Diwali 2026: ബേക്കറിയിലെ അതേ രുചിയിൽ സോൺ പാപ്ഡി ഇനി വീട്ടിൽ തയ്യാറാക്കാം! അറിയാം തയ്യാറാക്കുന്ന വിധം
Diwali 2026 Soan Papdi Recipe:അത്തരത്തിലുള്ള ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ കടകളിൽനിന്ന് വാങ്ങുന്നതുപോലെയുള്ള ഒരു സോൺ പാപ്ഡി ഇനി വീട്ടിൽ തയ്യാറാക്കാം. ശുദ്ധമായ നെയ്യും കടലപ്പൊടി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ കടയിൽ അതേ രുചിയിൽ ഈ പലഹാരം എങ്ങനെ ഉണ്ടാക്കുന്നത് എന്നാണ് ഇവിടെ പറയുന്നത്.സോൺ പാപ്ഡി തയ്യാറാക്കാൻ പ്രധാനമായും ആവശ്യം ഒരു കപ്പ് വീതം അരിച്ചെടുത്ത കടലമാവും മൈദയും, ഒരു കപ്പ് ശുദ്ധമായ നെയ്യ്, 2.5 കപ്പ് പഞ്ചസാര ഒരു കപ്പ് വെള്ളം, സിറപ്പ് തയ്യാറാക്കാൻ രണ്ടുമൂന്ന് ടേബിൾ സ്പൂൺ പാല്, ഒരു ടീസ്പൂൺ ഏലയ്ക്കാപ്പൊടി..........

ദീപാവലി പോലുള്ള വിശേഷ ദിവസങ്ങളിൽ പലരും വീടുകളിൽ മധുര പലഹാരം തയ്യാറാക്കുന്നത് പതിവാണ്. അത്തരത്തിലുള്ള ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ കടകളിൽനിന്ന് വാങ്ങുന്നതുപോലെയുള്ള ഒരു സോൺ പാപ്ഡി ഇനി വീട്ടിൽ തയ്യാറാക്കാം. ശുദ്ധമായ നെയ്യും കടലപ്പൊടി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ കടയിൽ അതേ രുചിയിൽ ഈ പലഹാരം എങ്ങനെ ഉണ്ടാക്കുന്നത് എന്നാണ് ഇവിടെ പറയുന്നത്.(IMAGE CREDIT SOURCE: SOCIAL MEDIA SCREEN GRAB)

സോൺ പാപ്ഡി തയ്യാറാക്കാൻ പ്രധാനമായും ആവശ്യം ഒരു കപ്പ് വീതം അരിച്ചെടുത്ത കടലമാവും മൈദയും, ഒരു കപ്പ് ശുദ്ധമായ നെയ്യ്, 2.5 കപ്പ് പഞ്ചസാര ഒരു കപ്പ് വെള്ളം, സിറപ്പ് തയ്യാറാക്കാൻ രണ്ടുമൂന്ന് ടേബിൾ സ്പൂൺ പാല്, ഒരു ടീസ്പൂൺ ഏലയ്ക്കാപ്പൊടി ഒപ്പം സിറപ്പ് പരലുകൾ ആകുന്നത് തടയാൻ ഒരു ടേബിൾ സ്പൂൺ ഗ്ലൂക്കോസ് സിറപ്പ് കോൺ സിറപ്പ് കൂടി കരുതുക.

ആദ്യം ഒരു കട്ടിയുള്ള പാത്രത്തിൽ അരക്കപ്പ് നെയ്യ് ചൂടാക്കി കടലമാവും മൈദയും ചേർത്ത് കുറഞ്ഞ തീയിൽ പച്ചമണം മാറുന്നത് വരെ വറുത്തെടുക്കുക. മാവ് കരിഞ്ഞു പോകാതെ വറുത്തതിനുശേഷം കട്ടകൾ ഒന്നുമില്ലാതിരിക്കാൻ മിശ്രിതം നന്നായി അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

തുടർന്ന് മറ്റൊരു പാത്രത്തിൽ പഞ്ചസാരയും വെള്ളവും ഗ്ലൂക്കോസ് സിറപ്പും അല്പം പാലും ചേർത്ത് തിളപ്പിച്ച് സിറപ്പ് തയ്യാറാക്കുക. ഈ സിറപ്പ് നെയ്യ് പുരട്ടി ഒരു പാത്രത്തിലേക്ക് ഒഴിച്ച് ചൂടാറുമ്പോൾ കൈകളിൽ നെയ്യ് പുരട്ടി വലിച്ചു മടക്കി വെളുത്ത നിറത്തിലുള്ള നേർത്ത നൂലുകൾ രൂപപ്പെടുത്തിയെടുക്കുക.

ഇങ്ങനെ തയ്യാറാക്കിയ നാളുകൾ മുകളിൽ നേരത്തെ വറുത്തുവച്ച മാവ് മിശ്രിതം വിതറി കൈകൾ കൊണ്ട് നന്നായി സോൺ പാപ്ഡിയുടെ നേർത്ത പാളികൾ ഉണ്ടാക്കിയെടുക്കുക. ശേഷം ഒരു ട്രേയിൽ പിസ്തയും ബദാമും വിതറി അതിലേക്ക് വെച്ച് ചെറുതായി അമർത്തി തണുക്കാൻ വയ്ക്കുക.

ഇത് നന്നായി തണുത്തതിനു ശേഷം ആശാരണം ചതുരക്കഷണങ്ങളായി മുറിച്ചെടുക്കാം വായുവടക്കാത്ത പാത്രത്തിൽ സൂക്ഷിച്ചാൽ ആഴ്ചകളോളം ആസ്വദിക്കാവുന്ന സ്വാദിഷ്ടമായ ഹോം മെയ്ഡ് പാർട്ടി വളരെ പെട്ടെന്ന് തയ്യാറായിക്കഴിഞ്ഞു.