Dharmajan Bolgatty: എന്റെ കയ്യിൽ അത്ര പണമില്ല; ഇലക്ഷനിൽ മത്സരിക്കണമെങ്കിൽ കയ്യിൽ പണം വേണമെന്ന് ധർമ്മജൻ ബോൾഗാട്ടി
Dharmajan Bolgatty: പാർട്ടി പറഞ്ഞതുകൊണ്ടാണ് ഞാൻ അന്ന് മത്സരിച്ചത്. അന്ന് തന്റെ ചിലവുകൾ എല്ലാം തന്നെ വഹിച്ചത് കോൺഗ്രസിലെ പ്രമുഖ...

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ ഒരു കലാകാരനാണ് ധർമ്മജൻ ബോൾഗാട്ടി. ടെലിവിഷൻ പരിപാടികളിലൂടെയാണ് ധർമ്മജൻ പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്. ഏഷ്യാനെറ്റ് പ്ലസ് ചാനലിലെ രമേശ് പിഷാരടി യോടൊപ്പം ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ധർമ്മജൻ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് രമേശ് പിഷാരടി മുകേഷ് എന്നിവർ അവതാരകരായ ബഡായി ബംഗ്ലാവ് എന്ന ഹാസ്യ പരിപാടിയിൽ സ്ഥിരം സാന്നിധ്യമായി. (PHOTO: INSTAGRAM)

ദിലീപ് ഇന്നസെന്റ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നടി കാവ്യാമാധവൻ പ്രധാനമായികയായ പാപ്പി അപ്പച്ച എന്ന സിനിമയിലൂടെയാണ് ധർമ്മജന്റെ സിനിമ പ്രവേശനം. 2019ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ തന്നെയാണ് ധർമ്മജൻ അവതരിപ്പിച്ചത്. തുടർന്ന് ഓർഡിനറി, മൈ ബോസ്, സൗണ്ട് തോമ, പ്രേതം, ആട് ഒരു ഭീകരജീവിയാണ് തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ ധർമ്മജൻ ശ്രദ്ധേയനായി. നടൻ എന്ന രീതിയിൽ ധർമ്മജനെ ഏറ്റവും കൂടുതൽ സ്വാധീനം നൽകിയ ചിത്രമാണ് കട്ടപ്പനയിലെ ഹൃതിക് റോഷൻ. അത്തരത്തിൽ ചുരുങ്ങിയ കാലം കൊണ്ട് ഒരു കലാകാരൻ എന്ന നിലയിൽ ധർമ്മജന് പ്രേക്ഷകരുടെ സ്വീകാര്യത നേടാൻ സാധിച്ചു.(PHOTO: INSTAGRAM)

കലാരംഗത്ത് മാത്രമല്ല സാമൂഹ്യരംഗത്തും ധർമ്മജൻ ബോൾഗാട്ടി സജീവമാണ്. 2021ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മജൻ കോൺഗ്രസിനെ പ്രതിനിധീകരിച്ച് കോഴിക്കോട് നിന്നും മത്സരിച്ചിരുന്നു. ഇപ്പോഴിതാ അന്ന് ഇലക്ഷനിൽ മത്സരിച്ചപ്പോൾ ഉള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ധർമ്മജൻ. ഇലക്ഷനിൽ മത്സരിക്കണമെങ്കിൽ കയ്യിൽ പണം വേണം. സിനിമാക്കാർ ആകുമ്പോൾ കയ്യിൽ ഒരുപാട് പണം ഉണ്ടാകുമെന്നാണ് പലരുടെയും ധാരണ. (PHOTO: INSTAGRAM)

എന്നാൽ എന്റെ കയ്യിൽ അത്ര പണം ഒന്നും ഉണ്ടായിരുന്നില്ല. പാർട്ടി പറഞ്ഞതുകൊണ്ടാണ് ഞാൻ അന്ന് മത്സരിച്ചത്. അന്ന് തന്റെ ചിലവുകൾ എല്ലാം തന്നെ വഹിച്ചത് കോൺഗ്രസിലെ പ്രമുഖ നേതാക്കൾ ആണെന്നും ധർമ്മജൻ വ്യക്തമാക്കി. ഇലക്ഷൻ ഏത് തന്നെയായാലും നമ്മുടെ കയ്യിലും പണം വേണം. ഏത് തിരഞ്ഞെടുപ്പിലും നല്ല പണം ചിലവുള്ള കാര്യമാണിത്. എന്റെ എന്നാൽ തന്റെ കയ്യിൽ അതിനുമാത്രം മുടക്കാനുള്ള പണമില്ലെന്നും ധർമ്മജൻ പറഞ്ഞു.(PHOTO: INSTAGRAM)

യു.ഡി.എഫ് സ്ഥാനാർത്ഥിയായാണ് ധർമ്മജൻ ജനവിധി തേടിയത്. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലത്തിൽ നിന്നാണ് മത്സരിച്ചത്. ഏറെ ജനശ്രദ്ധയാകർഷിച്ച ഒരു മത്സരമായിരുന്നു അവിടെ നടന്നതെങ്കിലും തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് വിജയിക്കാൻ സാധിച്ചില്ല. എൽ.ഡി.എഫ് സ്ഥാനാർത്ഥിയും കെ.എം. സച്ചിൻ ദേവിനോടാണ് ധർമ്മജൻ പരാജയപ്പെട്ടത്.(PHOTO: INSTAGRAM)