AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Impact of Sunscreen on Vitamin D Levels: സൺസ്‌ക്രീൻ വിറ്റാമിൻ ഡിയുടെ കുറവിന് കാരണമാകുമോ? അറിയാം

Can Sunscreen Block Vitamin D Absorption: പതിവായ സൺസ്‌ക്രീൻ ഉപയോഗം വിറ്റാമിൻ ഡിയുടെ കുറവിന് കാരണമാകുമോ എന്നത് പലരുടെയും സംശയമാണ്. ഇതിന് ഉത്തരം നൽകിയിരിക്കുകയാണ് ഡെര്‍മറ്റോളജിസ്റ്റ് കിരണ്‍ സേഥി.

nandha-das
Nandha Das | Published: 24 Aug 2025 07:43 AM
വേനൽക്കാലത്തും മഴക്കാലത്തുമെല്ലാം നമ്മൾ പുറത്തിറങ്ങുമ്പോൾ സൺസ്‌ക്രീൻ ഉപയോഗിക്കാറുണ്ട്. ഡോക്ടർമാരും ഇതുതന്നെയാണ് നിർദേശിക്കുന്നത്. ദോഷകരമായ അള്‍ട്രാവയലറ്റ് വികിരണങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാൻ സൺസ്‌ക്രീൻ സഹായിക്കും. (Image Credits: Pexels)

1 / 5
എന്നാൽ, പതിവായ സൺസ്‌ക്രീൻ ഉപയോഗം വിറ്റാമിൻ ഡിയുടെ കുറവിന് കാരണമാകുമോ എന്നതാണ് പലർക്കും സംശയം. ഇതിന് ഉത്തരം നൽകിയിരിക്കുകയാണ് ഡെര്‍മറ്റോളജിസ്റ്റ് കിരണ്‍ സേഥി. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് അവര്‍ ഇക്കാര്യം കുറിച്ചത്. (Image Credits: Pexels)

2 / 5
അള്‍ട്രാവയലറ്റ് രശ്മികളെ സൺസ്‌ക്രീൻ പൂർണമായും തടയുന്നില്ല. ആവശ്യമായ അളവിൽ യുവിബി ശരീരത്തിലേക്ക് കടന്നുപോകാൻ അനുവദിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സൺസ്‌ക്രീൻ ഉപയോഗം വിറ്റാമിൻ ഡിയുടെ അഭാവത്തിന് കാരണമാവുകയില്ലെന്ന് ഡെര്‍മറ്റോളജിസ്റ്റ് പറയുന്നു. (Image Credits: Pexels)

3 / 5
പതിവായി സൺസ്‌ക്രീൻ ഉപയോഗിക്കുന്ന ആളുകൾക്കും, ശരീരത്തിൽ വിറ്റാമിന്‍ ഡിയുടെ അളവ് നിലനിർത്താൻ കഴിയും. വിറ്റാമിൻ ഡി ലഭിക്കാനായി മണിക്കൂറുകളോളം വെയിലത്ത് നിൽക്കേണ്ട ആവശ്യമില്ല. പകരം ആഴ്ചയിൽ ഒന്നോ രണ്ടോ തവണ 10 മിനിറ്റ് മുതൽ അരമണിക്കൂർ വരെ സൂര്യപ്രകാശമേറ്റാൽ മതിയാകും. (Image Credits: Pexels)

4 / 5
വിറ്റാമിന്‍ ഡി ലഭിക്കുന്നതിനായി ഒരിക്കലും സണ്‍സ്‌ക്രീന്‍ ഉപയോഗം ഒഴിവാക്കരുതെന്നും ഡെര്‍മറ്റോളജിസ്റ്റ് വ്യക്തമാക്കി. ധാരാളം സൂര്യപ്രകാശം ഏൽക്കുന്നത് ചുളിവുകള്‍, അകാല വാര്‍ദ്ധക്യം, സ്‌കിന്‍ കാന്‍സര്‍ തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കും. (Image Credits: Pexels)

5 / 5