പ്രാതലിനൊപ്പം ഒരു ​ഗ്ലാസ് കുക്കുമ്പർ ജ്യൂസ് പതിവാക്കു; കാരണം ഇതാണേ | Cucumber Juice For Breakfast, here is why this juice deserves a spot in your daily diet plan Malayalam news - Malayalam Tv9

Cucumber Juice For Breakfast: പ്രാതലിനൊപ്പം ഒരു ​ഗ്ലാസ് കുക്കുമ്പർ ജ്യൂസ് പതിവാക്കു; കാരണം ഇതാണേ

Updated On: 

24 Jun 2025 08:38 AM

Cucumber Juice In Diet Plan: വെള്ളരിക്കയും അവയുടെ ​ഗുണങ്ങളും നമുക്കെല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ ആരോ​ഗ്യകരമായ ഒരു പ്രഭാത ഭക്ഷണക്രമത്തിൽ ധൈര്യമായി വെള്ളരിക്ക ജ്യൂസും ഉൾപ്പെടുത്തിക്കോളു. ഉയർന്ന ജലാംശം അടങ്ങിയ ഇവ വെറും വയറ്റിൽ കുടിക്കുന്നത് വളരെ നല്ലതാണ്.

1 / 5ഒരു ദിവസത്തിൻ്റെ തുടക്കം നന്നായില്ലെങ്കിൽ ആന്നത്തെ ദിവസം മുഴുവൻ മോശമാകുമെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ രാവിലത്തെ ഭക്ഷണം വളരെ പ്രധാനമാണ്. ആരോ​ഗ്യകരമായ ഭക്ഷണം ഒരു ദിവസത്തിന് ഊർജ്ജം നൽകുകയും മൊത്തിലുള്ള ആരോ​ഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. (Image Credits: GettyImages)

ഒരു ദിവസത്തിൻ്റെ തുടക്കം നന്നായില്ലെങ്കിൽ ആന്നത്തെ ദിവസം മുഴുവൻ മോശമാകുമെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ രാവിലത്തെ ഭക്ഷണം വളരെ പ്രധാനമാണ്. ആരോ​ഗ്യകരമായ ഭക്ഷണം ഒരു ദിവസത്തിന് ഊർജ്ജം നൽകുകയും മൊത്തിലുള്ള ആരോ​ഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. (Image Credits: GettyImages)

2 / 5

വെള്ളരിക്കയും അവയുടെ ​ഗുണങ്ങളും നമുക്കെല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ ആരോ​ഗ്യകരമായ ഒരു പ്രഭാത ഭക്ഷണക്രമത്തിൽ ധൈര്യമായി വെള്ളരിക്ക ജ്യൂസും ഉൾപ്പെടുത്തിക്കോളു. ഉയർന്ന ജലാംശം അടങ്ങിയ ഇവ വെറും വയറ്റിൽ കുടിക്കുന്നത് വളരെ നല്ലതാണ്. ഇതുകൂടാതെ വിറ്റാമിൻ കെ, സി തുടങ്ങിയ പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. പരമാവധി ഗുണങ്ങൾ ലഭിക്കാൻ, രാവിലെ ആദ്യം തന്നെ കുടിക്കുക.

3 / 5

വെള്ളരിക്ക ജ്യൂസ് കുടിക്കുന്നതിലൂടെ ഹോർമോൺ ആരോഗ്യം മെച്ചപ്പെടുന്നു. ഈ ജ്യൂസ് ഫോസ്ഫറസിന്റെയും കാൽസ്യത്തിന്റെയും നല്ല ഉറവിടമാണ്, അതുകൊണ്ട് തന്നെ ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ഈധാതുക്കൾ പ്രധാന പങ്ക് വഹിക്കുന്നു. രാവിലെ വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് നഷ്ടപ്പെട്ട ദ്രാവകങ്ങൾ തിരിച്ചുപിടിക്കാനും ജലാംശം നൽകാനും സഹായിക്കും.

4 / 5

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക്, വെള്ളരിക്ക ജ്യൂസ് വളരെ ​ഗുണം ചെയ്യും. വെള്ളരിക്ക ജ്യൂസിൽ കലോറി കുറവും, വെള്ളവും നാരുകളും കൂടുതലുമാണ്, അതിനാൽ ഇത് കുടിക്കുന്നത് വിശപ്പ് ശമിപ്പിക്കുകയും അനാവശ്യമായി ഭഷണം കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യും. അതിനാൽ, ചായയോ കാപ്പിയോ മാറ്റി ഒരു ഗ്ലാസ് വെള്ളരിക്ക ജ്യൂസ് പതിവാക്കു.

5 / 5

രാവിലെ വെള്ളരിക്കാ ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ ചർമ്മത്തിനും ഗുണം ചെയ്യും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) റിപ്പോർട്ട് അനുസരിച്ച്, വെള്ളരിക്കയിൽ സിലിക്ക, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും മുഖക്കുരു തടയാനും സഹായിക്കുന്നു. ഇത് പതിവായി കുടിക്കുന്നത് ‌ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താനും സഹായിക്കും.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ