AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Health Tips: നിങ്ങൾക്കറിയാമോ? നിത്യവും കഴിക്കുന്ന ഈ ഭക്ഷണങ്ങൾപോലും മുടികൊഴിച്ചിലിന് കാരണമാകും

Consuming These Foods Contributing Hair Thinning: ചില വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവ് മുടി കൊഴിച്ചിലിന് കാരണമാകും. ഉദാഹരണത്തിന്, വിറ്റാമിൻ ഡി, ബി 12, ബയോട്ടിൻ, ഫോളേറ്റ് അല്ലെങ്കിൽ റൈബോഫ്ലേവിൻ എന്നിവയുടെ അഭാവം മുടി കൊഴിച്ചിലിന് കാരണമാകുന്നതാണ്.

neethu-vijayan
Neethu Vijayan | Published: 26 May 2025 08:31 AM
മനോഹരമായ മുടിയിഴകൾ നിലനിർത്തുന്നതിന് ഭക്ഷണത്തിന് വലിയൊരു പങ്കുണ്ട്. നമ്മുടെ ചില തെറ്റായ ഭക്ഷണക്രമം പോലും ചിലപ്പോൾ മുടികൊഴിച്ചിലിന് കാരണമാകുന്നു. അതിൽ അത്ഭുതം മറ്റൊന്നുമല്ല, ചില ദൈനംദിന ഭക്ഷണങ്ങൾ മുടി കൊഴിച്ചിലിന് കാരണമാകും എന്നുള്ളതാണ്. വെല്ലപ്പോഴും കഴിക്കുന്നത് നല്ലതാണെങ്കിലും എപ്പോഴും കഴിക്കുന്നത് ദോഷകരമായേക്കാം.

1 / 5
കാർബോഹൈഡ്രേറ്റുകൾ: ശുദ്ധീകരിച്ച പഞ്ചസാര, ധാന്യങ്ങൾ തുടങ്ങിയ കാർബോഹൈഡ്രേറ്റുകൾ കൂടുതലായി കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. 2016 ലെ ഒരു പഠനം സൂചിപ്പിക്കുന്നത് ഈ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ ഭക്ഷണക്രമം സെബം ഉത്പാദനം വർദ്ധിപ്പിക്കുമെന്നും ഇത് രോമകൂപങ്ങളെ ദോഷകരമായി ബാധിക്കുന്ന വീക്കം ഉണ്ടാക്കുമെന്നും ആണ്.

2 / 5
മെർക്കുറി അടങ്ങിയ മത്സ്യം: മത്സ്യം പൊതുവെ ആരോഗ്യകരമായ പ്രോട്ടീൻ സ്രോതസ്സാണെങ്കിലും, ട്യൂണ പോലുള്ള ചില ഇനങ്ങളിൽ മെർക്കുറി കൂടുതലാണ്. 2019 ലെ ഒരു പഠനം അനുസരിച്ച് മെർക്കുറി സമ്പുഷ്ടമായ മത്സ്യങ്ങളുടെ അമിത ഉപഭോഗം മുടി കൊഴിച്ചിലിന് കാരണമാകുമെന്നാണ്.  ‍‍

3 / 5
പാനീയങ്ങൾ: പഞ്ചസാരയടങ്ങിയ പാനീയങ്ങളുടെ ഉപഭോഗം പുരുഷന്മാരുടെ മുടി കൊഴിച്ചിലിന് കാരണമാകുന്നു. മുടി കൊഴിച്ചിൽ ഇല്ലാത്തവരെ അപേക്ഷിച്ച് മുടികൊഴിച്ചിലുള്ള പുരുഷന്മാർ ഇരട്ടി അളവിൽ പഞ്ചസാര അടങ്ങിയ പാനീയങ്ങൾ ഉപയോഗിക്കുന്നതായി പഠനം കണ്ടെത്തി.

4 / 5
ചില വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവ് മുടി കൊഴിച്ചിലിന് കാരണമാകും. ഉദാഹരണത്തിന്, വിറ്റാമിൻ ഡി, ബി 12, ബയോട്ടിൻ, ഫോളേറ്റ് അല്ലെങ്കിൽ റൈബോഫ്ലേവിൻ എന്നിവയുടെ അഭാവം മുടി കൊഴിച്ചിലിന് കാരണമാകുന്നതാണ്. ആരോഗ്യമുള്ള മുടി നിലനിർത്തുന്നതിന് ഈ പോഷകങ്ങളുടെ മതിയായ ഉപഭോഗം അത്യന്താപേക്ഷിതമാണ്.

5 / 5