'സ്റ്റോക്ക് റോഡിൽ കൊണ്ടുപോയി വരെ അവർ വിറ്റു; ക്യാമറയില്ലാത്ത സ്ഥലം നോക്കി ബാ​ഗിൽ ഒളിപ്പിച്ച് വെക്കും'; ദിയ കൃഷ്ണ | Diya Krishna Reveals Shocking Details in Fraud Case, They Even Sold Items Taken Out to the Road Malayalam news - Malayalam Tv9

Diya Krishna: ‘സ്റ്റോക്ക് റോഡിൽ കൊണ്ടുപോയി വരെ അവർ വിറ്റു; ക്യാമറയില്ലാത്ത സ്ഥലം നോക്കി ബാ​ഗിൽ ഒളിപ്പിച്ച് വെക്കും’; ദിയ കൃഷ്ണ

Published: 

09 Sep 2025 | 09:45 PM

Diya Krishna Reveals On Fraud Case: ക്യാമറയിൽ പെടാതിരിക്കാൻ റോഡിൽ വെച്ച് പ്രതികൾ കച്ചവടം നടത്തി കാശ് വാങ്ങിയെന്നും താൻ അറിയാതെ തന്റെ സ്റ്റോക്ക് റോഡിൽ കൊണ്ടുപോയി വരെ വിറ്റുവെന്നും ​ദിയ പറയുന്നു.

1 / 6
കുറച്ച് മാസം മുൻപാണ് സാമ്പത്തിക തട്ടിപ്പിൽ സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ ദിയ കൃഷ്ണയ്ക്ക് ലക്ഷങ്ങൾ നഷ്ടമായത്. തന്റെ സ്ഥാപനമായ  ഓ ബൈ ഓസിയിലെ മൂന്ന് ജീവനക്കാരികളാണ് തട്ടിപ്പ് നടത്തിയത്. ക്യുആർ കോഡ് വഴി തട്ടിപ്പ് നടത്തിയാണ് ഇവർ പണം തട്ടിയത്. ഇപ്പോഴിതാ തട്ടിപ്പ് നടത്താനായി ഇവർ പല മാർ​ഗങ്ങൾ ഉപയോ​ഗിച്ചുവെന്ന് പറയുകയാണ് ദിയ കൃഷ്ണ. (Image Credits:Instagram)

2 / 6
സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിലാണ് ദിയ ഇക്കാര്യത്തെ കുറിച്ച് തുറന്നുപറഞ്ഞത്. ക്യാമറയിൽ പെടാതിരിക്കാൻ റോഡിൽ വെച്ച് പ്രതികൾ കച്ചവടം നടത്തി കാശ് വാങ്ങിയെന്നും താൻ അറിയാതെ തന്റെ സ്റ്റോക്ക് റോഡിൽ കൊണ്ടുപോയി വരെ വിറ്റുവെന്നും ​ദിയ പറയുന്നു.

3 / 6
തന്റെ അച്ഛൻ ഇപ്പോഴും ആ പെൺകുട്ടികളെ അല്ല അവരുടെ പ്രവൃത്തിയെയാണ് കുറ്റപ്പെടുത്തുന്നത് എന്നാണ് ദിയ പറയുന്നത്. തനിക്ക് പറ്റുന്നത് പോലെ എല്ലാ സൗകര്യങ്ങളും അവർക്ക് താൻ ചെയ്ത് കൊടുത്തിട്ടുണ്ട്. തനിക്ക് വരുന്ന സാംപിൾ പീസസ് പോലും വന്നോയെന്ന് ചോദിച്ചാൽ വന്നില്ലെന്നാണ് ഇവർ പറഞ്ഞിരുന്നത്. ​

4 / 6
ഗർഭിണിയായതുകൊണ്ട് പോയി ചെക്ക് ചെയ്യാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല താൻ. സ്റ്റോക്ക് വരുമ്പോൾ ഇവർ താഴെ വെച്ച് ക്യാമറയില്ലാത്ത സ്ഥലം നോക്കി സ്റ്റോക്ക് പൊട്ടിച്ച് മാറ്റി ബാ​ഗിൽ ഒളിപ്പിച്ച് വെക്കുമെന്നാണ് ദിയ പറയുന്നത്.

5 / 6
താൻ അറിയാതെ സ്റ്റോക്ക് റോഡിൽ കൊണ്ടുപോയി വരെ അവർ വിറ്റു. അവരുടെ ഭർത്താവിന്റെയും അച്ഛന്റെയും അമ്മയുടേയും അക്കൗണ്ടിലേക്കും എല്ലാം ക്യാഷ് ട്രാൻസാക്ഷൻ നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

6 / 6
ഇപ്പോൾ‌ തന്റെ ബിസിനസ് റീ റൈറ്റിങ് സ്റ്റേജിലാണ്. പന്ത്രണ്ടോളം സ്റ്റാഫ് ഇപ്പോളുണ്ടെന്നും ഇവരെല്ലാം അച്ഛന്റെ ഓഫീസ് വഴിയാണ് റിക്രൂട്ട് ചെയ്തതെന്നുമാണ് ദിയ പറയുന്നത്.

ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കോഴി ഇറച്ചിയുടെ കഴിക്കാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ ഏതെല്ലാം?
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു