SIP: സമ്പാദ്യം തുടങ്ങാൻ വൈകിയോ? 40-ാം വയസിൽ തുടങ്ങി 60-ൽ 3 കോടി നേടാം
Retirement Planning After 40 How to Target a 3 Crore Corpus by 60: വിരമിച്ച ശേഷമുള്ള ജീവിതച്ചെലവുകള്‍ കണക്കാക്കിയാണ് ആവശ്യമായ സമ്പാദ്യം തീരുമാനിക്കേണ്ടത്. പൊതുവെ ഒരാളുടെ വാര്‍ഷിക ചെലവിന്റെ 25 മുതല്‍ 30 മടങ്ങ് വരെ വിരമിക്കല്‍ നിധിയായി കരുതണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിര്‍ദേശം. എന്നാല്‍ ഭാവിയിലെ പണപ്പെരുപ്പം കൂടി കണക്കിലെടുക്കണം.
വിരമിക്കല്‍ കാലത്തേക്കായി സമ്പാദ്യം തുടങ്ങാന്‍ വൈകിയെന്ന് കരുതി ആശങ്കപ്പെടേണ്ടതില്ല. 40-ാം വയസില്‍ നിക്ഷേപം ആരംഭിച്ചാലും 60-ാം വയസാകുമ്പോഴേക്കും ഏകദേശം മൂന്ന് കോടി രൂപയുടെ വിരമിക്കല്‍ നിധി ലക്ഷ്യമിടാം. ഇതിനായി കൃത്യമായ സാമ്പത്തിക ആസൂത്രണവും അച്ചടക്കത്തോടെയുള്ള നിക്ഷേപവും ആവശ്യമാണ്. പ്രതിമാസ എസ്‌ഐപിക്കൊപ്പം ഓരോ വര്‍ഷവും നിക്ഷേപത്തുക വര്‍ധിപ്പിക്കുന്ന രീതിയാണ് ഇതിന് സഹായകമാകുക.
വിരമിക്കല്‍ നിധി എത്ര വേണം?
വിരമിച്ച ശേഷമുള്ള ജീവിതച്ചെലവുകള്‍ കണക്കാക്കിയാണ് ആവശ്യമായ സമ്പാദ്യം തീരുമാനിക്കേണ്ടത്. പൊതുവെ ഒരാളുടെ വാര്‍ഷിക ചെലവിന്റെ 25 മുതല്‍ 30 മടങ്ങ് വരെ വിരമിക്കല്‍ നിധിയായി കരുതണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിര്‍ദേശം. എന്നാല്‍ ഭാവിയിലെ പണപ്പെരുപ്പം കൂടി കണക്കിലെടുക്കണം.
നിലവില്‍ ഒരു കുടുംബത്തിന്റെ പ്രതിമാസ ചെലവ് 30,000 രൂപയാണെന്ന് കരുതുക. ആറ് ശതമാനം വാര്‍ഷിക പണപ്പെരുപ്പം കണക്കാക്കിയാല്‍ 20 വര്‍ഷത്തിനുശേഷം ഇതേ ജീവിതനിലവാരം നിലനിര്‍ത്താന്‍ ഏകദേശം 96,000 രൂപ വേണ്ടിവരും. അതായത്, അന്നത്തെ വാര്‍ഷിക ചെലവ് ഏകദേശം 11.5 ലക്ഷം രൂപയായിരിക്കും. ഇതിന്റെ 25 മടങ്ങ് കണക്കാക്കിയാല്‍ ഏകദേശം 2.9 കോടി രൂപയുടെ വിരമിക്കല്‍ നിധി ആവശ്യമായി വരും.
Also Read: LIC: അഞ്ച് വർഷം പ്രീമിയം അടച്ചാൽ ജീവിതകാലം മുഴുവൻ വരുമാനം; എൽഐസിയുടെ ഈ പദ്ധതിയെ അറിയാം
15,000 രൂപയുടെ എസ്‌ഐപി
40-ാം വയസില്‍ നിക്ഷേപം തുടങ്ങുന്ന ഒരാള്‍ക്ക് 60 വയസുവരെ 20 വര്‍ഷത്തെ സമയമുണ്ട്. പ്രതിമാസം 15,000 രൂപ വീതം 20 വര്‍ഷം നിക്ഷേപിച്ചാല്‍ ആകെ നിക്ഷേപത്തുക 36 ലക്ഷം രൂപയായിരിക്കും. ഇതിന് 12 ശതമാനം വാര്‍ഷിക വരുമാനം ലഭിച്ചാല്‍ ഏകദേശം 1.5 കോടി രൂപയായി വളരാം.
തുടക്കത്തില്‍ 15,000 രൂപയുടെ പ്രതിമാസ എസ്‌ഐപി ആരംഭിക്കുകയും ഓരോ വര്‍ഷവും നിക്ഷേപം 10 ശതമാനം വീതം കൂട്ടുകയും ചെയ്യാം. 12 ശതമാനം വാര്‍ഷിക വരുമാനം ലഭിക്കുമെന്ന കണക്കില്‍ 20 വര്‍ഷത്തിനുശേഷം ഏകദേശം മൂന്ന് കോടി രൂപ സമാഹരിക്കാന്‍ ഈ രീതി സഹായിച്ചേക്കും.
മറ്റ് നിക്ഷേപ മാര്‍ഗങ്ങളും പരിഗണിക്കാം
എസ്‌ഐപിക്ക് പുറമേ ഇപിഎഫ്, പിപിഎഫ്, എന്‍പിഎസ് തുടങ്ങിയ പദ്ധതികളും വിരമിക്കല്‍ സമ്പാദ്യത്തിന്റെ ഭാഗമാക്കാം. ശമ്പളത്തില്‍നിന്നുള്ള ഇപിഎഫ് നിക്ഷേപം ദീര്‍ഘകാല സമ്പാദ്യത്തിന് സഹായിക്കും. പിപിഎഫിന് 15 വര്‍ഷത്തെ കാലാവധിയാണുള്ളത്. നിലവില്‍ ഇതിന്റെ പലിശനിരക്ക് 7.1 ശതമാനമാണ്.
English Summary
Starting a SIP at 40 can help build a substantial retirement corpus by age 60. A monthly investment of 15,000, increased by 10% every year, could potentially grow to nearly 3 crore over 20 years, assuming an annual return of 12%.