AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്: മുൻ കായിക മന്ത്രി അബ്ദുറഹ്മാനെതിരെ അന്വേഷണത്തിന് ഗവർണറുടെ അനുമതി

ഇതുമായി ബന്ധപ്പെട്ട നടത്തിയ വിദേശയാത്രകളും മറ്റ് ഇടപെടലുകളും എല്ലാം തന്നെ വിശദമായി അന്വേഷിക്കും. ഇതിനുപുറമെ യു ഷറഫലി, സി സത്യ ബാലൻ എന്നിവർക്കെതിരെ അന്വേഷണം നടത്താൻ നേരത്തെ സർക്കാർ അനുമതി നൽകിയിരുന്നു. ഇരുവരും പദ്ധതിയുമായി ബന്ധപ്പെട്ട വഴിവിട്ട ഇടപെടലുകൾ നടത്തിയെന്നായിരുന്നു പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയി....

മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്: മുൻ കായിക മന്ത്രി അബ്ദുറഹ്മാനെതിരെ അന്വേഷണത്തിന് ഗവർണറുടെ അനുമതി
V Abdurahiman (1)Image Credit source: Social Media
Ashli C
Ashli C | Published: 12 Nov 2026 | 06:11 PM

തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലേക്ക് എത്തിക്കാം എന്ന വ്യാജന നടത്തിയ സാമ്പത്തിക തട്ടിപ്പിൽ മുൻ കായിക മന്ത്രി വി അബ്ദുറഹ്മാന് എതിരെ അന്വേഷണത്തിന് അനുമതി നൽകി ഗവർണർ. മുൻ കായിക മന്ത്രി എന്ന നിലയിലാണ് വി അബ്ദുറഹ്മാനെ പ്രതിചേർക്കുന്നതിൽ അനുമതി തേടി ഗവർണറെ സമീപിക്കുവാനായി സർക്കാർ തീരുമാനമെടുത്തത്. മെസ്സിയെ കേരളത്തിൽ എത്തിക്കാം എന്ന പേരിൽ നടത്തിയ സാമ്പത്തിക ഇടപാടുകളാണ് കേസിന്റെ അന്വേഷണപരിധിയിലുള്ളത്.

വഴിവിട്ട ഇടപെടലുകൾ നടത്തി…

ഇതുമായി ബന്ധപ്പെട്ട നടത്തിയ വിദേശയാത്രകളും മറ്റ് ഇടപെടലുകളും എല്ലാം തന്നെ വിശദമായി അന്വേഷിക്കും. ഇതിനുപുറമെ യു ഷറഫലി, സി സത്യ ബാലൻ എന്നിവർക്കെതിരെ അന്വേഷണം നടത്താൻ നേരത്തെ സർക്കാർ അനുമതി നൽകിയിരുന്നു. ഇരുവരും പദ്ധതിയുമായി ബന്ധപ്പെട്ട വഴിവിട്ട ഇടപെടലുകൾ നടത്തിയെന്നായിരുന്നു പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നത്.

ALSO READ:വൻ സുരക്ഷാ സന്നാഹത്തോടെ മിൽമ നെയ്യ് ശബരിമലയിലേക്ക്; ആദ്യഘട്ടത്തിൽ 5000 ലിറ്റർ നെയ്യ് എത്തിക്കും

അതേസമയം അർജന്റീന ഫുട്ബോൾ അസോസിയേഷൻ 9 മില്യൻ യുഎസ് ഡോളർ ഏകദേശം 126 കോടി രൂപ കൈമാറി എന്ന സ്പോൺസറുടെ അവകാശവാദം സാധൂകരിക്കുന്ന തരത്തിലുള്ള യാതൊരുവിധത്തിലുള്ള ഔദ്യോഗിക രേഖകളും സർക്കാരിന്റെ പക്കൽ ഇല്ലെന്ന് കായിക മന്ത്രി നിയമസഭയിൽ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.പണം കൈമാറിയ ബാങ്കിലെ രസീത ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം വിഷയത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ അനുമതി ആവശ്യപ്പെട്ടു കൊണ്ടായിരുന്നു സർക്കാർ ഗവർണർ ഓം പ്രകാശ് മാധൂറിന് കത്ത് നൽകിയിരുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിന് പുറത്തായിരുന്നു. ഗവർണർ ഈ സാഹചര്യത്തിലാണ് ഇത്ര ദിവസം നീണ്ടു പോയത്. കഴിഞ്ഞദിവസം രാത്രിയാണ് അദ്ദേഹം രാജഭവനിൽ തിരിച്ചെത്തിയത്. കേരളത്തിന്റെ മുൻ ഗവർണർ ആയിരുന്ന രാജേന്ദ്ര അർലേക്കർക്കായിരുന്നു ഇതുമായി ബന്ധപ്പെട്ട് സർക്കാർ ആദ്യം കത്ത് കൈമാറിയിരുന്നത്. എന്നാൽ ഗവർണർ മാറിയതോടെ കാലതാമസം ഉണ്ടാവുകയായിരുന്നു. മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞ ഒക്ടോബർ 16ന് എ ഡിജിപി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കത്ത് കൈമാറിയിരുന്നത് ഇത് പരിഗണിച്ചുകൊണ്ടാണ് ഗവർണർ നടപടി എടുത്തത്.

ENGLISH SUMMARY

The Governor has granted permission for an investigation into former Sports Minister V. Abdurahiman regarding a financial fraud case involving the false promise of bringing football legend Lionel Messi to Kerala. The government had approached the Governor seeking authorization to name V. Abdurahiman as an accused, given his former position as Sports Minister. The investigation focuses on financial transactions carried out under the pretext of bringing Messi to Kerala.

Follow Us