തൈര് കഴിക്കാൻ ഇഷ്ടമാണോ? കഴിക്കാൻ പറ്റിയ സമയം ഏത്; ആരെല്ലാം ഒഴിവാക്കണം | Consuming curd is not always suitable for everyone, Here is Who Should Avoid It Malayalam news - Malayalam Tv9

Health Tips: തൈര് കഴിക്കാൻ ഇഷ്ടമാണോ? കഴിക്കാൻ പറ്റിയ സമയം ഏത്; ആരെല്ലാം ഒഴിവാക്കണം

Published: 

07 Oct 2025 08:21 AM

Curd Benefits And Who Should Avoid It: രാത്രിയിൽ തൈര് കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ ഉണ്ടാക്കാനും അസ്വസ്ഥത വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്. കാരണം ഇത്തരം ഭക്ഷണങ്ങൾ ഉറക്കത്തെ ബാധിക്കാനുള്ള സാധ്യതയും ഏറെയാണ്. ഗർഭിണികളും പാൽ കൊടുക്കുന്ന അമ്മമാരും ഒരു പരിധിയിൽ കൂടുതൽ പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കരുത്.

1 / 5തൈര് കഴിക്കാൻ ഇഷ്ടമുള്ളവർ ഏറെയാണ്. ആരോ​ഗ്യ ​ഗുണങ്ങൾ ധാരാളമുള്ള ഇവയിൽ  ദഹനത്തെ സഹായിക്കുന്ന, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന, ചർമ്മത്തിനും മുടിക്കും ഗുണം ചെയ്യുന്ന പ്രോബയോട്ടിക്കുകൾ നിറഞ്ഞിരിക്കുന്നു. എന്നാൽ എല്ലാ സമയത്തും എല്ലാവർക്കും തൈര് കഴിക്കുന്നത് അനുയോജ്യമാകണമെന്നില്ല. കാലാവസ്ഥ, വ്യക്തിഗത ആരോഗ്യം എന്നിവ ഇത് കഴിക്കുന്നതിൻ്റെ ​ഗുണങ്ങളെ മാറ്റുന്നു. (Image Credits: Getty Images)

തൈര് കഴിക്കാൻ ഇഷ്ടമുള്ളവർ ഏറെയാണ്. ആരോ​ഗ്യ ​ഗുണങ്ങൾ ധാരാളമുള്ള ഇവയിൽ ദഹനത്തെ സഹായിക്കുന്ന, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന, ചർമ്മത്തിനും മുടിക്കും ഗുണം ചെയ്യുന്ന പ്രോബയോട്ടിക്കുകൾ നിറഞ്ഞിരിക്കുന്നു. എന്നാൽ എല്ലാ സമയത്തും എല്ലാവർക്കും തൈര് കഴിക്കുന്നത് അനുയോജ്യമാകണമെന്നില്ല. കാലാവസ്ഥ, വ്യക്തിഗത ആരോഗ്യം എന്നിവ ഇത് കഴിക്കുന്നതിൻ്റെ ​ഗുണങ്ങളെ മാറ്റുന്നു. (Image Credits: Getty Images)

2 / 5

തൈരിൽ ഗുണങ്ങളുണ്ടെങ്കിലും, തെറ്റായി കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ഡോ. ആകാൻക്ഷ ദീക്ഷിത് പറയുന്നത്. പകൽ സമയത്ത്, പ്രത്യേകിച്ച് ഉച്ചഭക്ഷണ സമയത്ത് തൈര് കഴിക്കുന്നതാണ് ഏറ്റവും നല്ലതെന്നാണ് അവർ പറയുന്നത്. കാരണം ഇത് നിങ്ങളുടെ ദഹനത്തെ മെച്ചപ്പെടുത്തുകയും ഊർജ്ജം നൽകുകയും ചെയ്യുന്നു. അതുപോലെ രാവിലെ വെറും വയറ്റിൽ തൈര് കഴിക്കുന്നത് അസിഡിറ്റി വർദ്ധിപ്പിക്കുകയും കഫം ഉണ്ടാക്കുകയും ചെയ്യുന്നു. (Image Credits: Getty Images)

3 / 5

തൈരിലെ പ്രോബയോട്ടിക്കുകൾ കുടലിലെ നല്ല ബാക്ടീരിയകളെ വർദ്ധിപ്പിക്കുകയും സുഗമമായ ദഹനം ഉറപ്പാക്കുകയും ചെയ്യുന്നു. കൂടാതെ പതിവായി കഴിക്കുന്നത് അണുബാധകൾക്കെതിരെ ശരീരത്തിന് പ്രതിരോധം നൽകുകയും ചെയ്യും. കാൽസ്യത്തിന്റെയും ഫോസ്ഫറസിന്റെയും സമ്പന്നമായ ഉറവിടമായ തൈര് അസ്ഥികളുടെ ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ ചർമ്മത്തിന് സ്വാഭാവിക ഈർപ്പം നൽകുകയും മുടിയെ പോഷിപ്പിക്കുകയും ചെയ്യുന്നു. (Image Credits: Getty Images)

4 / 5

ജലദോഷം, ചുമ, അലർജി എന്നിവയുള്ളവർ രാത്രിയിൽ തൈര് കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്. അതുപോലെ, ലാക്ടോസ് അസഹിഷ്ണുത ഉള്ളവർ മിതമായ അളവിൽ മാത്രമെ തൈര് കഴിക്കാവൂ. തൈര് പോഷകാഹാരത്തിന്റെ ഒരു ശക്തികേന്ദ്രമാണെങ്കിലും, ശരിയായ രീതി, സമയം, അളവ് എന്നിവ അറിഞ്ഞ് കഴിക്കുന്നത് വളരെ ​ഗുണം ചെയ്യും. അല്ലാത്തപക്ഷം ഇവ ​ഗുണത്തേക്കാളേറെ ദോഷമായി മാറിയേക്കാം. (Image Credits: Getty Images)

5 / 5

രാത്രിയിൽ തൈര് കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ ഉണ്ടാക്കാനും അസ്വസ്ഥത വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്. കാരണം ഇത്തരം ഭക്ഷണങ്ങൾ ഉറക്കത്തെ ബാധിക്കാനുള്ള സാധ്യതയും ഏറെയാണ്. ഗർഭിണികളും പാൽ കൊടുക്കുന്ന അമ്മമാരും ഒരു പരിധിയിൽ കൂടുതൽ പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കരുത്. (Image Credits: Getty Images)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും