ഡ്രീം ഇലവൻ്റെ പുറത്താവൽ; ഏഷ്യാ കപ്പിൽ ഇന്ത്യ സ്പോൺസർമാരില്ലാതെ കളിക്കുമോ? | Dream11 Exit As Jersey Sponsor Will Team India Have To Play In Asia Cup Without A Sponsor Here Is All You Need To Know Malayalam news - Malayalam Tv9

Dream11: ഡ്രീം ഇലവൻ്റെ പുറത്താവൽ; ഏഷ്യാ കപ്പിൽ ഇന്ത്യ സ്പോൺസർമാരില്ലാതെ കളിക്കുമോ?

Updated On: 

24 Aug 2025 08:19 AM

India Jersey Sponsorship In Asia Cup: ഏഷ്യാ കപ്പിൽ ഇന്ത്യ സ്പോൺസർമാരില്ലാതെ കളിക്കേണ്ടിവരുമോ? കളിക്കേണ്ടിവന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ.

1 / 5ഇന്ത്യയുടെ ജഴ്സി സ്പോൺസർമാരായ ഡ്രീം ഇലവൻ അടക്കം നിരോധിക്കപ്പെട്ടതോടെ വരുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ സ്പോൺസർമാരില്ലാതെ കളിക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഏഷ്യാ കപ്പ് ആരംഭിക്കുക. അതുകൊണ്ട് തന്നെ തീരുമാനമെടുക്കാൻ അധിക സമയമില്ല. (Image Courtesy- Social Media)

ഇന്ത്യയുടെ ജഴ്സി സ്പോൺസർമാരായ ഡ്രീം ഇലവൻ അടക്കം നിരോധിക്കപ്പെട്ടതോടെ വരുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ സ്പോൺസർമാരില്ലാതെ കളിക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഏഷ്യാ കപ്പ് ആരംഭിക്കുക. അതുകൊണ്ട് തന്നെ തീരുമാനമെടുക്കാൻ അധിക സമയമില്ല. (Image Courtesy- Social Media)

2 / 5

സാധാരണ രീതിയിൽ ഒരു ജഴ്സി സ്പോൺസറുടെ കാലാവധി അവസാനിച്ചാൽ ബിസിസിഐ അടുത്ത സ്പോൺസർമാരെ തേടും. ഇതിനായി ലേലം ക്ഷണിക്കും. ഉയർന്ന തുക സമർപ്പിക്കുന്നയാൾക്ക് സ്പോൺസർഷിപ്പ് കാലാവധി നൽകും. എന്നാൽ, കുറഞ്ഞ സമയം പ്രതിസന്ധിയായി തുടരുകയാണ്.

3 / 5

ഏഷ്യാ കപ്പിന് മുൻപ് സ്പോൺസർമാരെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ജഴ്സി സ്പോൺസർമാർ ഇല്ലാതെയാവും ടീം ഇന്ത്യ കളത്തിലിറങ്ങുക. വിവിധ റിപ്പോർട്ടുകൾ പ്രകാരം ഡ്രീം ഇലവൻ്റെ പേര് പ്രിൻ്റ് ചെയ്ത ജഴ്സികൾ ഇതിനകം തയ്യാറാക്കിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഇത് ഉപയോഗിക്കില്ല.

4 / 5

2023ലാണ് ഡ്രീം ഇലവനും ബിസിസിഐയും തമ്മിലുള്ള കരാർ ആരംഭിച്ചത്. ബൈജൂസിൻ്റെ കാലാവധി അവസാനിച്ചതോടെയാണ് ഡ്രീം ഇലവൻ ഈ സ്ഥാനത്തെത്തിയത്. 2026 വരെയായിരുന്നു കരാർ കാലാവധി. ഈ കാലയളവിൽ 358 കോടി രൂപയാണ് ഡ്രീം ഇലവൻ ബിസിസിഐയ്ക്ക് നൽകേണ്ടിയിരുന്നത്.

5 / 5

ഓൺലൈൻ ഗെയ്മിങ് ആപ്ലിക്കേഷനുകൾക്ക് നിരോധനമേർപ്പെടുത്തുന്ന ബില്ല് പാസാക്കിയതാണ് ഡ്രീം ഇലവൻ അടക്കമുള്ള ഫാൻ്റസി ഗെയിമിങ് ആപ്പുകൾക്ക് തിരിച്ചടിയായത്.പണം വച്ചുള്ള ഓൺലൈൻ ഗെയ്മിങ് ആപ്ലിക്കേഷനുകളെ നിരോധിക്കുന്നതാണ് ഈ ബിൽ.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും