AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Mohanlal’s New Car: സൂപ്പർ! 3 കോടിയുടെ പുത്തൻ ലെക്സസിൽ മോഹൻലാൽ, വണ്ടി എങ്ങനെയുണ്ടെന്ന് ആന്റണിയോട്…

Mohanlal Rides in New Car: ഡ്രൈവറായി എത്തി പിന്നീട് മോഹൻലാലിന്റെ സന്തതസഹചാരിയായി മാറിയ ആളാണ് ആന്റണി പെരുമ്പാവൂർ. അന്നത്തെ ഡ്രൈവറിൽ നിന്ന് ഒരുപാട് ആന്റണി പെരുമ്പാവൂർ വളർന്നെങ്കിലും ഇപ്പോഴും മോഹൻലാലിന്റെ വാഹന സംബന്ധമായ കാര്യങ്ങളുടെ അവസാനവാക്കും ആന്റണി പെരുമ്പാവൂർ തന്നെയാണ്. മോഹൻലാൽ വാഹനങ്ങൾ തിരഞ്ഞെടുക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ കൂടി അഭിപ്രായങ്ങൾ കേട്ടാണ്.

Mohanlal’s New Car: സൂപ്പർ! 3 കോടിയുടെ പുത്തൻ ലെക്സസിൽ മോഹൻലാൽ, വണ്ടി എങ്ങനെയുണ്ടെന്ന് ആന്റണിയോട്…
Mohanlal With New Lexus MPVImage Credit source: Social Media/ Lexus Website
Amal KV
Amal KV | Updated On: 12 Nov 2026 | 07:50 PM

ഡ്രൈവറായി എത്തി പിന്നീട് മോഹൻലാലിന്റെ സന്തതസഹചാരിയായി മാറിയ ആളാണ് ആന്റണി പെരുമ്പാവൂർ. അന്നത്തെ ഡ്രൈവറിൽ നിന്ന് ഒരുപാട് ആന്റണി പെരുമ്പാവൂർ വളർന്നെങ്കിലും ഇപ്പോഴും മോഹൻലാലിന്റെ വാഹന സംബന്ധമായ കാര്യങ്ങളുടെ അവസാനവാക്കും ആന്റണി പെരുമ്പാവൂർ തന്നെയാണ്. മോഹൻലാൽ വാഹനങ്ങൾ തിരഞ്ഞെടുക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ കൂടി അഭിപ്രായങ്ങൾ കേട്ടാണ്. കഴിഞ്ഞ ദിവസമാണ് മോഹൻലാൽ തന്റെ പുതിയ ലെക്സസ് LM 350h എം പി വി വാഹനം സ്വന്തമാക്കുന്നത്. ഈ പുതിയ വാഹനവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആയി മാറിയിരിക്കുന്നത്.

പുതിയ വാഹനത്തിൽ ആന്റണി പെരുമ്പാവൂരിനൊപ്പം മോഹൻലാൽ സഞ്ചരിക്കുന്നതും ഇവർ തമ്മിലുള്ള സംഭാഷണവുമാണ് വീഡിയോയിൽ ഉള്ളത്. കൊച്ചിയിലൂടെ രാത്രിയിൽ ആന്റണി പെരുമ്പാവൂർ വാഹനം ഓടിക്കുകയും തൊട്ടടുത്ത് മുൻ സീറ്റിൽ മോഹൻലാൽ ഇരിക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്. വാഹനം ഓടിക്കുന്ന ആന്റണിയോട് എങ്ങനെയുണ്ട് എന്ന് മോഹൻലാൽ ചോദിക്കുന്നുണ്ട്.. ഇതിനു മറുപടിയായി സൂപ്പർ എന്നാണ് ആന്റണി പെരുമ്പാവൂർ മറുപടി നൽകുന്നത്.

ശേഷം മോഹൻലാലിനോട് വണ്ടി ഓടിച്ചു നോക്കുന്നുണ്ടോ എന്ന് ആന്റണി പെരുമ്പാവൂർ ചോദിക്കുമ്പോൾ ഇല്ല എന്നാണ് അദ്ദേഹം മറുപടി നൽകുന്നത്. നിരവധി പേരാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിരിക്കുന്നത്. മോഹൻലാൽ ഈ അടുത്തിടെ സ്ഥിരമായി ഉപയോഗിച്ചിരുന്ന വാഹനം റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയാണ്. സിനിമകളിൽ എസ്.ഇ ലോറിയും ജീപ്പും ബസും മറ്റ് കാറുകളും എല്ലാം അനായാസമായി ഓടിക്കുന്ന ആളാണ് മോഹൻലാൽ എങ്കിലും റിയൽ ലൈഫിൽ പൊതുവേ അദ്ദേഹം സ്വയം വാഹനം ഓടിക്കാറില്ല. നന്നായി വാഹനം കൈകാര്യം ചെയ്യാൻ അറിയാമെങ്കിൽ പോലും പിൻസീറ്റിൽ ഇരുന്നുള്ള യാത്രയാണ് അദ്ദേഹത്തിന് ഇഷ്ടം.

മോഹൻലാലിൻ്റെ പുതിയ വാഹനം

 

View this post on Instagram

 

A post shared by @cj7repsol.thecarspotter

അതുകൊണ്ടുതന്നെ അടുത്തിടെയായി മോഹൻലാൽ വാങ്ങിയിരിക്കുന്ന വാഹനങ്ങളെല്ലാം തന്നെ പിൻസീറ്റിൽ ഇരുന്ന് സുഖമായി യാത്ര ചെയ്യാൻ കഴിയുന്നവയാണ്. ടൊയോട്ടയുടെ ലക്ഷ്വറി ബ്രാൻഡ് ആണ് ലെക്സസ്. ഇപ്പോൾ വാങ്ങിയിരിക്കുന്ന ലക്സസ് മോഡലിന്റെ സമാനമായ ടൊയോട്ടയുടെ വെൽഫയർ വാഹനവും മോഹൻലാലിന് ഉണ്ട്. ഇപ്പോൾ വാങ്ങിയിരിക്കുന്ന വാഹനം ഒരു വിമാനത്തിന്റെ ബിസിനസ് ക്ലാസ് യാത്രയ്ക്ക് സമാനമായ സൗകര്യങ്ങൾ നൽകുന്ന മോഡലാണ്. വിപണിയിൽ ഏകദേശം മൂന്നര കോടിക്ക് അടുത്താണ് ഈ വാഹനത്തിന്റെ വില വരുന്നത്. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് ഉൾപ്പെടെ ഈ മോഡൽ വാഹനം ഉണ്ട്.

Follow Us