Vivo X200 FE: വമ്പൻ ബാറ്ററിയും റാമുമായി വിവോ എക്സ്200 ഫാൻ എഡിഷൻ പുറത്തിറങ്ങി; പ്രത്യേകതകളറിയാം
Vivo X200 FE Launched In Taiwanese Market: വിവോ എക്സ്200 എഫ്ഇ പുറത്തിറങ്ങി. ആദ്യ ഘട്ടമായി തായ്വാനീസ് മാർക്കറ്റിലാണ് ഫോൺ പുറത്തിറങ്ങിയത്. ഇന്ത്യയിൽ എപ്പോൾ പുറത്തിറങ്ങുമെന്ന് വ്യക്തമല്ല.
വമ്പൻ ബാറ്ററിയും റാമുമായി വിവോ എക്സ്200 എഫ്ഇ പുറത്തിറങ്ങി. തായ്‌വാനീസ് മാർക്കറ്റിലാണ് ഫോൺ പുറത്തിറങ്ങിയത്. നാല് വ്യത്യസ്ത നിറങ്ങളിൽ, സീസ് ടൂൺഡ് ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുമടക്കം മികച്ച ഫീച്ചറുകളാണ് ഫോണിലുള്ളത്. വിവോ എസ്30 പ്രോ മിനിയുടെ റീബ്രാൻഡ് വേർഷനാണ് ഇതെന്നാണ് സൂചന.
12 ജിബി റാമും 512 ജിബി മെമ്മറിയുമാണ് ഫോണിലുള്ളത്. 6500 എംഎഎച്ച് ആണ് ബാറ്ററി. തായ്‌വാനിലെ വിവോ ഔദ്യോഗിക വെബ്സൈറ്റിൽ ഇപ്പോൾ വിവോ എക്സ്200 എഫ്ഇ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഫോണിൻ്റെ വിലയോ എപ്പോൾ മുതൽ ലഭിച്ചുതുടങ്ങുമെന്നോ വിവോ അറിയിച്ചിട്ടില്ല. ഫാഷൻ പിങ്ക്, ലൈറ്റ് ഹണി യെല്ലോ, മിനിമലിസ്റ്റ് ബ്ലാക്ക്, മോഡേൺ ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാവുക. വരുന്ന ആഴ്ചകളിൽ ഫോൺ മറ്റ് രാജ്യാന്തര മാർക്കറ്റുകളിൽ അവതരിപ്പിക്കുമെന്ന് വിവോ അറിയിച്ചു.
തായ്‌ലൻഡിൽ ജൂലായ് മൂന്നിനാവും ഫോൺ അവതരിപ്പിക്കപ്പെടുക. മലേഷ്യയിൽ ഫോൺ പ്രീ റിസർവ് ചെയ്യാനാവും. ഇന്ത്യൻ മാർക്കറ്റിൽ എപ്പോഴാവും ഫോൺ അവതരിപ്പിക്കപ്പെടുക എന്ന് വ്യക്തമല്ല.




6.31 ഇഞ്ച് അമോഎൽഇഡി ഡിസ്പ്ലേ ആണ് ഫോണിൽ ഉള്ളത്. പിൻ ഭാഗത്തെ ട്രിപ്പിൾ ക്യാമറ യൂണിറ്റിലെ പ്രധാന ക്യാമറ 50 മെഗാപിക്സൽ ആണ്. 50 മെഗാപിക്സലിൻ്റെ ഒരു ടെലിഫോട്ടോ ക്യാമറയും എട്ട് മെഗാപിക്സലിൻ്റെ ഒരു അൾട്രാവൈഡ് ക്യാമറയും പിന്നിലെ ക്യാമറ യൂണിറ്റിലുണ്ട്. മുൻ ഭാഗത്തിൽ 50 മെഗാപിക്സലിൻ്റെ വൈഡ് ആംഗിൾ ക്യാമറയാണ് ഉള്ളത്. 90 വാട്ട് ഫാസ്റ്റ് ചാർജിങ് സൗകര്യവും ഫോണിലുണ്ട്. ഒരേയൊരു വേരിയൻ്റ് മാത്രമേ ഫോണിനുള്ളൂ. 12 ജിബി റാം + 512 ജിബി മെമ്മറി. ഇൻഫ്രാറെഡ് റിമോട്ടും മറ്റ് സെൻസറുകളും ഫോണിലുണ്ട്.