AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Highway Speed Limit: സ്പീഡ് 120 ആയാലും ഫൈൻ വേണ്ടെന്ന് ​ഗതാ​ഗത മന്ത്രി, ബാധകമാവുക ഈ റോഡുകളിൽ?

Minister Nitin Gadkari Highway Speed Limit: എക്‌സ്‌പ്രസ്‌വേകളിൽ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് അമിത വേഗതയുടെ പേരിൽ പിഴ ചുമത്തരുത് എന്ന് കേന്ദ്ര ഉപരിതല ​ഗതാ​ഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ നിർദേശം. ഇക്കാര്യം സംബന്ധിച്ച നിർദേശം ബന്ധപ്പെട്ട ഉദ്യോ ഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്ന് മന്ത്രി തന്നെയാണ് അറിയിച്ചത്.

Highway Speed Limit: സ്പീഡ് 120 ആയാലും ഫൈൻ വേണ്ടെന്ന് ​ഗതാ​ഗത മന്ത്രി, ബാധകമാവുക ഈ റോഡുകളിൽ?
Minister Nitin Gadkari Image Credit source: PTI
Amal KV
Amal KV | Published: 29 Oct 2026 | 11:02 PM

ടോപ് സ്പീഡിൽ വാഹനം ഓടിക്കാൻ ആ​ഗ്രഹിക്കുന്നവരെ സംബന്ധിച്ചെടുത്തോളം ഏറെ സന്തോഷമെന്ന് തോന്നുന്ന വാർത്തയാണ് ഇന്ന് പുറത്ത് വന്നത്. എക്‌സ്‌പ്രസ്‌വേകളിൽ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് അമിത വേഗതയുടെ പേരിൽ പിഴ ചുമത്തരുത് എന്ന് കേന്ദ്ര ഉപരിതല ​ഗതാ​ഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ നിർദേശം. ഇക്കാര്യം സംബന്ധിച്ച നിർദേശം ബന്ധപ്പെട്ട ഉദ്യോ ഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്ന് മന്ത്രി തന്നെയാണ് അറിയിച്ചത്.

മന്ത്രിയുടെ വാക്കുകൾ

ഇന്ത്യയിലെ ഹൈവേകളുടെ ഭാവിയെ സംബന്ധിച്ച് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് നിതിൻ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്. അമിതവേഗതയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആശങ്കകൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. നിശ്ചിത വേഗതയേക്കാൾ 20 ശതമാനം വരെ കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്കും പിഴയിൽ നിന്ന് ഇളവ് നൽകണമെന്നും, അതിൽ കൂടുതൽ വേഗതയിൽ പോകുന്ന വാഹനങ്ങൾക്ക് മാത്രം പിഴ ചുമത്തിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഇനി മുതൽ ട്രെയിനിൽ രാത്രി മൊബൈൽ ചാർജിം​ഗ് വേണ്ട, കർശന നിയന്ത്രണവുമായി റെയിൽവേ

നിലവിലെ വേ​ഗ പരിധി

ഡൽഹി- മുംബൈ എക്സ്പ്രസ്‌വേ പോലുള്ള പാതകളിൽ ഇപ്പോൾ  100 ​​മുതൽ 120 കിലോമീറ്റർ പെർ അവർ  വരെയാണ് വേഗത പരിധി വരുന്നത്. എന്നാൽ അമിതവേഗതയുടെ പേരിൽ പലർക്കും ഫൈൻ ലഭിക്കുന്നുണ്ട്. 120 കിലോമീറ്റർ വേഗത വരെയുള്ളവയ്ക്ക് നോട്ടീസുകൾ അയയ്ക്കരുതെന്ന് ഞാൻ നിർദ്ദേശം കൊടുത്തിട്ടുണ്ട്. 120 കിലോമീറ്ററിന് മുകളിലാണെങ്കിൽ പോലും, നിശ്ചിത പരിധിയിൽ നിന്ന് 20 ശതമാനം അധികം വരെ വേഗതയാണ് ഉള്ളതെങ്കിൽ അത് അനുവദിക്കാമെന്നും അതിൽ കൂടുതലാണെങ്കിൽ മാത്രം പിഴ ചുമത്തിയാൽ മതി എന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഔദ്യോ​ഗിക വേ​ഗപരിധിയിലെ മാറ്റമല്ല

​ഗഡ്കരിയുടെ ഈ വാക്കുകൾ വച്ച് നോക്കുമ്പോൾ ഇപ്പോൾ 120 കിലോമീറ്റർ വേഗത പരിധിയുള്ള എക്സ്പ്രസ് ഹൈവേകളിൽ 144 കിലോമീറ്റർ വേഗത വരെ പിഴ ലഭിക്കില്ലെന്ന് വരുന്നു. എന്നാൽ മന്ത്രിയുടെ ഈ അറിയിപ്പ് ഔദ്യോ​ഗിക വേ​ഗ പരിധിയിലെ മാറ്റമായി പരി​ഗണിക്കാൻ കഴിയില്ല. മറിച്ച് എക്സ്പ്രസ്‌ വേകളിലെ ട്രാഫിക് എൻഫോസ്മെന്റ് നിയമ നടപടികൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശമായാണ് മന്തിയുടെ വാക്കുകളെ കാണാൻ കഴിയുക.

English Summary

Union Minister for Road Transport and Highways Nitin Gadkari has directed that vehicles traveling at speeds of up to 120 km/h on expressways should not be fined for speeding. The Minister himself stated that instructions regarding this have been issued to the concerned officials.

Follow Us