AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Complete Blood Count Test: ഡോക്ടർമാർ കംപ്ലീറ്റ് ബ്ലഡ് കൗണ്ട് നോക്കാൻ പറഞ്ഞാൽ പേടിക്കേണ്ട… ഇത് ഇത്രയേ ഉള്ളു…

Complete Blood Count test: ഭക്ഷണരീതി, വ്യായാമം, മരുന്നുകൾ, ആർത്തവചക്രം തുടങ്ങിയ പല ഘടകങ്ങളും ഫലത്തെ സ്വാധീനിച്ചേക്കാം. അതുകൊണ്ടുതന്നെ, ഫലം ലഭിക്കുമ്പോൾ ഡോക്ടറുമായി സംസാരിച്ച് അവയുടെ പ്രാധാന്യം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

aswathy-balachandran
Aswathy Balachandran | Updated On: 02 Sep 2025 17:34 PM
സാധാരണ വൈദ്യപരിശോധനയുടെ ഭാഗമായി ഡോക്ടർമാർ ഏറ്റവും കൂടുതൽ നിർദ്ദേശിക്കുന്ന പരിശോധനകളിൽ ഒന്നാണ് കംപ്ലീറ്റ് ബ്ലഡ് കൗണ്ട് (C B C). ശ്വേത രക്താണുക്കളും, അരുണ രക്താണുക്കൾ, പ്ലേറ്റ്ലെറ്റുകൾ, ഹീമോഗ്ലോബിൻ തുടങ്ങിയ പ്രധാന ഘടകങ്ങളുടെ അളവുകൾ നിർണ്ണയിക്കുന്ന ഈ പരിശോധന, ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്നു.

1 / 5
ഇത് 'എ കംപ്ലീറ്റ് ബ്ലഡ് കൗണ്ട് വിത്ത് ഡിഫറൻഷ്യൽ' എന്നും അറിയപ്പെടുന്നു. ഒരു സി ബി സി പരിശോധനയ്ക്ക് പ്രത്യേക തയ്യാറെടുപ്പുകൾ ആവശ്യമില്ല. സാധാരണപോലെ ഭക്ഷണം കഴിച്ചതിനു ശേഷവും വെള്ളം കുടിച്ചുതിനുശേഷവും ഇത് ചെയ്യാവുന്നതാണ്.

2 / 5
ലാബ് ടെക്‌നീഷ്യൻ കൈത്തണ്ടയിലെ സിരയിൽ നിന്ന് രക്തസാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കായി ലാബിലേക്ക് അയയ്ക്കുന്നു. ഈ ലളിതമായ പ്രക്രിയയിലൂടെ, രക്തത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന് കണ്ടെത്താൻ കഴിയും.

3 / 5
വിവിധതരം രോഗങ്ങൾ, അണുബാധകൾ, വിളർച്ച, ലുക്കീമിയ തുടങ്ങിയ ഗുരുതരമായ രോഗങ്ങൾ പോലും കണ്ടെത്താൻ ഈ പരിശോധന സഹായിക്കുന്നു. ഉയർന്ന വെളുത്ത രക്താണുക്കളുടെ എണ്ണത്തിലെ വ്യത്യാസം അണുബാധയുടെ സൂചനയാകാം, അതേസമയം കുറഞ്ഞ അളവ് ചില ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളെയും അർബുദത്തെയും സൂചിപ്പിക്കാം. അതുപോലെ, ചുവപ്പ് രക്താണുക്കളുടെയും ഹീമോഗ്ലോബിന്റെയും അളവിലെ വ്യത്യാസങ്ങൾ വിളർച്ചയോ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളോ ആകാം.

4 / 5
ഫലങ്ങളിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ പോലും അത് ഗുരുതരമായ രോഗം മൂലമാണെന്ന് എപ്പോഴും പറയാൻ കഴിയില്ല. ഭക്ഷണരീതി, വ്യായാമം, മരുന്നുകൾ, ആർത്തവചക്രം തുടങ്ങിയ പല ഘടകങ്ങളും ഫലത്തെ സ്വാധീനിച്ചേക്കാം. അതുകൊണ്ടുതന്നെ, ഫലം ലഭിക്കുമ്പോൾ ഡോക്ടറുമായി സംസാരിച്ച് അവയുടെ പ്രാധാന്യം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യ സംരക്ഷണത്തിന് സി ബി സി പരിശോധന ഒരു നിർണായക പങ്ക് വഹിക്കുന്നു.

ഫലങ്ങളിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ പോലും അത് ഗുരുതരമായ രോഗം മൂലമാണെന്ന് എപ്പോഴും പറയാൻ കഴിയില്ല. ഭക്ഷണരീതി, വ്യായാമം, മരുന്നുകൾ, ആർത്തവചക്രം തുടങ്ങിയ പല ഘടകങ്ങളും ഫലത്തെ സ്വാധീനിച്ചേക്കാം. അതുകൊണ്ടുതന്നെ, ഫലം ലഭിക്കുമ്പോൾ ഡോക്ടറുമായി സംസാരിച്ച് അവയുടെ പ്രാധാന്യം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യ സംരക്ഷണത്തിന് സി ബി സി പരിശോധന ഒരു നിർണായക പങ്ക് വഹിക്കുന്നു

5 / 5