിന് നേട്ടം; വെളിച്ചെണ്ണ, കൊപ്ര വില താഴേക്ക് | Commodity Price Today, December 23, Copra and Coconut oil prices fall, Pepper rate rise in market Malayalam news - Malayalam Tv9

Commodity Price: വിപണിയിൽ കുരുമുളകിന് നേട്ടം; വെളിച്ചെണ്ണ, കൊപ്ര വില താഴേക്ക്

Published: 

23 Dec 2025 09:04 AM

Commodity Price Today, December 23: കൊപ്ര പൂഴ്ത്തിവെപ്പുകാർക്കും ഊഹക്കച്ചവടക്കാർക്കുമാണ് പണികിട്ടിയത്. വിനിമയ വിപണിയിൽ മൂല്യം കൂടിയതോടെ രാജ്യാന്തര വിപണിയിൽ മലബാർ മുളക്‌ വില ടണ്ണിന്‌ 8225 ഡോളറായി.

1 / 5വിപണിയിൽ നേട്ടം കൊയത് കുരുമുളക് വ്യാപാരികൾ. ചെറുകിട വ്യവസായികളും അച്ചാർ നിർമാതാക്കളും മൂപ്പ് കുറഞ്ഞ പച്ച കുരുമുളക് ശേഖരിക്കാൻ തുടങ്ങിയതോടെ കുരുമുളകിന് നേട്ടമായി. ഡിമാൻഡ് കൂടിയതോടെ ചില ഭാഗങ്ങളിൽ കിലോ 225 രൂപ വരെയായി നിരക്ക്‌ ഉയർന്നിട്ടുണ്ട്.

വിപണിയിൽ നേട്ടം കൊയത് കുരുമുളക് വ്യാപാരികൾ. ചെറുകിട വ്യവസായികളും അച്ചാർ നിർമാതാക്കളും മൂപ്പ് കുറഞ്ഞ പച്ച കുരുമുളക് ശേഖരിക്കാൻ തുടങ്ങിയതോടെ കുരുമുളകിന് നേട്ടമായി. ഡിമാൻഡ് കൂടിയതോടെ ചില ഭാഗങ്ങളിൽ കിലോ 225 രൂപ വരെയായി നിരക്ക്‌ ഉയർന്നിട്ടുണ്ട്.

2 / 5

പല വ്യവസായികളും ഉൽപാദന കേന്ദ്രങ്ങളിൽ നേരിട്ട്‌ ഇറങ്ങി മൂപ്പ്‌ കുറഞ്ഞ പച്ച കുരുമുളക്‌ സംഭരിക്കുന്നുണ്ട്. കൊച്ചിയിൽ അൺ ഗാർബിൾഡ്‌ മുളക്‌ വില കഴിഞ്ഞ ദിവസം രണ്ട്‌ രൂപ വർധിച്ച്‌ കിലോ 696 രൂപയായി. വിനിമയ വിപണിയിൽ മൂല്യം കൂടിയതോടെ രാജ്യാന്തര വിപണിയിൽ മലബാർ മുളക്‌ വില ടണ്ണിന്‌ 8225 ഡോളറായി.

3 / 5

അതേസമയം, വെളിച്ചെണ്ണ, കൊപ്ര എന്നിവയുടെ വില ഇടിയുന്നുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും വെളിച്ചെണ്ണ വില ഇടിയുന്നുണ്ട്. കൊപ്ര പൂഴ്ത്തിവെപ്പുകാർക്കും ഊഹക്കച്ചവടക്കാർക്കുമാണ് പണികിട്ടിയത്. വില മോഹിച്ച്‌ കരുതിവെച്ച ചരക്ക് കിട്ടുന്ന വിലയ്‌ക്ക്‌ വിറ്റഴിക്കാനായി പരക്കം പായുകയാണ്.

4 / 5

കേരളത്തിൽ തേങ്ങ ഉൽപാദനം വർദ്ധിച്ചതും അയൽസംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കൊപ്ര കേരളത്തിലേക്കെത്തിയതുമാണ് വില ഇടിവിന് കാരണം. ഓണക്കാലത്ത് ഒരുലിറ്റർ വെളിച്ചെണ്ണയ്ക്ക് 500 രൂപയ്ക്ക് മുകളിലായിരുന്നു വില.

5 / 5

കാലാവസ്ഥ മാറ്റം, കീടങ്ങളുടെ ആക്രമണം എന്നിവയും തെങ്ങ് കൃഷിയെ ബാധിച്ചു. കൊപ്ര കിട്ടാതായതും, കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഇന്തോനേഷ്യലും ഫിലിപ്പിൻസിലും നാളികേരത്തിൻ്റെ ഉത്പാദനം ഗണ്യമായി കുറഞ്ഞതുമാണ് സെപ്റ്റംബർ മാസത്തിൽ തിരിച്ചടിയായത്. നിലവിൽ 340-360 രൂപ നിരക്കിലാണ് വെളിച്ചെണ്ണ വിൽപന. (Image Credit: Getty Images)

അസഹനീയമായ പല്ലുവേദനയാണോ? വീട്ടിൽ തന്നെ മരുന്നുണ്ട്
മുട്ടയോടൊപ്പം ഈ ഭക്ഷണങ്ങള്‍ ഒരിക്കലും കഴിക്കരുത്
കരിഞ്ഞു പോയ ഭക്ഷണം കളയേണ്ട! അരുചി മാറ്റാൻ വഴിയുണ്ട്
പെട്ടെന്ന് ഉറക്കം പോകാൻ ബെസ്റ്റ് ചായയോ കാപ്പിയോ
രോഗിയെ എടുത്തിട്ട് തല്ലി ഡോക്ടർ, സംഭവം ഇന്ത്യയിൽ
കൂട്ടിലായിട്ടും എന്താ ശൗര്യം ! പത്തനംതിട്ട വടശേരിക്കരയില്‍ പിടിയിലായ കടുവ
വയസ് 102, പാറക്കുട്ടിയമ്മ മലകയറി
അതിക്രൂരം, 25 ലക്ഷം നഷ്ടപരിഹാരം വേണം