AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Easy breakfast recipes: ഹെൽത്തി ടേസ്റ്റി ഈസി ബ്രേക്ക്ഫാസ്റ്റ് ഇനി സ്വപ്നമല്ല സത്യം… ഇതാ ചില റെസിപികൾ

Easy breakfast salad recipes: രാവിലെയുള്ള വിരസമായ പ്രഭാതഭക്ഷണ ശീലങ്ങൾ മാറ്റിപ്പിടിക്കാൻ ആരോഗ്യകരവും രുചികരവുമായ മൂന്ന് സാലഡ് റെസിപ്പികൾ നോക്കാം.

Aswathy Balachandran
Aswathy Balachandran | Published: 04 Jan 2026 | 09:06 AM
രാവിലെ സമയമില്ലാതെ ഓടുന്നവരാണ് നമ്മളിൽ പലരും. ആരോ​ഗ്യം മോശമാകാതെ എളുപ്പത്തിൽ എന്നാൽ രുചിയോടെ ഭക്ഷണം കഴിക്കണം എന്നാണ് എല്ലാവരുടേയും ആ​ഗ്രഹം. എന്നാൽ എപ്പോഴും ഇത് നടക്കില്ല. പക്ഷെ അതിനു വഴിയുണ്ട്. രാവിലെയുള്ള വിരസമായ പ്രഭാതഭക്ഷണ ശീലങ്ങൾ മാറ്റിപ്പിടിക്കാൻ ആരോഗ്യകരവും രുചികരവുമായ മൂന്ന് സാലഡ് റെസിപ്പികൾ നോക്കാം.

1 / 5
പ്രോട്ടീനും വിറ്റാമിനുകളും നിറഞ്ഞ ഈ വിഭവങ്ങൾ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഊർജ്ജസ്വലമായ ഒരു ദിവസം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ അനുയോജ്യമാണ്.

2 / 5
അവക്കാഡോ എഗ്ഗ് ബ്രേക്ക്ഫാസ്റ്റ് സാലഡ് - അവക്കാഡോയുടെ ഗുണങ്ങളും മുട്ടയിലെ പ്രോട്ടീനും ചേരുന്ന ഈ സാലഡ് ആരോഗ്യപ്രേമികൾക്ക് പ്രിയപ്പെട്ടതാണ്. ഒരു പാത്രത്തിൽ അരിഞ്ഞ കുക്കുമ്പർ, തക്കാളി, ബെൽ പെപ്പർ, അവക്കാഡോ എന്നിവ എടുക്കുക. ഇതിലേക്ക് ഇലക്കറികളും നട്സും ഒലിവ് ഓയിലും ഉപ്പും കുരുമുളകും ചേർത്ത് നന്നായി ഇളക്കുക. മറ്റൊരു പാനിൽ അല്പം വെണ്ണയോ എണ്ണയോ ഒഴിച്ച് രണ്ട് മുട്ടകൾ 'സണ്ണി-സൈഡ് അപ്പ്' (മഞ്ഞക്കരു വേവാത്ത രീതിയിൽ) ഫ്രൈ ചെയ്തെടുക്കുക. തയ്യാറാക്കിയ സാലഡിന് മുകളിൽ ഈ മുട്ടകൾ വെച്ച് വിളമ്പുക.

3 / 5
പ്രോട്ടീൻ നിറഞ്ഞ ചിക്കപ്പീ സാലഡ് - ഇന്ത്യൻ രുചിക്കൂട്ടുകൾ ഇഷ്ടപ്പെടുന്നവർക്ക് പ്രോട്ടീൻ സമ്പുഷ്ടമായ ഈ ചോലെ സാലഡ് പരീക്ഷിക്കാവുന്നതാണ്. വേവിച്ച കടലയും അരിഞ്ഞ പച്ചക്കറികളും ഒരു വലിയ പാത്രത്തിൽ എടുക്കുക. ഇതിലേക്ക് പനീർ ഉടച്ചതും ഉപ്പും കുരുമുളകും ചേർക്കുക. നാരങ്ങാനീര് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. മല്ലിയില വിതറി ഉപയോഗിക്കാം.

4 / 5
ബെറി-യോഗർട്ട് ഫ്രൂട്ട് സാലഡ് - മധുരം ഇഷ്ടപ്പെടുന്നവർക്കും പെട്ടെന്ന് തയ്യാറാക്കാൻ കഴിയുന്ന ഒരു വിഭവം ആഗ്രഹിക്കുന്നവർക്കും ഈ ഫ്രൂട്ട് സാലഡ് മികച്ചതാണ്. എല്ലാ പഴങ്ങളും കഴുകി ചെറിയ കഷ്ണങ്ങളായി അരിയുക. ഇവ ഒരു പാത്രത്തിലെടുത്ത് തേനും ഓറഞ്ച് ജ്യൂസും ചേർത്ത് 10 മിനിറ്റ് വെക്കുക. വിളമ്പുന്നതിന് തൊട്ടുമുമ്പ് ഓരോ ബൗളിന് മുകളിലും കുറച്ച് തൈര് കൂടി ചേർത്ത് ഉപയോഗിക്കുക.

5 / 5