പൊടിയുണ്ട് വാതിലും ജനാലകളും അടച്ചിടണം; നിര്‍ദേശം നല്‍കി യുഎഇ | due to dusty weather conditions UAE recommends keeping doors and windows shut Malayalam news - Malayalam Tv9

പൊടിയുണ്ട് വാതിലും ജനാലകളും അടച്ചിടണം; നിര്‍ദേശം നല്‍കി യുഎഇ

Published: 

30 Dec 2025 | 08:49 AM

UAE Weather Alert: പൊടിക്കാറ്റില്‍ നിന്ന് രക്ഷനേടുന്നതിനായി യുഎഇ നിവാസികള്‍ സ്വയം സംരക്ഷണമൊരുക്കണമെന്ന് കാലാവസ്ഥ കേന്ദ്രം ആവശ്യപ്പെട്ടു. പൊടിയില്‍ നിന്ന് രക്ഷപ്പെടാനായി എന്തെല്ലാം ചെയ്യണമെന്ന മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്.

1 / 5യുഎഇ താമസക്കാര്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് ദേശീയ കാലാവസ്ഥ കേന്ദ്രം. രാജ്യത്തെ കാലാവസ്ഥ മാറിയതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദേശം. പൊടിപടലം നിറഞ്ഞ കാലാവസ്ഥയാണ് നിലവില്‍ യുഎഇയില്‍ അനുഭവപ്പെടുന്നത്. (Image Credits: Getty Images)

യുഎഇ താമസക്കാര്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് ദേശീയ കാലാവസ്ഥ കേന്ദ്രം. രാജ്യത്തെ കാലാവസ്ഥ മാറിയതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദേശം. പൊടിപടലം നിറഞ്ഞ കാലാവസ്ഥയാണ് നിലവില്‍ യുഎഇയില്‍ അനുഭവപ്പെടുന്നത്. (Image Credits: Getty Images)

2 / 5

പൊടിക്കാറ്റില്‍ നിന്ന് രക്ഷനേടുന്നതിനായി യുഎഇ നിവാസികള്‍ സ്വയം സംരക്ഷണമൊരുക്കണമെന്ന് കാലാവസ്ഥ കേന്ദ്രം ആവശ്യപ്പെട്ടു. പൊടിയില്‍ നിന്ന് രക്ഷപ്പെടാനായി എന്തെല്ലാം ചെയ്യണമെന്ന മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്.

3 / 5

പൊടിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്. വാഹനമോടിക്കുന്ന സമയത്ത് പൊടിയില്‍ നിന്ന് രക്ഷനേടാന്‍ മുന്‍കരുതല്‍ സ്വീകരിക്കുക. ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം.

4 / 5

വീടിനും മറ്റ് കെട്ടിടങ്ങളുടെയും ഉള്ളിലേക്ക് പൊടി കടക്കാതിരിക്കാന്‍ വാതിലുകളും ജനാലുകളും എപ്പോഴും അടച്ചിടുക. സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഔദ്യോഗിക നിര്‍ദേശങ്ങളും അറിയിപ്പുകളും ശ്രദ്ധിക്കുക.

5 / 5

പൊടിപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷമാണെങ്കിലും യുഎഇയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിക്കുന്നു.

തടികുറയ്ക്കാൻ തുളസിവെള്ളമോ?
ഹാപ്പി ന്യൂയര്‍ പറയാം വെറൈറ്റിയായി
നരച്ച മുടി പിഴുതാൽ കൂടുതൽ മുടി നരയ്ക്കുമോ?
പഞ്ചസാര വേണ്ട, തണുപ്പിന് ബെസ്റ്റ് ശർക്കര, ​ഗുണങ്ങളിതാ...
Thrissur Accident Video: തൃശ്ശൂരിൽ ദേശീയപാതയിലെ ഞെട്ടിക്കുന്ന അപകടം
കുളനടയിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം
പാട്ടവയൽ - ബത്തേരി റോഡിൽ ഇറങ്ങി നടക്കുന്ന കടുവ
വാൽപ്പാറ അയ്യർപാടി എസ്റ്റേറ്റ് പരിസരത്ത് കണ്ട പുലി