AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bloating After Meal: സദ്യ കഴിച്ചാലോ മറ്റ് ഭക്ഷണം കഴിച്ചാലോ വയറു വീർക്കാറുണ്ടോ? ദാ പരിഹരിക്കാം ഇങ്ങനെ

Stomach Bloating After Meal: മാനസിക സമ്മർദ്ദം, ഭക്ഷണത്തിന്റെ അഭാവം, മരുന്നുകളുടെ ഉപയോഗം ഇവയെല്ലാം പലപ്പോഴും വയറു വീർക്കലിന് കാരണമാകാറുണ്ട്. കൃത്യമായ സമയത്ത് വേണ്ട പരിചരണം നൽകിയില്ലെങ്കിൽ ഇത് പിന്നീട് നെഞ്ചെരിച്ചിൽ, ദഹന പ്രശ്‌നങ്ങൾ എന്നിവയ്ക്കെല്ലാം കാരണമാകുന്നു.

neethu-vijayan
Neethu Vijayan | Published: 23 Aug 2025 19:34 PM
നല്ലൊരു സദ്യ കഴിച്ച് ആസ്വദിക്കാമെന്ന് വിചാരിച്ചാൽ നിങ്ങളുടെ ശരീരം അതിന് അനുവദിക്കുന്നില്ലെങ്കിൽ അത് നിങ്ങൾ അനുഭവിക്കുന്ന ഏറ്റവും മോശം അവസ്ഥയാണ്. വയറുവീർക്കൽ, വയറുവേദന, ​ഗ്യാസ് തുടങ്ങിയവ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ തീർച്ചയായും ഈ അവസ്ഥ മാറ്റിയെടുക്കണം. കാരണം ഇത് പിന്നീട് ​ഗുരുതരമായ പ്രശ്നങ്ങളിലേക്ക് മാറിയേക്കാം. (Photos Credit: Freepix)

1 / 5
മാനസിക സമ്മർദ്ദം, ഭക്ഷണത്തിന്റെ അഭാവം, മരുന്നുകളുടെ ഉപയോഗം ഇവയെല്ലാം പലപ്പോഴും വയറു വീർക്കലിന് കാരണമാകാറുണ്ട്. കൃത്യമായ സമയത്ത് വേണ്ട പരിചരണം നൽകിയില്ലെങ്കിൽ ഇത് പിന്നീട് നെഞ്ചെരിച്ചിൽ, ദഹന പ്രശ്‌നങ്ങൾ എന്നിവയ്ക്കെല്ലാം കാരണമാകുന്നു. മലബന്ധം, അമിതമായി ഭക്ഷണം കഴിക്കുക, സീലിയാക് രോഗം ഇങ്ങനെ പലതും ഇതിന് പിന്നിലെ മറ്റ് കാരണങ്ങളാണ്. (Photos Credit: Freepix)

2 / 5
ഇത്തരം അസ്വസ്ഥതകൾ ഒഴിവാക്കുന്നതിന് ഭക്ഷണത്തിന് ശേഷം നടക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. നടക്കുന്നതിലൂടെ വയറ്റിനുള്ളിൽ തങ്ങി നിൽക്കുന്ന വായു പുറത്തുവിടാൻ സാധിക്കുന്നു. വേഗത്തിൽ നടക്കുക എന്നുള്ളതാണ് പ്രധാനം. ഇങ്ങനെ ചെയ്യുന്നതിലൂടെ വയറു വീർക്കൽ ഒരു പരിധിവരെ നിങ്ങൾക്ക് അകറ്റി നിർത്താൻ സാധിക്കും. (Photos Credit: Freepix)

3 / 5
നാരങ്ങയും ഇഞ്ചിയും അടങ്ങിയ വെള്ളം ദഹനപ്രശ്നങ്ങൾ ഇല്ലാതാക്കാൻ നല്ലതാണ്. ഇത് ആൽക്കലൈൻ പിഎച്ച് പ്രോത്സാഹിപ്പിക്കുകയും, അതിലൂടെ അസിഡിറ്റിയും വാതക രൂപീകരണവും കുറയ്ക്കുകയും ചെയ്യുന്നു. ഇത് ആരോഗ്യകരമായ ദഹനത്തെ ഉത്തേജിപ്പിക്കുകയും കുടലിലെയും വയറ്റിലെയും മാലിന്യങ്ങൾ വേഗത്തിൽ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. (Photos Credit: Freepix)

4 / 5
മലബന്ധം ഒഴിവാക്കിയാൽ തന്നെ വയർ വീർക്കുന്നതിന് നല്ലൊരു ആശ്വാസം ലഭിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. നാരുകൾ കൂടുതൽ അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, നട്സ്, സീഡ്സ് എന്നിവ ധാരാളം കഴിക്കുന്നത്‌ മലബന്ധം ഒഴിവാക്കാൻ സഹായിക്കും. കൂടാതെ വെള്ളം ധാരാളമായി കുടിക്കാൻ ശ്രമിക്കു. ഇത് പല പ്രശ്നങ്ങളും തടയുന്നു. (Photos Credit: Freepix)

5 / 5