Duleep Trophy 2025: തിളങ്ങിയത് നിധീഷ് മാത്രം, അസ്ഹറുദ്ദീനും സല്‍മാനും ഫൈനല്‍ നിര്‍ണായകം
Duleep Trophy 2025 Final: സെമി ഫൈനലില്‍ മലയാളി താരങ്ങളില്‍ തിളങ്ങിയത് എംഡി നിധീഷ് മാത്രം. സൗത്ത് സോണ്‍ താരമായ നിധീഷ് നോര്‍ത്ത് സോണിനെതിരെ മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനും, സല്‍മാന്‍ നിസാറിനും തിളങ്ങാനായില്ല

ദുലീപ് ട്രോഫിയില്‍ സെമി ഫൈനലില്‍ മലയാളി താരങ്ങളില്‍ തിളങ്ങിയത് എംഡി നിധീഷ് മാത്രം. സൗത്ത് സോണ്‍ താരമായ നിധീഷ് നോര്‍ത്ത് സോണിനെതിരെ മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനും, സല്‍മാന്‍ നിസാറിനും തിളങ്ങാനായില്ല (Image Credits: PTI)

അസ്ഹറുദ്ദീന്‍ 36 പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായി. 69 പന്തില്‍ 29 റണ്‍സാണ് സല്‍മാന്‍ നിസാര്‍ എടുത്തത്. സെപ്തംബര്‍ 11ന് ആരംഭിക്കുന്ന ഫൈനലില്‍ സൗത്ത് സോണും സെന്‍ട്രല്‍ സോണും ഏറ്റുമുട്ടും (Image Credits: PTI)

ദേശീയ സെലക്ടര്‍മാരുടെ ശ്രദ്ധയില്‍പെടാന്‍ അസ്ഹറുദ്ദീനും, സല്‍മാനും ഫൈനലില്‍ മികച്ച പ്രകടനം പുറത്തെുത്തേ തീരൂ. നോര്‍ത്ത് സോണിനെതിരായ സെമി പോരാട്ടം സമനിലയില്‍ കലാശിച്ചിരുന്നു. സ്‌കോര്‍: സൗത്ത് സോണ്‍-536, ഒരു വിക്കറ്റിന് 95. നോര്‍ത്ത് സോണ്‍-361 (Image Credits: PTI)

ആദ്യ ഇന്നിങ്‌സ് ലീഡിന്റെ മികവിലാണ് സൗത്ത് സോണ്‍ ഫൈനലിലെത്തിയത്. 152 റണ്‍സെടുത്ത നാരായണ്‍ ജഗദീശന്റെ ബാറ്റിങാണ് സൗത്ത് സോണിന് കരുത്തായത്. രണ്ടാം ഇന്നിങ്‌സില്‍ താരം പുറത്താകാതെ 52 റണ്‍സെടുത്തു (Image Credits: PTI)

ആദ്യ ഇന്നിങ്‌സില്‍ 57 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കല്‍, 54 റണ്‍സെടുത്ത റിക്കി ഭുയി, 58 റണ്‍സെടുത്ത തനയ് ത്യാഗരാജന്‍ എന്നിവരും തിളങ്ങി. നിധീഷിനെ കൂടാതെ നാല് വിക്കറ്റെടുത്ത ഗുര്‍ജപ്‌നീത് സിങും ബൗളിങില്‍ മികച്ച പ്രകടനം പുറത്തെടുത്തു (Image Credits: PTI)