AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mitchell Starc: ടി20യില്‍ ഇനി സ്റ്റാര്‍ക്കിന്റെ യോര്‍ക്കറുകളില്ല, അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം

Mitchell Starc retires from International T20 cricket: ടെസ്റ്റ് ക്രിക്കറ്റിനാണ് എന്നും മുന്‍ഗണന നല്‍കിയതെന്ന് താരം പറഞ്ഞു. ടി20യിലെ ഓരോ നിമിഷങ്ങളും ആസ്വദിച്ചിരുന്നുവെന്നും താരം വ്യക്തമാക്കി. രാജ്യാന്തര ടി20യില്‍ നിന്ന് മാത്രമാണ് സ്റ്റാര്‍ക്ക് വിരമിച്ചത്. ഐപിഎല്ലിലും, ആഭ്യന്തര ലീഗുകളിലും താരം ഇനിയും കളിച്ചേക്കും

jayadevan-am
Jayadevan AM | Published: 02 Sep 2025 15:46 PM
ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ടി20 ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. ടെസ്റ്റിലും, ഏകദിനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സ്റ്റാര്‍ക്ക് ടി20യില്‍ നിന്നു വിരമിച്ചത് (Image Credits: PTI)

1 / 5
കഴിഞ്ഞ ലോകകപ്പിലാണ് സ്റ്റാര്‍ക്ക് അവസാനമായി ഓസ്‌ട്രേലിയക്ക് വേണ്ടി ടി20യില്‍ കളിച്ചത്. അടുത്ത ലോകകപ്പിന് ഏതാണ്ട് ആറു മാസം മാത്രം ബാക്കിനില്‍ക്കെയാണ് സ്റ്റാര്‍ക്കിന്റെ അപ്രതീക്ഷിത തീരുമാനം (Image Credits: PTI)

2 / 5
ഈ ഫോര്‍മാറ്റില്‍ ഓസീസിനായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ രണ്ടാമത്തെ താരമാണ് സ്റ്റാര്‍ക്ക്. ആദം സാമ്പയാണ് ഒന്നാമത്. 2012ല്‍ പാകിസ്ഥാനെതിരെയാണ് സ്റ്റാര്‍ക്ക് ആദ്യമായി ടി20 കളിക്കുന്നത് (Image Credits: PTI)

3 / 5
65 മത്സരങ്ങളില്‍ നിന്നായി 79 വിക്കറ്റുകള്‍ വീഴ്ത്തി.  എന്നാല്‍ രാജ്യാന്തര ടി20യില്‍ നിന്ന് മാത്രമാണ് സ്റ്റാര്‍ക്ക് വിരമിച്ചത്. ഐപിഎല്ലിലും, ആഭ്യന്തര ലീഗുകളിലും താരം ഇനിയും കളിച്ചേക്കുമെന്നാണ് സൂചന (Image Credits: PTI)

4 / 5
ടെസ്റ്റ് ക്രിക്കറ്റിനാണ് എന്നും മുന്‍ഗണന നല്‍കിയതെന്ന് താരം പറഞ്ഞു. ടി20യിലെ ഓരോ നിമിഷങ്ങളും ആസ്വദിച്ചിരുന്നുവെന്നും താരം വ്യക്തമാക്കി.  ഇന്ത്യന്‍ ടെസ്റ്റ് പര്യടനം, ആഷസ്, 2027ലെ ഏകദിന ലോകകപ്പ് എന്നിവയ്ക്ക് കാത്തിരിക്കുകയാണെന്നും, അതിനായി ടി20യില്‍ നിന്ന് ഇപ്പോള്‍ വിരമിക്കുകയാണ് ഉചിതമെന്നും താരം വിശദീകരിച്ചു (Image Credits: PTI)

5 / 5