നടന്മാരൊക്കെ പിന്നില്‍, 1.17 കോടി കൊടുത്ത് ഫാന്‍സി നമ്പര്‍ വാങ്ങിയത് ആരാണെന്ന് അറിയാമോ? | Do you know who bought the fancy number HR 88 B 8888 for 1.17 crore in Haryana Malayalam news - Malayalam Tv9

നടന്മാരൊക്കെ പിന്നില്‍, 1.17 കോടി കൊടുത്ത് ഫാന്‍സി നമ്പര്‍ വാങ്ങിയത് ആരാണെന്ന് അറിയാമോ?

Updated On: 

27 Nov 2025 12:20 PM

HR 88 B 8888 Fancy Number Auction: പുതിയ വാഹനങ്ങള്‍ വാങ്ങിച്ചാല്‍ ഫാന്‍സി നമ്പര്‍ സ്വന്തമാക്കാനുള്ള ശ്രമങ്ങളാകും ഭൂരിഭാഗം ആളുകളും നടത്തുന്നത്. സിനിമാ താരങ്ങളെല്ലാം തന്നെ ഉയര്‍ന്ന വില നല്‍കി ഫാന്‍സി നമ്പറുകള്‍ സ്വന്തമാക്കുന്ന വാര്‍ത്തകള്‍ എപ്പോഴും പുറത്തുവരാറുണ്ട്.

1 / 5പല തരത്തിലുള്ള ആഗ്രഹങ്ങളും ജീവിതശൈലിയുമാണ് ഓരോ മനുഷ്യര്‍ക്കുമുള്ളത്. പുതിയ വാഹനങ്ങള്‍ വാങ്ങിച്ചാല്‍ ഫാന്‍സി നമ്പര്‍ സ്വന്തമാക്കാനുള്ള ശ്രമങ്ങളാകും ഭൂരിഭാഗം ആളുകളും നടത്തുന്നത്. സിനിമാ താരങ്ങളെല്ലാം തന്നെ ഉയര്‍ന്ന വില നല്‍കി ഫാന്‍സി നമ്പറുകള്‍ സ്വന്തമാക്കുന്ന വാര്‍ത്തകള്‍ എപ്പോഴും പുറത്തുവരാറുണ്ട്.  (Image Credits: Getty Images)

പല തരത്തിലുള്ള ആഗ്രഹങ്ങളും ജീവിതശൈലിയുമാണ് ഓരോ മനുഷ്യര്‍ക്കുമുള്ളത്. പുതിയ വാഹനങ്ങള്‍ വാങ്ങിച്ചാല്‍ ഫാന്‍സി നമ്പര്‍ സ്വന്തമാക്കാനുള്ള ശ്രമങ്ങളാകും ഭൂരിഭാഗം ആളുകളും നടത്തുന്നത്. സിനിമാ താരങ്ങളെല്ലാം തന്നെ ഉയര്‍ന്ന വില നല്‍കി ഫാന്‍സി നമ്പറുകള്‍ സ്വന്തമാക്കുന്ന വാര്‍ത്തകള്‍ എപ്പോഴും പുറത്തുവരാറുണ്ട്. (Image Credits: Getty Images)

2 / 5

എന്നാല്‍ അവരെയെല്ലാം പിന്നിലാക്കി, രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയിരിക്കുകയാണ് ഹരിയാനയിലെ ചാര്‍ഖി ദാദ്രി ജില്ലയില്‍ നിന്നുള്ള സുധീര്‍ കുമാര്‍. 1.17 കോടി രൂപ നല്‍കി HR 88 B 8888 എന്ന ഫാന്‍സി നമ്പറാണ് അദ്ദേഹം സ്വന്തമാക്കിയത്.

3 / 5

45 പേര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ ലേലത്തിന്റെ അടിസ്ഥാന വില 50,000 രൂപയായിരുന്നു. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ വെബ് പോര്‍ട്ടലായ fancy.parivahan.gov.in വഴിയാണ് ലേലം നടക്കുന്നത്.

4 / 5

സുധീറിന്റെ വാഹന നമ്പറിലെ എച്ച് ആര്‍ ഹരിയാനയെ സൂചിപ്പിക്കുന്നു. 88 എന്ന ബദ്ര റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് നമ്പറാണ്.

5 / 5

ലേല പ്രക്രിയ ഓട്ടോമേറ്റഡ് ആണെന്നും ഓണ്‍ലൈന്‍ വഴിയാണ് എല്ലാ കാര്യങ്ങളും നടക്കുന്നതെന്നും ഹരിയാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അതുല്‍ കുമാര്‍ പറഞ്ഞു. എന്നാല്‍ 1.17 കോടി രൂപയ്ക്ക് ഫാന്‍സി നമ്പര്‍ ആരെങ്കിലും സ്വന്തമാക്കിയോ എന്ന കാര്യം ഇപ്പോള്‍ സ്ഥിരീകരിക്കാനാകില്ലെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ