Healthy Lifestyle: കറികളിലും ചായയിലും ഏലക്കായ മുഴുവനായി ഇടാറുണ്ടോ? സൂക്ഷിക്കണം അപടകമാണ്
Cardamom Hidden Risk: കറികളിലായാലും ചായയിലായാലും ഏലയ്ക്ക മുഴുവനായി ചേർക്കാറുണ്ടോ? എങ്കിൽ ഈ ശീലം ഇന്നത്തോടെ നിർത്തിക്കോളു. ഏലയ്ക്കായ്ക്ക് രുചി വരുത്തുന്നത് അതിൻ്റെ ഉള്ളിലെ കുരുവിൽ നിന്നാണ്. അതുകൊണ്ട് തന്നെ രുചിക്കും മണത്തിനുമായി അതിൻ്റെ തോട് ചേർക്കേണ്ടതില്ല.

ഏലയ്ക്ക ഇട്ട ചായ കുടിക്കാൻ മിക്കവർക്കും ഇഷ്ടമാണ്. അതുപോലെ കറികളിൽ രുചി കൂടാനും ഏലയ്ക്കായ നമ്മൾ ചേർക്കാറുണ്ട്. സുഗന്ധവും രുചിയും ഗുണങ്ങൾ ഇതിനെ മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിർത്തുന്നു. പക്ഷേ ഏലയ്ക്കായ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. (Image Credits: Getty Images)

നിങ്ങൾ കറികളിലായാലും ചായയിലായാലും ഏലയ്ക്ക മുഴുവനായി ചേർക്കാറുണ്ടോ? എങ്കിൽ ഈ ശീലം ഇന്നത്തോടെ നിർത്തിക്കോളു. ഏലയ്ക്കായ്ക്ക് രുചി വരുത്തുന്നത് അതിൻ്റെ ഉള്ളിലെ കുരുവിൽ നിന്നാണ്. അതുകൊണ്ട് തന്നെ രുചിക്കും മണത്തിനുമായി അതിൻ്റെ തോട് ചേർക്കേണ്ടതില്ല.

വിപണിയിൽ വില കൂടിയ സുഗന്ധവ്യജ്ഞനമായതിനാൽ കർഷകർ പലപ്പോഴും കീടനാശിനികൾ തളിച്ചാണ് ഇതിനെ പാകപ്പെടുത്തി എടുക്കുന്നത്. ചിലപ്പോൾ തോടിന് നിറം ലഭിക്കാൻ പച്ച നിറത്തിലുള്ള രാസവസ്തുക്കളിൽ മുക്കാറുണ്ട്. കടയിൽ നിന്ന് വാങ്ങി നമ്മൾ കഴുകുകയോ ഒന്നും ചെയ്യാതെ തന്നെ ഇത് കറികളിലേക്ക് ഇടുന്നു.

ആ സമയം ഇതിലെ കീടനാശിനിയും രാസവസ്തുക്കളും നേരെ നമ്മുടെ വിഭവങ്ങളിലേക്ക് പിടിക്കും. അതിനാൽ തോട് കളഞ്ഞ് അകത്തുള്ള കുരു മാത്രമെ എപ്പോഴും ഉപയോഗിക്കാവൂ. കടകളിൽ നിന്ന് ഏലയ്ക്കയുടെ പൊടി വാങ്ങുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇതിൽ ഏലയ്ക്കയുടെ തൊലിയും കൂടി ചേർത്താണ് പൊടിക്കാറുള്ളത്.

വീട്ടിൽ കായകൾ വാങ്ങി നമ്മൾ തന്നെ തോട് നീക്കം ചെയ്ത് പൊടിച്ചു വയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ഇതാകുമ്പോൾ ആവശ്യാനുസരണം ഉപയോഗിക്കാൻ സാധിക്കും. എപ്പോഴും പുതിയ ഏലയ്ക്കയ്ക്ക് പായ്ക്കറ്റ് തുറക്കുന്നതിനു മുമ്പുതന്നെ ശക്തമായ, മധുരമുള്ള സുഗന്ധമുണ്ടാകും. എന്നാൽ പൊടിച്ച ഏലയ്ക്കയിൽ ഈ സുഗന്ധം ആഴ്ചകൾ കൊണ്ട് തന്നെ നഷ്ടമായേക്കാം.