നടത്തമാണോ സൈക്ലിങ് ആണോ ആരോഗ്യത്തിന് നല്ലത്? ഉത്തരം ഇതാ! | Cycling vs Walking: Which is the Best Exercise for Weight Loss? Malayalam news - Malayalam Tv9

നടത്തമാണോ സൈക്ലിങ് ആണോ ആരോഗ്യത്തിന് നല്ലത്? ഉത്തരം ഇതാ!

Published: 

12 Nov 2026 | 08:34 PM

Weight Loss Tips: Is Cycling Better Than Walking to Burn Calories?: ആരോഗ്യം സംരക്ഷിക്കാൻ കാർഡിയോ വ്യായാമങ്ങൾ ശീലമാക്കേണ്ടത് വളരെ പ്രധാനമാണ്. അധികം ആയാസമില്ലാതെ ആളുകൾക്ക് ചെയ്യാവുന്ന മികച്ച രണ്ട് വ്യായാമങ്ങളാണ് നടത്തവും സൈക്ലിങ്ങും. നടത്തത്തിന് പ്രത്യേക ഉപകരണങ്ങൾ ഒന്നും തന്നെ ആവശ്യമില്ല എന്നതാണ് ആളുകളെ നടത്തിലേക്ക് കൂടുതൽ ആകർശിക്കാൻ കാരണം, എന്നാൽ ഇതിൽ ഏതാണ് ആരോഗ്യത്തിന് കൂടുതൽ നല്ലതെന്ന് പലർക്കും സംശയമുണ്ടാകാം.

1 / 5
നടത്തവും സൈക്ലിങ്ങും ചെയ്യുമ്പോൾ ശരീരത്തിലെ ഒരേ പേശികളെ തന്നെയാണ് കൂടുതലായും സ്വാധീനിക്കുന്നത്. ഇടുപ്പിലെയും കാലിലെയും പേശികൾക്കാണ് ഇതിലൂടെ കൂടുതൽ വ്യായാമം ലഭിക്കുന്നത്. എന്നാൽ, സാധാരണ നടക്കുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ കൂടുതൽ സമ്മർദ്ദം പേശികൾക്ക് നൽകുന്നത് സൈക്ലിങ് ആണ്. സൈക്കിൾ ചവിട്ടുമ്പോൾ കാൽമുട്ടുകൾക്കും തുടയിലെ പേശികൾക്കും കൂടുതൽ ആയാസം ലഭിക്കുന്നതിനാൽ കാലിലെ മസിലുകൾക്ക് കൂടുതൽ കരുത്ത് ലഭിക്കും.  (Image credit Source: Unsplash)

2 / 5
ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് എപ്പോഴും കൂടുതൽ നല്ലത് നടത്തമാണ്. ഒരേ ഇൻ്റൻസിറ്റിയിൽ തന്നെ സൈക്ലിംഗും നടത്തവും ചെയ്യുകയാണ് എന്ന് കരുതുക, കൂടുതൽ കൊഴുപ്പ് എരിയിച്ച് കളയാൻ സഹായിക്കുക നടത്തം തന്നെയാണ് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇത്തരം വ്യായാമങ്ങൾ എല്ലുകൾക്കിടയിൽ കൊഴുപ്പ് അടിയുന്നത് തടയാൻ സഹായിക്കും.

3 / 5
ശരീരത്തിലെ പേശികളുടെ കരുത്തും വലിപ്പവും വർധിപ്പിക്കുന്ന കാര്യത്തിൽ എപ്പോഴും സൈക്ലിങ് ആണ് കൂടുതൽ മുന്നിൽ നിൽക്കുന്നത്. സ്ഥിരമായി സൈക്കിൾ ചവിട്ടുന്നത് കാലിലെ മസിലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പ്രായമായവർ ദിവസവും നടക്കുമ്പോൾ അവരുടെ പേശികൾക്ക് കൂടുതൽ ബലം ലഭിക്കാറുണ്ട്. എന്നാൽ യുവാക്കൾക്ക് അത്രയും മികച്ച ബലം ലഭിക്കണമെങ്കിൽ കൂടുതൽ വേഗത്തിലും കഠിനമായും സൈക്കിൾ ചവിട്ടേണ്ടതായി വരും.

4 / 5
ശരീരഭാരം കുറയ്ക്കാൻ, ഭക്ഷണത്തിലെ കലോറി കുറയ്ക്കുകയും കൂടുതൽ കലോറി എരിച്ചുകളയുകയും വേണം. നടത്തത്തെ അപേക്ഷിച്ച് കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കലോറി എരിച്ചുകളയാൻ സൈക്ലിങ്ങിലൂടെ സാധിക്കും. അതിനാൽ, വ്യായാമം ചെയ്യാൻ കൂടുതൽ സമയം കണ്ടെത്താൻ കഴിയാത്തവർക്ക് പെട്ടെന്ന് ഭാരം കുറയ്ക്കാൻ സൈക്ലിങ് തിരഞ്ഞെടുക്കാം. ഇത് ശരീരത്തിന് കൂടുതൽ ഉന്മേഷം നൽകുകയും അമിതഭാരം വേഗത്തിൽ കുറയ്ക്കുകയും ചെയ്യും.

5 / 5
ഏത് വ്യായാമം തിരഞ്ഞെടുക്കണം എന്നത് പ്രധാനമായും നിങ്ങളുടെ വ്യക്തിപരമായ ഇഷ്ടങ്ങളെയും ആരോഗ്യസ്ഥിതിയെയും ആശ്രയിച്ചിരിക്കും. നിത്യവും വ്യായാമം ചെയ്യുന്നതിനൊപ്പം തന്നെ ശരിയായ ഭക്ഷണക്രമം പാലിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. മടുപ്പ് ഒഴിവാക്കാനായി ദിവസവും ഒരേ വ്യായാമം ചെയ്യുന്നതിന് പകരം നടത്തവും സൈക്ലിങ്ങും ഇടകലർത്തി ചെയ്യാവുന്നതാണ്. ഇത് ആരോഗ്യം മെച്ചപ്പെടുത്താനും വ്യായാമം മുടങ്ങാതെ കൊണ്ടുപോകാനും സഹായിക്കും.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Karthika Vilaku 2026: ദുഃഖങ്ങളും ദുരിതങ്ങളും അകറ്റി ഐശ്വര്യം വേണോ? കാർത്തിക വിളക്കിന് ഇത്ര ദീപം തെളിയിക്കണം
മൂന്നിലൊന്ന് ഉറപ്പിച്ചോ! വിവോ X500 സീരീസ് ഇന്ത്യൻ ലോഞ്ച് തിയതി പ്രഖ്യാപിച്ചു
Beauty Tips: ഉപ്പൂറ്റി വിണ്ടുകീറുന്നത് മാറുന്നില്ലേ? രാത്രിയിൽ വെളിച്ചെണ്ണ ഇങ്ങനെ പുരട്ടി നോക്കൂ
Kitchen Tips: തേങ്ങാപ്പാൽ കൂടുതൽ കിട്ടണോ? തേങ്ങ അരയ്ക്കുമ്പോൾ ഈ ചെറിയ കാര്യം ശ്രദ്ധിക്കൂ
Tatkal Ticket Booking Tips: തത്കാൽ ടിക്കറ്റ് എളുപ്പത്തിൽ ലഭിക്കണോ? ഐആർസിടിസി ബുക്കിങ്ങിന് മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
പന്ത് ഡൽഹിയിൽ, കുൽദീപ് ലഖ്നൗവിൽ, ലിയാം ലിവിംഗ്സ്റ്റൺ ചെന്നെയിൽ; IPL: താരങ്ങളുടെ ടീം മാറ്റത്തിന്റെ ഫുൾ ലിസ്റ്റ്
ഹൃദയാഘാതത്തിന് മുന്നോടിയായി ശരീരം കാണിക്കുന്ന 8 ലക്ഷണങ്ങൾ!
ഫ്ലിപ്കാർട്ട് ടോപ് സ്മാർട്ട്ഫോൺ ഡീൽ: മിവി വൺ 5G
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? ഇതറിയാതെ പോകല്ലേ
ഐഫോൺ 16 -ന് ആമസോണിൽ 10000 രൂപ ബാങ്ക് ഡിസ്കൗണ്ട്
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്