Mohanlal: ‘മോഹൻലാലിനോടുള്ള എല്ലാ ബഹുമാനവും പോയി, കാശിന് വേണ്ടി എന്തും ചെയ്യും, ബിഗ് ബോസ് കൂതറ പരിപാടി’; ശാന്തിവിള
Santhivila Dinesh Alleges Mohanlal: ബിഗ് ബോസ് ഒരു കൂതറ പരിപാടിയാണെന്നും നാട്ടിലെ അലവലാതികളെ മുഴുവൻ ഒരുമിച്ച് കയറ്റിയെന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്.

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോകളിൽ ഒന്നായ ബിഗ് ബോസ് ഏഴാം സീസണിലേക്ക് കടന്നിരിക്കുകയാണ്. മോഹൻലാൽ തന്നെയാണ് ഏഴാം സീസണിലും അവതാരകനായി എത്തിയത്. സിനിമ സീരിയൽ, കലാരംഗത്ത് നിന്ന് നിരവധി പേരാണ് ഇത്തവണ ഷോയിൽ എത്തിയിരിക്കുന്നത്. (Image Credits: Facebook)

എന്നാൽ ബിഗ് ബോസിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ഇത് സമൂഹത്തിൽ മോശം സ്വാധീനം ഉണ്ടാക്കുന്നുവെന്നാണ് പ്രധാനമായി ഉയരുന്ന വിമർശനം. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.

മോഹൻലാലിനെതിരെയും വ്യാപക വിമർശനമാണ് ശാന്തിവിള ദിനേശ് നടത്തിയിരിക്കുന്നത്. ബിഗ് ബോസ് ഒരു കൂതറ പരിപാടിയാണെന്നും നാട്ടിലെ അലവലാതികളെ മുഴുവൻ ഒരുമിച്ച് കയറ്റിയെന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്. ഡിഎൻഎ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

കേരളം കണ്ട ഏറ്റവും വലിയ നടൻ മോഹൻലാലിനോടുള്ള എല്ലാ ബഹുമാനവും പോയി എന്നാണ് സംവിധായകൻ പറയുന്നത്. ബിഗ് ബോസിൽ എത്താൻ യൂട്യൂബിൽ ഏറ്റവും കൂടുതൽ കോമാളിത്തരം കാണിക്കുകയാണ് വേണ്ടത് എന്നാണ് ഇദ്ദേഹം പറയുന്നത്. മോഹൻലാൽ പത്മശ്രീയും പത്ഭൂഷണും ഒക്കെ വാങ്ങിയ ആളല്ലേ.

അദ്ദേഹത്തിന് ഈ സമൂഹത്തോട് ഒരു കമ്മിറ്റ്മന്റും ഇല്ലേ എന്നാണ് ശാന്തിവിള ചോദിക്കുന്നത്. മോഹൻലാലിനു കുറെ പണം സമ്പാദിക്കണം എന്ന് മാത്രമേ ഉളളൂവെന്നും ഈ ബിഗ് ബോസ് എന്ന കൂതറ പരിപാടിയിൽ വന്നത് കണ്ടില്ലേ എന്നുമാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്.