Monsoon Driving Tips : മഴയാണ്... വെള്ളത്തിലൂടെ വണ്ടിയോടിക്കുമ്പോൾ ഇക്കാര്യങ്ങൾ ഓർക്കണേ... | Driving in the Rain, Important Things to Remember When Navigating Flooded Roads, Tips Malayalam news - Malayalam Tv9

Monsoon Driving Tips : മഴയാണ്… വെള്ളത്തിലൂടെ വണ്ടിയോടിക്കുമ്പോൾ ഇക്കാര്യങ്ങൾ ഓർക്കണേ…

Updated On: 

01 Aug 2026 | 06:15 PM

Monsoon Driving Tips : കേരളത്തിൽ മഴ അതിശക്തമായി തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിൽ എല്ലാം വെള്ളം കയറുന്ന സാഹചര്യമുണ്ട്. ഇത്തരം സാഹചര്യത്തിൽ വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. അതിപ്പോൾ ചെറിയ വെള്ളക്കെട്ട് ആണെങ്കിലും സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ വാഹനത്തിനും നമുക്കും പണി കിട്ടും.

1 / 5
വെള്ളക്കെട്ടിലേക്ക് കാർ ഇറക്കുന്നതിന് മുമ്പ്  ജലനിരപ്പ് എത്രത്തോളം ഉയരത്തിലാണ് എന്ന കാൽക്കുലേഷൻ നമുക്കുണ്ടാകണം. അതേപ്പറ്റി ധാരണ ഇല്ലെങ്കിൽ ഒരിക്കലും വാഹനം വെള്ളക്കെട്ടിലേക്ക് ഇറക്കാൻ ശ്രമിക്കരുത്. പരമാവധി വാഹനത്തിന്റെ സൈലൻസറിന് താഴെ വരെ മാത്രം ജലനിരപ്പ് വരുന്ന സാഹചര്യം ആണെങ്കിൽ വലിയ കുഴപ്പം ഉണ്ടാകില്ല. (Image Credit Source Getty Images )

2 / 5
സൈലൻസർ കുഴലിന് മുകളിലേക്ക് വെള്ളം വരുന്ന അവസ്ഥയാണ് എങ്കിൽ വാഹനം നിന്ന് പോകാൻ സാധ്യതയുണ്ട്. ഇനി അത്തരം ഒരു സാഹചര്യത്തിൽ  അകപ്പെട്ടു പോയാൽ. പ്രധാനമായും ശ്രദ്ധിക്കേണ്ടത് വാഹനം ഓഫാക്കാതെ നോക്കുക എന്നുള്ളതാണ്. വെള്ളക്കെട്ട് കഴിയുന്നതുവരെ  പരമാവധി വേഗത കുറച്ച് ഫസ്റ്റ് ഗിയറിൽ തന്നെ മുന്നോട്ടുപോവുക.

3 / 5
മറ്റൊന്ന് വാഹനത്തിന്റെ എയർ ഫിൽട്ടറിൽ  വെള്ളം കയറാതെ നോക്കുക എന്നുള്ളതാണ്. എയർ ഫിൽട്ടർ വഴി  വെള്ളം കയറിയാൽ അത് നേരെ എൻജിനിലേക്കാണ് പോവുക. ഇത് എൻജിന് കാര്യമായ തകരാറുകൾ ഉണ്ടാക്കും. അതുകൊണ്ട് നമ്മൾ ഓടിക്കുന്ന വാഹനത്തിന്റെ എയർ ഫിൽട്ടർ എവിടെയാണ് ഇരിക്കുന്നത് എന്ന മിനിമം അറിവ് ഉണ്ടായിരിക്കണം.

4 / 5
ഇനി വെള്ളത്തിലൂടെ വാഹനം ഓടിക്കുമ്പോൾ പെട്ടെന്ന് നിന്നു പോകുന്ന സാഹചര്യം ഉണ്ടായാൽ. ഒരിക്കലും റീസ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്. കഴിയുമെങ്കിൽ വെള്ളക്കെട്ടിൽ നിന്ന്  തള്ളി വാഹനം നീക്കുകയാണ് വേണ്ടത്.  വെള്ളക്കെട്ടിൽ നിൽക്കുന്ന വാഹനം വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുമ്പോൾ എൻജിനിലേക്ക് വെള്ളം കയറാൻ സാധ്യതയുണ്ട്.

5 / 5
വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കഴിയുമ്പോൾ സ്വാഭാവികമായും ബ്രേക്ക് ഡ്രമ്മിലും ഡിസ്കുകളിലും  അഴുക്കോ ചെളിയോ ജലാംശമോ പറ്റിപ്പിടിച്ചിരിക്കാൻ  സാധ്യതയുണ്ട്. അതുകൊണ്ട് ഇത് വാഹനത്തിന്റെ ബ്രേക്കിങ്ങിനെ പ്രതികൂലമായി ബാധിക്കും. അതിനാൽ വെള്ളക്കെട്ട് കഴിയുമ്പോൾ തന്നെ വാഹനത്തിന്റെ ബ്രേക്ക്  ചവിട്ടി ചെക്ക് ചെയ്യുക.

Follow Us
സാമ്പാർ പൊടി വീട്ടിൽ തയ്യാറാക്കാം! കടയിലേക്ക് ഓടണ്ട
ഓഗസ്റ്റിൽ ലോഞ്ച് ചെയ്യുന്ന സ്മാർട്ട്ഫോണുകൾ
രാവിലത്തെ കാപ്പി ഒഴിവാക്കരുത്! അറിയാം 4 പ്രധാന ഗുണങ്ങൾ
എന്നെ ചൈനക്കാരൻ എന്ന് വിളിക്കല്ലേ; ചിക്കൻ മഞ്ചുരിയൻ്റെ കഥ ഇങ്ങനെ!
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി