Virat Kohli: സിഡ്‌നിയില്‍ കോഹ്ലിയോട് പറഞ്ഞത് അക്കാര്യം; രഹസ്യം വെളിപ്പെടുത്തി വാര്‍ണര്‍
David Warner-Virat Kohli Viral Conversation: വിരാട് കോഹ്ലിയും ഡേവിഡ് വാര്‍ണറും തമ്മില്‍ ഗ്രൗണ്ടിന് സമീപം നടത്തിയ സംഭാഷണ ദൃശ്യങ്ങള്‍ വൈറല്‍. തങ്ങള്‍ എന്താണ് സംസാരിച്ചതെന്ന് വാര്‍ണര്‍ വെളിപ്പെടുത്തി. വാര്‍ണറുടെ വെളിപ്പെടുത്തല്‍ എന്താണെന്ന് നോക്കാം

സിഡ്‌നി ഏകദിനത്തിന് മുമ്പ് വിരാട് കോഹ്ലിയും ഡേവിഡ് വാര്‍ണറും തമ്മില്‍ ഗ്രൗണ്ടിന് സമീപം നടത്തിയ സംഭാഷണ ദൃശ്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. കോഹ്ലിയുടെ സമീപത്തേക്ക് ചെന്ന് വാര്‍ണറാണ് സംഭാഷണത്തിന് തുടക്കമിട്ടത്. ഇരുവരും എന്താകും സംസാരിച്ചതെന്ന കൗതുകം ആരാധകര്‍ക്കുണ്ടായി (Image Credit: PTI)

കളിക്കളത്തിന് അകത്തും പുറത്തും സൗഹൃദം പുലര്‍ത്തുന്നവരാണ് ഇരുതാരങ്ങളും. തങ്ങള്‍ നടത്തിയ സംഭാഷണം എന്തായിരുന്നുവെന്ന് വാര്‍ണര്‍ വെളിപ്പെടുത്തി. സാഹിബ ബാലിയുമായി നടത്തിയ അഭിമുഖത്തിലാണ് വാര്‍ണറിന്റെ വെളിപ്പെടുത്തല്‍ (Image Credit: PTI)

താന്‍ കോഹ്ലിയെ കുറച്ചുനാളുകള്‍ക്ക് ശേഷമാണ് കാണുന്നതെന്ന് വാര്‍ണര്‍ പറഞ്ഞു. അതുകൊണ്ട് അദ്ദേഹത്തെ കണ്ടപ്പോള്‍ ആലിംഗനം ചെയ്യുകയും ഹസ്തദാനം നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ക്ഷേമം തിരക്കിയെന്നും വാര്‍ണര്‍ പറഞ്ഞു (Image Credit: PTI)

തുടര്‍ന്ന് ക്രിക്കറ്റിനെക്കുറിച്ച് കുറച്ച് സംസാരിച്ചു. താങ്കള്‍ ഫിറ്റാണെന്നും, 50 വയസ് വരെ കളിക്കാന്‍ കഴിയുമെന്നും അദ്ദേഹത്തോട് പറഞ്ഞു. കോഹ്ലിയുമായി സംസാരിച്ചത് ഇതാണെന്നും വാര്‍ണര്‍ വെളിപ്പെടുത്തി (Image Credit: PTI)

കോഹ്ലിയും വാര്‍ണറും നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് വീഡിയോ കണ്ടത്. എന്തായാലും സംഭാഷണ രഹസ്യം വാര്‍ണര്‍ വെളിപ്പെടുത്തിയതോടെ വീഡിയോയിലെ കൗതുകം അവസാനിച്ചു (Image Credit: PTI)