Kitchen Tips: ബ്രെഡ് കട്ടിയാകില്ല പൂപ്പലും പിടിക്കില്ല…; ഈസിയാണ് ഈ ട്രിക്ക് പരീക്ഷിക്കൂ
How To Keep Bread Fresh: ബ്രെഡും വായുവും തമ്മിൽ നേരിട്ടുള്ള സമ്പർക്കം അപകടമാണ്. വായുവുമായി ഇടപെട്ടാൽ ബ്രെഡിൻ്റെ സോഫ്റ്റായിട്ടുള്ള ഘടന മാറി ഉണങ്ങാൻ തുടങ്ങും. പ്ലാസ്റ്റിക് കവറിൽ നിന്ന് മാറ്റി ബ്രെഡ് എയർടൈറ്റ് കണ്ടെയ്നറിലോ വലിയ സിപ്പ്-ലോക്ക് ബാഗിലോ വയ്ക്കുക. ഇത് ഈർപ്പം ഉള്ളിൽ സൂക്ഷിക്കുകയും കട്ടിയാകുന്നത് തടയുകയും ചെയ്യും.

ബ്രെഡ് എത്ര ദിവസം സൂക്ഷിച്ചുവയ്ക്കാനാകും. കൂടി വന്നാൽ രണ്ടോ മൂന്നോ ദിവസം. അതിന് മുമ്പ് തീർന്നില്ലെങ്കിൽ, മണവും രുചിയും ഒപ്പം പൂപ്പലും ബാധിക്കുന്നു. ശരിയായി സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് കേടാകുകയും അവ ഒഴിവാക്കേണ്ടി വരികയും ചെയ്യുന്നു. എന്നാൽ ചില പൊടികൈകൾ ഉപയോഗിച്ച് ബ്രെഡ് സൂക്ഷിച്ചാൽ കേടുകൂടാതെ ഇരിക്കും. (Image Credits: Getty Images)

ബ്രെഡും വായുവും തമ്മിൽ നേരിട്ടുള്ള സമ്പർക്കം അപകടമാണ്. വായുവുമായി ഇടപെട്ടാൽ ബ്രെഡിൻ്റെ സോഫ്റ്റായിട്ടുള്ള ഘടന മാറി ഉണങ്ങാൻ തുടങ്ങും. പ്ലാസ്റ്റിക് കവറിൽ നിന്ന് മാറ്റി ബ്രെഡ് എയർടൈറ്റ് കണ്ടെയ്നറിലോ വലിയ സിപ്പ്-ലോക്ക് ബാഗിലോ വയ്ക്കുക. ഇത് ഈർപ്പം ഉള്ളിൽ സൂക്ഷിക്കുകയും കട്ടിയാകുന്നത് തടയുകയും ചെയ്യും.

ബ്രെഡ് ഫ്രഷ് ആയി സൂക്ഷിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അത്ര നല്ലതല്ല. കാരണം അത് കൂടുതൽ വേഗത്തിൽ പഴകിപ്പോകാൻ കാരണമാകും. കൂടാതെ തണുത്ത വായു ബ്രെഡ് ഉണക്കാനും കാരണമാകുന്നു. പകരം, മുറിയിലെ താപനിലയിൽ, തണുത്തതും വരണ്ടതുമായ സ്ഥലത്ത് ബ്രെഡ് സൂക്ഷിക്കാൻ ശ്രമിക്കുക.

നിങ്ങളുടെ കൈവശം വായു കടക്കാത്ത പാത്രമില്ലെങ്കിൽ, ബ്രെഡ് വൃത്തിയുള്ള ഒരു കോട്ടൺ തുണിയിൽ പൊതിയുകയോ പേപ്പർ ബാഗിൽ വയ്ക്കുകയോ ചെയ്യുക. ബ്രെഡ് ബോക്സിലോ പാത്രത്തിലോ ഒരു ചെറിയ കഷണം ആപ്പിൾ വയ്ക്കുക. അതിൽ നിന്നുള്ള ഈർപ്പം നിങ്ങളുടെ ബ്രെഡിനെ മൃദുവായി നിലനിർത്തുന്നു. ഒന്നോ രണ്ടോ ദിവസത്തിന് ശേഷം അത് നീക്കം ചെയ്യാൻ മറക്കരുത്.

നിങ്ങളുടെ ബ്രെഡ് ഉണങ്ങിപോയെങ്കിൽ, അത് കളയുന്നതിന് പകരം, 10–15 സെക്കൻഡ് നേരം മൈക്രോവേവിൽ വച്ച് ചൂടാക്കുക. ആവി കൊള്ളിക്കുമ്പോൾ അത് വീണ്ടും മൃദുവാക്കുകയും രുചി നൽകുകയും ചെയ്യുന്നു. ഓരോ ഉപയോഗത്തിന് ശേഷവും ബ്രെഡ് പൊതിഞ്ഞ് സൂക്ഷിക്കാൻ മറക്കരുത്.