AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hair Growth Tips: രാത്രിയില്‍ എണ്ണ തേച്ച് കിടക്കുന്നത് മുടി വളര്‍ച്ചയ്ക്ക് സഹായിക്കുമോ?

Is It Good to Apply Oil to Your Hair at Night: മുടി വളരാന്‍ വേണ്ടി കഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. എന്നാല്‍ മുടി വളരുന്നത് മാത്രമല്ല, മുടി കൊഴിഞ്ഞുപോകാതെ സംരക്ഷിക്കുന്നതും വളരെ പ്രധാനമാണ്. നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമവുമെല്ലാം മുടിയുടെ ആരോഗ്യത്തെയും മോശമായി ബാധിക്കുന്നുണ്ട്.

shiji-mk
Shiji M K | Published: 08 Jul 2025 07:58 AM
മുടിയില്‍ ഓയില്‍ മസാജ് ചെയ്യുന്നത് വളരെ നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പല രീതികളിലാണ് ആളുകള്‍ മുടിയില്‍ എണ്ണ തേക്കുന്നത്. രാത്രിയില്‍ തലയില്‍ എണ്ണ തേച്ച് കിടന്നുറങ്ങുന്നവരും നമുക്കിടയിലുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ഉപകാരമുണ്ടോ? (Image Credits: Getty Images)

1 / 5
രാത്രിയില്‍ എണ്ണ തേച്ച് കിടന്നുറങ്ങുന്നത് കൊണ്ട് പ്രത്യേകിച്ച് ഉപകാരമൊന്നുമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കുളിക്കുന്നതിന് 1 മണിക്കൂര്‍ മുമ്പ് എണ്ണ പുരട്ടിയാല്‍ മതിയാകും. ഓരോരുത്തരുടെയും ശരീരത്തിന് അനുസരിച്ചാണ് എണ്ണ തലയില്‍ വെക്കേണ്ട സമയം നിശ്ചയിക്കേണ്ടത്.

2 / 5
വരണ്ട മുടിയുള്ളവര്‍ 1 മണിക്കൂര്‍, പിത്ത ശരീരപ്രകൃതമുള്ളവര്‍ 30-45 മിനിറ്റ്, എണ്ണമയമുള്ള മുടിയുള്ളവര്‍ 15-20 മിനിറ്റ്, കുട്ടികളില്‍ 10-15 മിനിറ്റ് എന്നിങ്ങനെയാണ് എണ്ണ തേച്ച് പിടിപ്പിക്കേണ്ടത്.

3 / 5
രാത്രി മുഴുവന്‍ എണ്ണ തേച്ച് കിടന്നാല്‍ അത് കഫദോഷം വര്‍ധിപ്പിക്കും. ചുമ, തലവേദന, ജലദോഷം തുടങ്ങിയവയ്ക്ക് കാരണമാകുകയും ചെയ്യുന്നു. കൂടാതെ താരന്‍ ഉണ്ടാകാനുള്ള സാധ്യതയും ഇരട്ടിയാക്കുന്നുണ്ട്.

4 / 5
നിങ്ങളുടെ ആരോഗ്യ സ്ഥിതി അനുസരിച്ച് മാത്രമാണ് തലയില്‍ എത്ര സമയം എണ്ണ വെക്കണം എന്ന കാര്യം തീരുമാനിക്കേണ്ടത്. അനാരോഗ്യകരമായ ശീലങ്ങള്‍ പിന്തുടരുന്നത് അസുഖങ്ങള്‍ക്ക് കാരണമാകും.

5 / 5