Shubman Gill: കളിക്കേണ്ടത് ഇന്‍ഡോറില്‍; ഗില്‍ എത്തിയത് മൂന്ന് ലക്ഷത്തിന്റെ വാട്ടര്‍ പ്യൂരിഫയറുമായി?
Shubman Gill’s Rs 3 lakh water purifier: ശുഭ്മാന്‍ ഗില്‍ ടീം താമസിക്കുന്ന ഹോട്ടലില്‍ എത്തിയത് വാട്ടര്‍ പ്യൂരിഫയറുമായാണെന്ന് റിപ്പോര്‍ട്ട്. ഇന്‍ഡോറിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് ഇന്ത്യന്‍ ടീം താമസിക്കുന്നത്.

ഇന്‍ഡോറില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനത്തിന് മുന്നോടിയായി ശുഭ്മാന്‍ ഗില്‍ ടീം താമസിക്കുന്ന ഹോട്ടലില്‍ എത്തിയത് വാട്ടര്‍ പ്യൂരിഫയറുമായാണെന്ന് റിപ്പോര്‍ട്ട്. ഇന്‍ഡോറിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് ഇന്ത്യന്‍ ടീം താമസിക്കുന്നത്. ഇവിടേക്ക് ടീം ക്യാപ്റ്റന്‍ കൂടിയായ ഗില്‍ എത്തിയത് മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന വാട്ടര്‍ പ്യൂരിഫയറുമായാണെന്ന് ഹോട്ടല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു (Image Credits: PTI).

ഇന്‍ഡോറിലെ മലിനജല ദുരന്തം രാജ്യവ്യാപകമായി ചര്‍ച്ച ചെയ്തിരുന്നു. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണോ ഗില്‍ വാട്ടര്‍ പ്യൂരിഫയറുമായി എത്തിയതെന്ന് വ്യക്തമല്ല. റിപ്പോര്‍ട്ടുകളോട് താരമോ, ടീം വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല (Image Credits: PTI).

എന്തായാലും, ഗില്‍ വാട്ടര്‍ പ്യൂരിഫയറുമായി എത്തിയത് ഇന്‍ഡോറിലെ മലിനജല ദുരന്തവുമായി ബന്ധപ്പെട്ടാണെന്ന് ആരാധകര്‍ സംശയിക്കുന്നു. ആര്‍ഒ ട്രീറ്റഡും, പാക്കേജ് ചെയ്തതുമായ കുപ്പിവെള്ളം വീണ്ടും ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന പ്യൂരിഫയറാണ് ഗില്ലിന്റെ കൈവശമുള്ളത്. ഗിൽ തന്റെ സ്വകാര്യ ഹോട്ടൽ മുറിക്കുള്ളിൽ പ്യൂരിഫയര്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട് (Image Credits: PTI).

എന്നാലും, ഇതുസംബന്ധിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ടീമിന്റെ മീഡിയ മാനേജര്‍ തയ്യാറായില്ല. ഇൻഡോറിലെ മലിനജല ദുരന്തവുമായി ബന്ധപ്പെട്ടതാണോ അതോ പതിവ് വ്യക്തിഗത സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമാണോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഹോട്ടലിലും സ്റ്റേഡിയത്തിലും സുരക്ഷിതമായ കുടിവെള്ളത്തിനായി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് (Image Credits: PTI).

അതേസമയം, ഇന്ത്യ ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ നടക്കും. പരമ്പരയില്‍ 1-1ന് ഒപ്പമാണ് ഇരുടീമുകളും. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ നാളെ നടക്കുന്ന പോരാട്ടത്തിലെ വിജയികള്‍ കിരീടം സ്വന്തമാക്കും (Image Credits: PTI).