I Am Game - Dulquer Salmaan : ഐ ആം ​ഗെയിമിന് എന്തുപറ്റി? ബോക്സ് ഓഫീസ് കണക്കുകൾ ഇങ്ങനെ | Dulquer Salmaan Starring I AM Game Movie, Box Office Collection Report Malayalam news - Malayalam Tv9

I Am Game – Dulquer Salmaan : ഐ ആം ​ഗെയിമിന് എന്തുപറ്റി? ബോക്സ് ഓഫീസ് കണക്കുകൾ ഇങ്ങനെ

Published: 

14 Sep 2026 | 10:55 PM

I Am Game Movie Box Office Collection : ദുൽഖറിനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമാണ് ഐ ആം ഗയിം. ഈ കഴിഞ്ഞ സെപ്റ്റംബർ മൂന്നാം തീയതിയാണ് സിനിമ തിയേറ്ററുകളിൽ എത്തിയത്. ഒരിടവേളയ്ക്ക് ശേഷമുള്ള ദുൽഖറിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് എന്ന നിലയിൽ വലിയ ആവേശമായിരുന്നു പ്രേക്ഷകർക്ക് ഉണ്ടായിരുന്നത്.

1 / 5
സിനിമ പുറത്തിറങ്ങി ഇപ്പോൾ രണ്ടാം വാരം പൂർത്തിയാവുകയാണ്. ഈ സാഹചര്യത്തിൽ ഐ ആം ഗെയിമിന്റെ ബോക്സ് ഓഫീസ് കളക്ഷനുകൾ എങ്ങനെയാണ് എന്ന് നോക്കാം. സാക്നിൽക് കണക്കുകൾ പ്രകാരം സിനിമ  സെപ്റ്റംബർ 13 വരെ വേൾഡ് വൈഡ് കളക്ഷൻ ആയി നേടിയിരിക്കുന്നത് 47. 25 കോടിയാണ്.  (  Image Credit Source - Social Media ).

2 / 5
ഇന്ത്യയിൽ നിന്ന് ഗ്രോസ് കളക്ഷനായി  29.05 കോടി നേടിയ ഐ ആം ഗെയിം  ഓവർസീസ് റിലീസിലൂടെ  18.20 കോടിയും സ്വന്തമാക്കി. ഈ സിനിമയ്ക്ക് എതിരാളിയായി തീയേറ്ററിൽ ഉണ്ടായിരുന്നത് നിവിൻപോളി നായകനായ എത്തിയ ബത്ലഹേം കുടുംബയൂണിറ്റ് ആണ്.

3 / 5
ആക്ഷൻ ത്രില്ലർ എന്ന നിലയ്ക്ക് എത്തിയ ഈ സിനിമയ്ക്ക്  ആദ്യ ദിവസങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. റിലീസ് ചെയ്ത ആദ്യദിവസം   4.5 കോടി രൂപയാണ്    കളക്ട് ചെയ്തത്. ഇതുതന്നെയാണ് സിനിമയുടെ ഏറ്റവും ഉയർന്ന പ്രതിദിന കളക്ഷൻ ആയി തുടരുന്നത്.

4 / 5
രണ്ടാം ദിവസം 3.15 കോടി നേടിയ സിനിമ  മൂന്നാം ദിവസത്തിലേക്ക് എത്തിയപ്പോൾ 2.85 കോടിയാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. എന്നാൽ അടുത്ത ദിവസം  ഇത് 3.1 കോടിയിലേക്ക് ഉയർന്നു.  പക്ഷേ പിന്നീടങ്ങോട്ട്   കളക്ഷൻ കുറഞ്ഞുവരുന്നതാണ് കാണുന്നത്. സെപ്റ്റംബർ പതിമൂന്നാം തീയതി ഏകദേശം 50 ലക്ഷത്തിന് അടുത്താണ് സിനിമയുടെ  കളക്ഷൻ വന്നത്. ഒരുപക്ഷേ വരുന്ന അവധി ദിവസങ്ങളിൽ കളക്ഷൻ ഇതിനേക്കാൾ ഉയർന്നേക്കാം.

5 / 5
കയാദു ലോഹറാണ് സിനിമയിലെ നായിക. മലയാളത്തിനു പുറമേ ഹിന്ദി,  തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും സിനിമ റിലീസ് ചെയ്തിരുന്നു. ആന്റണി വർഗീസ് പെപെ സിനിമയിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.  ആക്ഷന് വലിയ പ്രാധാന്യമുള്ള സിനിമ വേറിട്ടൊരു അനുഭവമാണെന്നാണ് ആദ്യദിനം പ്രേക്ഷകർ പങ്കുവച്ച അഭിപ്രായം. ജേക്സ് ബിജോയ് ആണ്  സിനിമയിൽ സംഗീതം ഒരുക്കിയിരിക്കുന്നത്. ചമൻ ചാക്കോയാണ് എഡിറ്റർ.

Loading...
Unable to load recommendations.
Follow Us
ചിന്തിച്ച് കാട് കയറാറുണ്ടോ? 'ഓവര്‍തിങ്കിങ്' ഒഴിവാക്കാന്‍ വഴികള്‍
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ബ്രിക്സ് കണ്ടൻ്റ് ക്രിയേറ്റർമാരോട് സംസാരിച്ച് മുഖ്യമന്ത്രി
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്