AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Train: ബെംഗളൂരു-ചെന്നൈ-എറണാകുളം യാത്രകള്‍ അവതാളത്തില്‍; ട്രെയിനുകള്‍ വൈകിയോടുന്നു

Bengaluru, Chennai, Ernakulam Trains to Slow Down: യാത്രക്കാര്‍ അറിയിപ്പ് മനസിലാക്കി വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് റെയില്‍വേ അറിയിച്ചു. കേരളം, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനുകളെ നീക്കം ബാധിക്കുന്നുണ്ട്.

Bengaluru Train: ബെംഗളൂരു-ചെന്നൈ-എറണാകുളം യാത്രകള്‍ അവതാളത്തില്‍; ട്രെയിനുകള്‍ വൈകിയോടുന്നു
ട്രെയിന്‍ Image Credit source: PTI
Shiji M K
Shiji M K | Updated On: 05 Mar 2026 | 07:14 PM

ചെന്നൈ: റെയില്‍വേ ട്രാക്ക് അറ്റക്കുറ്റപ്പണികളുടെ ഭാഗമായി രാജ്യത്തെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. വിവിധ നഗരങ്ങളിലേക്ക് പോകുന്ന ട്രെയിനുകളെ ട്രാക്ക് അടച്ചിടല്‍ ബാധിക്കും. യാത്രക്കാര്‍ അറിയിപ്പ് മനസിലാക്കി വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് റെയില്‍വേ അറിയിച്ചു. കേരളം, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനുകളെ നീക്കം ബാധിക്കുന്നുണ്ട്.

മാര്‍ച്ച് 12 ന് ഉച്ചയ്ക്ക് 2 മണിക്ക് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 22644 പട്ന-എറണാകുളം ജങ്ഷന്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് 50 മിനിറ്റ് വൈകി ഓടും.

മാര്‍ച്ച് 13 ന് ഉച്ചകഴിഞ്ഞ് 3.50 ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 07153 നരസാപൂര്‍-എസ്എംവിടി ബെംഗളൂരു എക്‌സ്പ്രസ് 45 മിനിറ്റ് വൈകി ഓടും.

മാര്‍ച്ച് 11 ന് വൈകിട്ട് 7.35 ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 22504 ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്‌സ്പ്രസ് 40 മിനിറ്റ് വൈകി ഓടും.

മാര്‍ച്ച് 28 ന് വൈകിട്ട് 5.45 ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 05074 ലാല്‍ കുവാന്‍-കെഎസ്ആര്‍ ബെംഗളൂരു പൂജ സ്‌പെഷ്യല്‍ (കാട്പാഡി, ജോലാര്‍പേട്ട വഴി) 3 മണിക്കൂര്‍ 20 മിനിറ്റ് വൈകി ഓടും.

മാര്‍ച്ച് 28 ന് രാത്രി 8.15 ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 12296 ദനാപൂര്‍-എസ്എംവിടി ബെംഗളൂരു സംഘമിത്ര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (പെരമ്പൂര്‍, അരക്കോണം, കാട്പാടി, ജോലാര്‍പേട്ട വഴി) 2 മണിക്കൂര്‍ 10 മിനിറ്റ് നേരത്തെ പുറപ്പെടും.

മാര്‍ച്ച് 4 നും 5 നും രാത്രി 11.45 ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 12839 ഹൗറ-ഡോക്ടര്‍ എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ മെയില്‍ 1 മണിക്കൂര്‍ 05 മിനിറ്റ് നേരത്തെ പുറപ്പെടും.

മാര്‍ച്ച് 7 ന് രാത്രി 11.45 ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 12839 ഹൗറ-ഡോക്ടര്‍ എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ മെയില്‍ 1 മണിക്കൂര്‍ 15 മിനിറ്റ് നേരത്തെ സർവീസ് ആരംഭിക്കും.

മാര്‍ച്ച് 5 ന് ഉച്ചയ്ക്ക് 2 മണിക്ക് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 22644 പട്‌ന-എറണാകുളം ജംഗ്ഷന്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് 60 മിനിറ്റ് നേരത്തെ പുറപ്പെടും.

മാര്‍ച്ച് 5, 7 തീയതികളില്‍ വൈകിട്ട് 4.10 ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 12616 ന്യൂഡല്‍ഹി-ഡോക്ടര്‍ എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ ഗ്രാന്‍ഡ് ട്രങ്ക് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് 15 മിനിറ്റ് വൈകി ഓടും.

മാര്‍ച്ച് 6 ന് വൈകിട്ട് 5.40 ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 22502 ന്യൂ ടിന്‍സുകിയ-എസ്എംവിടി ബെംഗളൂരു സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (പെരമ്പൂര്‍, കാട്പാടി, ജോലാര്‍പേട്ട വഴി) 60 മിനിറ്റ് വൈകി ഓടും.

മാര്‍ച്ച് 26 ന് ഉച്ചയ്ക്ക് 1.15 ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 12635 ചെന്നൈ എഗ്മോര്‍-മധുര വൈഗൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് 60 മിനിറ്റ് വൈകി ഓടും.

മാര്‍ച്ച് 28 ന് ഉച്ചയ്ക്ക് 1.15 ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 12635 ചെന്നൈ എഗ്മോര്‍-മധുര വൈഗൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് 1 മണിക്കൂര്‍ 10 മിനിറ്റ് വൈകി ഓടും.

മാര്‍ച്ച് 26 നും 28 നും ഉച്ചയ്ക്ക് 1.30 ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 17656 പുതുച്ചേരി-കാക്കിനാഡ പോര്‍ട്ട് എക്‌സ്പ്രസ് 30 മിനിറ്റ് വൈകി ഓടും.

Also Read: Sabari Rail Project: അങ്കമാലി-ശബരി റെയിൽവേ പദ്ധതിക്ക് അതിവേഗ അനുമതി നൽകി സർക്കാർ

മാര്‍ച്ച് 9 ന് വൈകിട്ട് 4.45 ന് ഇന്‍ഡോറില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 22645 ഇന്‍ഡോര്‍-തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് 50 മിനിറ്റ് വൈകി ഓടും.

മാര്‍ച്ച് 7 നും 14 നും രാവിലെ 11.35 ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 13351 ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസ് 35 മിനിറ്റ് വൈകി ഓടും.

മാര്‍ച്ച് 18 ന് വൈകുന്നേരം 7.25 ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 06547 എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് 1 മണിക്കൂര്‍ 15 മിനിറ്റ് വൈകി ഓടും.

മാര്‍ച്ച് 25 ന് രാത്രി 8.10 ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 16526 കെഎസ്ആര്‍ ബെംഗളൂരു-കന്യാകുമാരി എക്‌സ്പ്രസ് 30 മിനിറ്റ് വൈകി ഓടും.

 

Follow Us