Cricket World Cup 2027: രോഹിതും കോലിയും ടിക്കറ്റുറപ്പിച്ചു?; 2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ സാധ്യതാ ടീം
2027 World Cup Predicted Indian Team: 2027 ഏകദിന ലോകകപ്പിനുള്ള ടീമിൽ ആരൊക്കെയുണ്ടാവും? ടീമിൽ ഉറപ്പുള്ള ചിലരും ഉറപ്പില്ലാത്ത ചിലരുമുണ്ട്.

രണ്ട് വർഷം ബാക്കിയുണ്ടെങ്കിലും 2027 ഏകദിന ലോകകപ്പിനെപ്പറ്റിയുള്ള ചർച്ചകൾ ഇപ്പോഴേ ശക്തമാണ്. വിരാട് കോലിയും രോഹിത് ശർമ്മയും 2027 ഏകദിന ലോകകപ്പ് ടീമിൽ ഉണ്ടാവുമോ ഇല്ലയോ എന്നതാണ് ചർച്ചകളുടെ കാതൽ. ഇത് പരിഗണിക്കുമ്പോൾ സാധ്യതാ ടീം എങ്ങനെയാവും? (Image Credits- PTI)

പരിക്കുകളില്ലെങ്കിൽ ടീമിൽ സ്ഥാനമുറപ്പിച്ചിരിക്കുന്നത് പേരാണ്. ക്യാപ്റ്റനായി ശുഭ്മൻ ഗിൽ, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, അക്സർ പട്ടേൽ, ഹാർദിക് പാണ്ഡ്യ, കെഎൽ രാഹുൽ എന്നിവരാണ് ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പുള്ള താരങ്ങൾ.

ഇപ്പോൾ വൈസ് ക്യാപ്റ്റനാണെങ്കിലും ശ്രേയസ് അയ്യരെ അവസാന നിമിഷം തഴയാനുള്ള സാധ്യതയുണ്ട്. അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, യശസ്വി ജയ്സ്വാൾ എന്നിവരുടെ സാധ്യതകളും കയ്യാലപ്പുറത്താണ്. രോഹിത് കളിച്ചില്ലെങ്കിൽ ജയ്സ്വാളിന് ഉറപ്പായും അവസരം ലഭിക്കും.

രോഹിതും കോലിയും കളിക്കുമോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. ഇന്ത്യക്ക് ഇനിയും ഏകദിന പരമ്പരകളുണ്ട്. ഈ പരമ്പരകളിൽ തുടരെ മികച്ച രീതിയിൽ ബാറ്റ് ചെയ്യാനായാൽ ഇരുവരെയും മാറ്റിനിർത്താൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ഇവരുടെ കാര്യത്തിൽ ഒന്നും പറയാനാവില്ല.

മികച്ച റെക്കോർഡുകളാണെങ്കിലും മലയാളി താരം സഞ്ജു സാംസണ് ഇടം ലഭിക്കില്ല. കോലി കളിക്കില്ലെങ്കിൽ പകരം പരിഗണിക്കുക തിലക് വർമ്മയെ ആവും. വിക്കറ്റ് കീപ്പർമാർക്ക് പരിക്കേറ്റാൽ ധ്രുവ് ജുറേൽ എത്തും. അതുകൊണ്ട് തന്നെ സഞ്ജു ഏകദിന ലോകകപ്പിൽ കളിക്കില്ല.